Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: റോയല്‍സ് പുറത്തായിട്ടില്ല! ഇനിയും പ്ലേഓഫ് കളിക്കാം, ഇവ സംഭവിക്കണം

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടേറ്റ നാണംകെട്ട പരാജയത്തോടെ പുറത്താവലിന്റെ വക്കില്‍ നില്‍ക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. ഹോംഗ്രൗണ്ടായ ജയ്പൂരില്‍ ജയിച്ചാല്‍ റോയല്‍സിനു പ്ലേഓഫ് പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാക്കാമായിരുന്നു. പക്ഷെ 112 റണ്‍സിന്റെ വന്‍ തോല്‍വിയോടെ അതു കൂടുതല്‍ ദുഷ്‌കരമാക്കുകയാണ് റോയല്‍സ് ചെയ്തിരിക്കുന്നത്. 12 പോയിന്റുമായി ലീഗില്‍ ആറാംസ്ഥാനത്താണ് ഇപ്പോള്‍ റോയല്‍സുള്ളത്. ഇനി ശേഷിക്കുന്നതാവട്ടെ ഒരേയൊരു മല്‍സരവും. 19ന് പഞ്ചാബ് കിങ്‌സുമായി ധര്‍മശാലയിലാണ് റോയല്‍സിന്റെ അവസാനത്തെ മല്‍സം.

ലീഗ് ഘട്ടത്തിലെ 14 മല്‍സരങ്ങളില്‍ 13 എണ്ണം റോയല്‍സ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇവയില്‍ ആറെണ്ണത്തില്‍ ജയിച്ച അവര്‍ ഏഴു കളികള്‍ തോല്‍ക്കുകയും ചെയ്തു. ആര്‍സിബിക്കെതിരായ മല്‍സരം കൈവിട്ടെങ്കിലും നേരിയ പ്ലേഓഫ് സാധ്യത രാജസ്ഥാന്‍ റോയല്‍സിനു ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പക്ഷെ ഒരുപാട് കാര്യങ്ങള്‍ ഒത്തുവന്നെങ്കില്‍ മാത്രമേ റോയല്‍സിനെ പ്ലേഓഫില്‍ കാണുകയുള്ളൂ.

ഏതെങ്കിലുമൊന്നു പിഴച്ചാല്‍ അതോടെ റോയല്‍സിന്റെ ചീട്ട് കീറും. പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ റോയല്‍സ് ഏറ്റവുമാദ്യ ചെയ്യേണ്ടത് പഞ്ചാബുമായുള്ള അവസാന ലീഗ് മല്‍സരം വലിയൊരു മാര്‍ജിനില്‍ ജയിക്കുകയെന്നതാണ്. അവരുടെ നിയന്ത്രണത്തിലുള്ള ഒരേയൊരു കാര്യവും ഇതു തന്നെയാണ്.

RAJASTHAN ROYALS

നേരത്തേ ഏറ്റവും മികച്ച നെറ്റ് റണ്‍റേറ്റുള്ള ടീമുകളിലൊന്നൊയിരുന്നു റോയല്‍സ്. പക്ഷെ ആര്‍സിബിക്കെതിരായ വന്‍ പരാജയത്തിനു ശേഷം അതില്‍ വലിയ ഇടിവാണ് സംഭവിച്ചത്. റണ്‍റേറ്റ് ഇപ്പോള്‍ +0.140ലേക്കു വീണിരിക്കുകയാണ്. നിലവില്‍ റോല്‍സിനെക്കൂടാതെ ആര്‍സിബി, പഞ്ചാബ് ടീമുകള്‍ക്കും 12 പോയിന്റ്് വീതമുണ്ട്. ഗുജറാത്ത് ടൈറ്റന്‍സ് (16), ചെന്നൈ സൂപ്പര്‍ കിങ്‌സ്, (15), മുംബൈ ഇന്ത്യന്‍സ് (14), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (13) എന്നിവരാണ് പോയിന്റ് പട്ടികയില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളില്‍.

പഞ്ചാബ് അടുത്ത രണ്ടു മല്‍സരങ്ങളിലും ജയിക്കാന്‍ പാടില്ലെന്നതു റോയല്‍സിനെ സംബന്ധിച്ച് പ്രധാനമാണ്. അടുത്ത കളിയില്‍ ഡല്‍ഹിയോടും അവസാന മാച്ചില്‍ റോയല്‍സിനും പഞ്ചാബ് തോല്‍ക്കണം. അപ്പോള്‍ അവരുടെ സമ്പാദ്യം 12 പോയിന്റ് മാത്രം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള മല്‍സരത്തില്‍ സിഎസ്‌കെ ജയിക്കേണ്ടതും റോയല്‍സിനു ആവശ്യമാണ്.

മുംബൈയും ലഖ്‌നൗവും തമ്മിലുള്ള മല്‍സരം റോയല്‍സിനെ സംബന്ധിച്ച് നിര്‍ണായകമാണ്. ഈ കളിയില്‍ മുംബൈ വിജയിക്കണം. കൂടാതെ അവസാന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയും മുംബൈ ജയിക്കേണ്ടതുണ്ട്. മുംബൈയ്ക്കു അപ്പോള്‍ 18 പോയിന്റാവും. മുംബൈയോടു മാത്രമല്ല അവസാന മാച്ചില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടും ലഖ്‌നൗ തോല്‍ക്കണം.

RAJASTHAN ROYALS

ഇതു കൊണ്ടും തീര്‍ന്നില്ല. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും ആര്‍സിബി പരാജയപ്പെടേണ്ടതും രാജസ്ഥാന്‍ റോയല്‍സിനു ആവശ്യമാണ്. കൂടാതെ ഗുജറാത്തിനോടു ഹൈദരാബാദും ഡിസിയോടു സിഎസ്‌കെയും തോല്‍ക്കുകയും വേണം. ഇവയെല്ലാം സംഭവിച്ചാല്‍ ജിടിക്കു 20ഉം മുംബൈക്കു 18ഉം സിഎസ്‌കെയ്ക്കു 17ഉം റോയല്‍സിനു 14 പോയിന്റുണ്ടാവും. പോയിന്റ് പട്ടികയിലെ നാലാംസ്ഥാനക്കാരായി റോയല്‍സ് പ്ലേഓഫിലേക്കു ടിക്കറ്റെടെക്കുകയും ചെയ്യും.

Story first published: Sunday, May 14, 2023, 20:27 [IST]
Other articles published on May 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+