Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സഞ്ജുവിന്റെ ക്യാപ്റ്റന്‍സി കാരണം 2 കളിയെങ്കിലും തോറ്റു! പുറത്താക്കണം, സങ്കയും വേണ്ട

ഐപിഎല്ലില്‍ ഗംഭീരമായി തുടങ്ങിയ ശേഷം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫ് പോലും കാണാതെ പുറത്താവലിന്റെ വക്കിലാണ്. സീസണിന്റെ ആദ്യപകുതിയില്‍ നന്നായി കളിച്ച റോയല്‍സിനു രണ്ടാം പകുതിയില്‍ തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ജയിക്കാമായിരുന്ന ചില മല്‍സരങ്ങള്‍ പോലും റോയല്‍സ് കൈവിട്ടു. ഇതാണ് ഇപ്പോള്‍ റോയല്‍സിന്റെ ഈ മോശം അവസ്ഥയ്ക്കു കാരണമായിരിക്കുന്നത്.

പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരേ ജയം അനിവാര്യമായിരുന്ന റോയല്‍സ് നാണംകെട്ട തോല്‍വിയിലേക്കാണ് കൂപ്പുകുത്തിയത്. 112 റണ്‍സിന്റെ ദയനീയ തോല്‍വിയായിരുന്നു റോയല്‍സിനു നേരിട്ടത്. ഇനി സഞ്ജുവും സംഘവും പ്ലേഓഫിലെത്താന്‍ അദ്ഭുതങ്ങള്‍ തന്നെ സംഭവിക്കണം. ഒരേയൊരു മല്‍സരമാണ് റോയല്‍സിനു ബാക്കിയുള്ളത്. അതില്‍ വന്‍ മാര്‍ജിനില്‍ ജയിക്കുന്നതിനൊപ്പം മറ്റു ടീമുകളുടെ പ്രകടനം കൂടി ആശ്രയിച്ചാണ് റോയല്‍സിന്റെ ഭാവി.

SANJU SAMSON

സഞ്ജു സാംസണിന്റെ മോശം ക്യാപ്റ്റന്‍സിയാണ് രാജസ്ഥാന്‍ റോയല്‍സിനെ ഇങ്ങനെയൊരു ദുരന്തത്തിലേക്കു തള്ളിയിട്ടിരിക്കുന്നതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. നായകസ്ഥാനത്തു നിന്നും അദ്ദേഹത്തെ എത്രയും പെട്ടെന്നു പുറത്താക്കണമെന്നും സോഷ്യല്‍ മീഡിയയിലൂടെ അവര്‍ ആവശ്യപ്പെടുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേഓഫ് സാധ്യത അസ്തമിച്ചു കഴിഞ്ഞു.

ഇനി ഒരു അദ്ഭുതം സംഭവിച്ചാല്‍ മാത്രമേ റോയല്‍സ് രക്ഷപ്പെടുകയുള്ളൂ. സഞ്ജു സാംസണിനെപ്പോലെ വിഡ്ഡിയായ ക്യാപ്റ്റനുണ്ടായാല്‍ ഇതായിരിക്കും സംഭവിക്കുക. ചുരുങ്ങിയത് രണ്ടു മല്‍സരങ്ങളിലെങ്കിലും അദ്ദേഹത്തിന്റെ മോശം ക്യാപ്റ്റന്‍സി കാരണം തോറ്റിരിക്കുമെന്നും ആരാധകര്‍ വിമര്‍ശിച്ചു.

ക്യാപ്റ്റന്‍സി എന്താണ് എന്നതിനെക്കുറിച്ച് യാതെരു ക്ലൂയും ഇല്ലാത്ത സഞ്ജു സാംസണിനെ ഈ സ്ഥാനത്തു നിന്നും രാജസ്ഥാന്‍ റോയല്‍സ് പുറത്താക്കണം. നിര്‍ണായക മല്‍സരങ്ങളില്‍ റിയാന്‍ പരാഗിനെയും ദേവ്ദത്ത് പടിക്കലിനെയുമെല്ലാം കളിപ്പിച്ച് ഈ ഐപിഎല്‍ അദ്ദേഹം റോയല്‍സിനു നഷ്ടപ്പെടുത്തിയിരിക്കുകയാണ്.

തുടക്കത്തിലെ ആറു മല്‍സരങ്ങളില്‍ അഞ്ചിലും ജയിച്ച ശേഷമാണ് ഇതു സംഭവിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍സിയെടുക്കുകയാണെങ്കില്‍ എംഎസ് ധോണിയുടെ ഏഴയലത്തു പോലും സഞ്ജു സാംസണ്‍ വരില്ല. ഇനിയെങ്കിലും ഇത്തരം താരതമ്യങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കൂയെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.

SANJU- SANGAKKARA

സഞ്ജു സാംസണ്‍ എല്ലായ്‌പ്പോഴും ഐപിഎല്ലിലെ ആദ്യത്തെ മല്‍സരത്തില്‍ മാത്രം സ്‌കോര്‍ ചെയ്യും. അടുത്ത 10 മല്‍സരങ്ങളിലും ബാറ്റിങില്‍ ഫ്‌ളോപ്പുമാവും. ഐപിഎല്ലില്‍ ഒരു സീസണില്‍പ്പോലും 500ന് മുകളില്‍ റണ്‍സ് സഞ്ജുവിനു നേടാനായിട്ടില്ല. പക്ഷെ ജസ്റ്റിസ് ട്രെന്‍ഡും പിആര്‍ വര്‍ക്കും 24 മണിക്കൂറും കാണാന്‍ സാധിക്കുമെന്നായിരുന്നു ഒരു ആരാധകന്‍ സഞ്ജുവിനെതിരേ ആഞ്ഞടിച്ചത്.

ആര്‍സിബിക്കെതിരായ പരാജയത്തിന്റെ പേരില്‍ സഞ്ജു സാംസണ്‍ വലിയ വിമര്‍ശനം തന്നെ അര്‍ഹിക്കുന്നു. 172 റണ്‍സ് ചേസ് ചെയ്യവെ സഞ്ജുവും അദ്ദേഹത്തിന്റെ ടീമും വിചിത്രമായ ക്രിക്കറ്റാണ് കളിച്ചത്. 300 പ്ലസ് സ്‌കോറോ മറ്റോ ചേസ് ചെയ്യുന്നതു പോലെയായിരുന്നു എല്ലാവരും ബാറ്റ് വീശിയതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

കോമാളിയായ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ആരും ചോദ്യം ചെയ്യാതിരിക്കുന്നതു കാണുമ്പോള്‍ ആശ്ചര്യം തോന്നുന്നു. സീസണിലുടനീളം അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി പരിതാപകരമായിരുന്നു. സഞ്ജു മികച്ച ബാറ്ററാണ്. പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ വലിയ പരാജയമാണ്. ഇനിയെങ്കിലും നായകസ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റിക്കൂടേ?

സഞ്ജു സാംസണിനു പകരം രാജസ്ഥാന്‍ റോയല്‍സ് മറ്റൊരു ക്യാപ്റ്റനെ തിരയേണ്ട സമയമായില്ലേ? ഇത്രയും ശക്തമായ ടീമിനെ ലഭിച്ചിട്ടും ടീമിനു പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ കഴിയുന്നില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ക്യാപ്റ്റന്‍ ഏറ്റെടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

Story first published: Sunday, May 14, 2023, 19:40 [IST]
Other articles published on May 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+