Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സംസാരിച്ചിട്ട് ഒരു കാര്യവുമില്ല! ഒന്നേ ഇനി പറയാനുള്ളൂ, റോയല്‍സ് ടീമിനോടു സങ്കക്കാര

ഐപിഎല്ലില്‍ പ്ലേഓഫ് പോലും കാണാതെ പുറത്താവുകയെന്ന നാണക്കേടിനു തൊട്ടരികിലാണ് കഴിഞ്ഞ തവണ റണ്ണറപ്പായ രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ ദിവസം ഹോംഗ്രൗണ്ടില്‍ നടന്ന റോയല്‍ ചാലഞ്ചേഴ്‌സുമായുള്ള പോരാട്ടം റോയല്‍സിനു നോക്കൗട്ടിനു തുല്യമായിരുന്നു. പക്ഷെ ഒന്നു പൊരുതി നോക്കാന്‍ പോലുമുളള ശ്രമം നടത്താതെ സഞ്ജു സാംസണും സംഘവും മല്‍സരം വലിച്ചെറിയുകയായിരുന്നു.

112 റണ്‍സിന്റെ ദയനീയ പരാജയത്തിലേക്കാണ് അവര്‍ കൂപ്പുകുത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ രണ്ടാമത്തെ ടീം ടോട്ടലായ 59 രണ്‍സിനു റോയല്‍സ് ഈ കളിയില്‍ ഓള്‍ഔട്ടാവുകയും ചെയ്തു. ആര്‍സിബിക്കെതിരായ കനത്ത പരാജയത്തിനു ശേഷം റോയല്‍സ് ടീമിനോടു കോച്ച് കുമാര്‍ സങ്കക്കാര സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

SANGAKKARA-SANJU

വളരെയധികം നിരാശനായി കാണപ്പെട്ട അദ്ദേഹം ടീമിനു കാര്യമായ ഉപദേശങ്ങളൊന്നും നല്‍കാനോ, ഏതെങ്കിലും കളിക്കാരന്റെ പ്രകടനത്തെക്കുറിച്ച് എടുത്തു പറയാനോ ശ്രമിച്ചതുമില്ല. റോയല്‍സണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലൂടെ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നമുക്ക് ഇനി ഒരു ഗെയിമാണ് കളിക്കാന്‍ ബാക്കിയുള്ളത്. സംസാരിക്കുകയോ, പറയുകയോ, പ്രവര്‍ത്തിക്കുയോ ചെയ്തതു കൊണ്ട് നമ്മുടെ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ കഴിയില്ല.

അതു നമ്മള്‍ തന്നെ മുന്‍കൈയെടുത്ത് മുന്നോട്ടു വന്ന് ചെയ്യേണ്ട കാര്യമാണ്. ശരിയല്ലേയെന്നു കുമാര്‍ സങ്കക്കാര നിരാശരായി ഇരുന്ന രാജസ്ഥാന്‍ റോയല്‍സ് താരങ്ങളോടു ചോദിച്ചു. മറ്റു മല്‍സരങ്ങളുടെ ഫലം എന്തു തന്നെയായാലും നമുക്ക് ഇനിയൊരു കളിയാണ് ബാക്കിയുള്ളത്. അതില്‍ വിജയിക്കുകയും വേണം. അതുകൊണ്ടു തന്നെ നിങ്ങള്‍ അതേക്കുറിച്ചായിരിക്കണം ചിന്തിക്കേണ്ടതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇതില്‍ നിന്നും പഠിക്കു, മുന്നോട്ട് പോവൂ. എനിക്കു നിങ്ങളുടെ വേദനയും നിരാശയും കാണാന്‍ സാധിക്കുമെന്നും കുമാര്‍ സങ്കക്കാര വിശദമാക്കി.

RR-RCB MATCH

ഓള്‍റൈറ്റ് ബോയ്‌സ്, ഇന്നു ആരുടെയും പേര് എടുത്ത് പറയുന്നില്ല. നിങ്ങളില്‍ ഒരുപാട് പേര്‍ കഠിനാധ്വാനം ചെയ്തുവെന്നും നന്നായി പെര്‍ഫോം ചെയ്തുവെന്നുമറിയാം. ധര്‍മശാലയിലെത്തുമ്പോള്‍ നമുക്കു ഒരു ഗെയിമില്‍ കൂടി ഒറ്റക്കെട്ടായി ഒരുമിച്ചു നില്‍ക്കാമെന്നും കുമാര്‍ സങ്കക്കാര കൂട്ടിച്ചേര്‍ത്തു. ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സുമായി വെള്ളിയാഴ്ചയാണ് റോയല്‍സിന്റെ അവസാനത്തെ ലീഗ് മല്‍സരം.

ഇതു സഞ്ജുവിനെയും സംഘത്തെയും സംബന്ധിച്ച് ഡു ഓര്‍ ഡൈ മാച്ചാണ്. തോല്‍ക്കുകയാണെങ്കില്‍ അതോടെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവും. വലിയ മാര്‍ജിനില്‍ ജയിക്കുകയാണങ്കില്‍ മറ്റു മല്‍സരഫലങ്ങള്‍ കൂടി ആശ്രയിച്ചാവും റോയല്‍സിന്റെ ഭാവി തീരുമാനിക്കുക. ഒരുപാട് മല്‍സരഫലങ്ങള്‍ അനുകൂലമായി വന്നെങ്കില്‍ മാത്രമേ റോയല്‍സ് ഇനി പ്ലേഓഫ് കളിക്കുകയുള്ളൂ.

അതേസമയം, കഴിഞ്ഞ മാച്ചില്‍ റോയല്‍സിനെതിരേ ടോസ് ലഭിച്ച ആര്‍സിബി ക്യാപ്റ്റന് ഫാഫ് ഡുപ്ലെസി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിയ തുടങ്ങി ആര്‍സിബി പിന്നീട് സ്‌കോറിങിനു വേഗത കൂട്ടുകയും അഞ്ചു വിക്കറ്റിന് 171 റണ്‍സ് സ്‌കോര്‍ ചെയ്യുകയുമായിരുന്നു. ഡുപ്ലെസി (55), ഗ്ലെന്‍ മാക്‌സ്വെല്‍ (54) എന്നിവരുടെ ഫിഫ്റ്റികളാണ് ആര്‍സിബി ഇന്നിങ്‌സിനു കരുത്തേകിയത്. അനൂജ് റാവത്തിന്റെ (11 ബോളില്‍ 29*) ഫിനിഷിങ് ടീമിനെ 170 കടത്തുകയും ചെയ്തു.

മൂന്നു ഫോറും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. റണ്‍ചേസില്‍ റോയല്‍സ് പവര്‍പ്ലേയില്‍ തന്നെ തോല്‍വി സമ്മതിച്ചു. അഞ്ചിനു 28ലേക്കു വീണ അവര്‍ക്കു പിന്നെയൊരു തിരിച്ചുവരവ് അസാധ്യമായിരുന്നു. ഒടുവില്‍ 10.3 ഓവറില്‍ വെറും 59ന് അവര്‍ ഓള്‍ഔട്ടുമായി.ഷിംറോണ്‍ ഹെറ്റ്‌മെയറൊഴികെ (35) മറ്റാരും റോയല്‍സ് നിരയില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചില്ല.

Story first published: Monday, May 15, 2023, 9:49 [IST]
Other articles published on May 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+