For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇതാവണമെടാ ഇംപാക്ട് പ്ലേയര്‍, ദ്രുവ് ജൂറലാണ് താരം! യുവതാരത്തിന് കൈയടി

ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം മത്സരത്തില്‍ കാലിടറിയിരിക്കുകയാണ്. പഞ്ചാബ് കിങ്‌സിനോട് അഞ്ച് വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്.

വലിയ തോല്‍വിയെ മുന്നില്‍ക്കണ്ട രാജസ്ഥാന്‍ റോയല്‍സിനെ വിജയത്തിനോട് തൊട്ടടുത്തെത്തിച്ചത് ഷിംറോന്‍ ഹെറ്റ്‌മെയര്‍ (36), ദ്രുവ് ജൂറല്‍ (32*) എന്നിവരുടെ ബാറ്റിങ്ങാണ്. ഹെറ്റ്‌മെയറിന്റെ പ്രകടനം ഇതിന് മുമ്പും എല്ലാവരും കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഹെറ്റ്‌മെയറിന്റെ പ്രകടനം ആരെയും അത്ഭുതപ്പെടുത്തുന്നില്ല. എന്നാല്‍ ഇംപാക്ട് പ്ലയറായി കസറിയ ദ്രുവ് ആരാകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.

dhruv jurel, hetmyer

ഇംപാക്ട് പ്ലയറായി കളത്തിലേക്കെത്തിയ താരം അരങ്ങേറ്റ മത്സരത്തില്‍ 15 പന്തില്‍ 32 റണ്‍സുമായാണ് പുറത്താവാതെ നിന്നത്. ഇതില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടും. 213.33 സ്‌ട്രൈക്കറേറ്റിലാണ് ദ്രുവ് കസറിയത്. രാജസ്ഥാനെ വിജയത്തിന് തൊട്ടടുത്തേക്കെത്തിച്ച താരം അത്ഭുതപ്പെടുത്തുന്ന പല ഷോട്ടുകളും മത്സരത്തില്‍ കളിച്ചു. ക്രീസിനെ നന്നായി ഉപയോഗപ്പെടുത്തി കളിക്കുന്ന താരം വലിയ പ്രതീക്ഷ നല്‍കുന്നു.

ഭാവിയില്‍ രാജസ്ഥാന്‍ റോയല്‍സിനും ഇന്ത്യക്കും മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ള താരമെന്ന നിലയിലേക്ക് ഒറ്റ ഇന്നിങ്‌സുകൊണ്ട് ദ്രുവ് എത്തിയിരിക്കുകയാണ്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലൂടെ വളര്‍ന്ന താരമാണ് ഉത്തര്‍പ്രദേശുകരായ ദ്രുവ്. വെറും 22 വയസ് മാത്രമാണ് പ്രായമെങ്കിലും കടന്നാക്രമിച്ച് കളിക്കാന്‍ യാതൊരു മടിയും കാട്ടാത്ത മനോഭാവമാണ് രാജസ്ഥാനുള്ളത്.

dhruv jurel

2001 ജനുവരി 21ന് ജനിച്ച താരം ആഭ്യന്തര ക്രിക്കറ്റിലും ഉത്തര്‍ പ്രദേശിനായാണ് കളിക്കുന്നത്. 2020ല്‍ ഐസിസി അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ വൈസ് ക്യാപ്റ്റനായിരുന്നു ദ്രുവ്. ഈ ലോകകപ്പില്‍ റണ്ണേഴ്‌സപ്പായിരുന്നു ഇന്ത്യ. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ദ്രുവ്. ഭാവിയില്‍ രാജസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ സഞ്ജു സാംസണിന്റെ ബാക്കപ്പായി മാറാന്‍ സാധ്യതയുള്ള താരമാണ് ദ്രുവ്.

ഇത്തവണ ആദ്യമായാണ് ഐപിഎല്ലില്‍ ഇംപാക്ട് പ്ലയര്‍ കൊണ്ടുവരുന്നത്. ആദ്യ മത്സരങ്ങളില്‍ പരിഗണിച്ച ഇംപാക്ട് പ്ലയര്‍മാരെല്ലാം തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ദ്രുവ് മാത്രമാണ് ഇംപാക്ട് പ്ലയറിന്റെ റോള്‍ ഗംഭീരമാക്കിയത്. എന്തുകൊണ്ടാണ് താന്‍ ഇംപാക്ട് പ്ലയറെന്നാല്‍ എങ്ങനെയായിരിക്കണമെന്ന് ദ്രുവിനെ കണ്ട് പഠിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. അത്രത്തോളം ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്.

അനായാസ വിജയം സ്വപ്‌നം കണ്ട പഞ്ചാബിനെ ഒരു സമയത്ത് വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാന്‍ ദ്രുവിനായി. രാജസ്ഥാന്‍ ജയിക്കുമെന്ന് പോലും തോന്നിപ്പിക്കാന്‍ ദ്രുവിന് സാധിച്ചു. എന്നാല്‍ രാജസ്ഥാന്‍ അഞ്ച് റണ്‍സകലെ വീണെങ്കിലും ദ്രുവിന്റെ ബാറ്റിങ് മികവിന്റെ കൈയടി നഷ്ടപ്പെടുന്നില്ല. യുവതാരമെന്ന നിലയില്‍ അരങ്ങേറ്റ മത്സരത്തില്‍ എതിരാളികളെ ശരിക്കും വിറപ്പിക്കാന്‍ ദ്രുവിന് സാധിച്ചു.

hetmyer, dhruv jurel

photo credit: https://twitter.com/rajasthanroyals

പ്ലേയിങ് 11ല്‍ രാജസ്ഥാന്‍ ദ്രുവിനെ നിലനിര്‍ത്തണമെന്നാണ് ആരാധകര്‍ പറയുന്നത്. ദേവ്ദത്ത് പടിക്കലിന്റെ പ്രകടനം രാജസ്ഥാനെ സംബന്ധിച്ച് വലിയ തലവേദനായിട്ടുണ്ട്. പഞ്ചാബ് കിങ്‌സിനെതിരേ 26 പന്തില്‍ 21 റണ്‍സാണ് ദേവ്ദത്ത് നേടിയത്. താരത്തിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് രാജസ്ഥാനെ തോല്‍പ്പിച്ചതെന്ന് പറയുന്നവര്‍ ഏറെയാണ്. അതുകൊണ്ട് തന്നെ അടുത്ത മത്സരത്തില്‍ ദേവ്ദത്തിന്റെ സീറ്റ് നഷ്ടപ്പെടാനാണ് സാധ്യത.

ഈ സ്ഥാനത്തേക്ക് ദ്രുവിനെ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. നിലയുറപ്പിക്കാന്‍ പന്ത് അധികം ആവിശ്യമില്ലാത്ത താരമാണ് ദ്രുവ്. രാജസ്ഥാന്റെ മധ്യനിര നിലവില്‍ ദുര്‍ബലമായതിനാല്‍ രാജസ്ഥാന്‍ ദ്രുവിനെ പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്. റിയാന്‍ പരാഗിന് കാര്യമായൊന്നും ചെയ്യാനാവില്ലെങ്കിലും ടീമില്‍ സ്ഥാനം ഉറപ്പാണ്. എന്നാല്‍ ദേവ്ദത്തിന് കാര്യങ്ങള്‍ എളുപ്പമല്ല.

Story first published: Thursday, April 6, 2023, 11:12 [IST]
Other articles published on Apr 6, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+