For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: അമ്പമ്പോ, വീരുവിന്റെ തൊട്ടുപിന്നില്‍ സഞ്ജു! ഇതു താന്‍ടാ ക്യാപ്റ്റന്‍

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സുമായുള്ള മാച്ചില്‍ കൈയെത്തുദൂരത്ത് വിജയം കൈവിട്ടുപോയെങ്കിലും ചില വ്യക്തിഗത നേട്ടങ്ങള്‍ കുറിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനു സാധിച്ചിരുന്നു. റോയല്‍സിന്റെ ഓള്‍ടൈം റണ്‍വേട്ടക്കാരനെന്ന വമ്പന്‍ റെക്കോര്‍ഡായിരുന്നു ഇതില്‍ ആദ്യത്തേത്. മറ്റൊന്ന് ക്യാപ്റ്റനായി 1,000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടുവെന്നതായിരുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം. ചുരുങ്ങിയത് 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ക്യാപ്റ്റന്‍മാരില്‍ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള രണ്ടാമത്തെ ക്യാപ്റ്റനായി സഞ്ജു മാറിയെന്നതാണ്.

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. 168 എന്ന അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റാടെയാണ് അദ്ദേഹം ഈ ലിസ്റ്റില്‍ തലപ്പത്തു നില്‍ക്കുന്നത്. ഇപ്പോള്‍ സഞ്ജു വീരുവിന് പിന്നില്‍ രണ്ടാമനായിരിക്കുകയാണ്.

SEHWAG- SANJU

ദേശീയ ടീമില്‍പ്പോലും തന്റെ സ്ഥാനമുറപ്പിച്ചിട്ടില്ലാത്ത അദ്ദേഹത്തെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണിത്. 144 എന്ന സ്‌ട്രൈക്ക് റേറ്റോടെയാണ് ക്യാപ്റ്റനായ ശേഷം സഞ്ജു 1000 റണ്‍സ് തികച്ചിരിക്കുന്നത്. വെറും 33 ഇന്നിങ്‌സുകകളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം 1039 റണ്‍സാണ്.

വെറും രണ്ടു സീസണുകള്‍ കൊണ്ടാണ് സഞ്ജു സാംസണ്‍ എലൈറ്റ് ക്ലബ്ബിലെത്തിയിരിക്കുന്നത്. റോയല്‍സ് ക്യാപ്റ്റനായി അദ്ദേഹത്തിന്റെ മൂന്നാമത്തെ സീസണ്‍ മാത്രമാണിത്. 2021ലായിരുന്നു റോയല്‍സിന്റെ സ്ഥിരം ക്യാപ്റ്റനായി സഞ്ജു നിയമിക്കപ്പെട്ടത്. സീസണില്‍ ടീമിനു വേണ്ടി 14 കളിയില്‍ നിന്നും 40.33 ശരാശരിയില്‍ 484 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കമാണിത്.

പഞ്ചാബ് കിങ്‌സുമായുള്ള സീസണിലെ ആദ്യത്തെ മല്‍സരത്തില്‍ തന്നെ സെഞ്ച്വറിയോടെയാണ് ക്യാപ്റ്റനായുള്ള തുടക്കം സഞ്ജു ആഘോഷിച്ചത്. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ നായകനായുള്ള കന്നി മല്‍സരത്തില്‍ സെഞ്ച്വറി നേടിയ ആദ്യത്തെ താരമായും അദ്ദേഹം മാറിയിരുന്നു. പക്ഷെ ഈ സീസണ്‍ റോയല്‍സിനെ സംബന്ധിച്ച് നിരാശാജനമായിരുന്നു. പ്ലേഓഫ് കാണാതെയാണ് ടീം പുറത്തായത്.

കഴിഞ്ഞ സീസണലും സഞ്ജു സാംസണ്‍ ബാറ്ററെന്ന നിലയില്‍ രാജസ്ഥാന്‍ റോയല്‍സിനായി തിളങ്ങി. ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലര്‍ കഴിഞ്ഞാല്‍ ടീമിനു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്തത് അദ്ദേഹമായിരുന്നു. റോയല്‍സിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. 17 മല്‍സരങ്ങളില്‍ നിന്നും സഞ്ജുവിന്റെ സമ്പാദ്യം 458 റണ്‍സായിരുന്നു. രണ്ടു ഫിഫ്റ്റികള്‍ ഉള്‍പ്പെടെയായിരുന്നു ഇത്. 2021ല്‍ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 136.72ഉം കഴിഞ്ഞ തവണ 146.79ഉം ആയിരുന്നു.

SANJU SAMSON

ഈ സീസണിലും മികച്ച തുടക്കമാണ് സഞ്ജു സാംസണിനു ലഭിച്ചിരിക്കുന്നത്. ഒരു ഫിഫ്റ്റിയടക്കം രണ്ടു മല്‍സരങ്ങളില്‍ നിന്നും 97 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. 48.509 ശരാശരിയില്‍ 170.18 സ്‌ട്രൈക്ക് റേറ്റിലാണിത്. സണ്‍റൈസേഴ്‌സുമായുള്ള ആദ്യ മല്‍സരത്തില്‍ ഫിഫ്റ്റി കുറിക്കാന്‍ സഞ്ജുവിനായിരുന്നു. റോയല്‍സ് 72 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത മല്‍സരത്തില്‍ 55 റണ്‍സാണ് അദ്ദേഹം നേടിയത്.

32 ബോളില്‍ നാലു സിക്‌സറും മൂന്നു ഫോറുമടക്കമാണിത്. പഞ്ചാബ് കിങ്‌സുമായുള്ള രണ്ടാമത്തെ മാച്ചിലും ടീമിന്റെ ടോപ്‌സ്‌കോറര്‍ സഞ്ജുവായിരുന്നു. 25 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടക്കം 42 റണ്‍സായിരുന്നു അദ്ദേഹം നേടിയത്.

അതേസമയം, മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ ബാറ്ററുമായ അജിങ്ക്യ രഹാനെയെ പിന്തള്ളിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനായി സഞ്ജു സാംസണ്‍ മാറിയിരിക്കുന്നത്. 3128 റണ്‍സ് ഇപ്പോള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. 3098 റണ്‍സെന്ന രഹാനെയുടെ റെക്കോര്‍ഡാണ് കഴിഞ്ഞ മാച്ചില്‍ സഞ്ജു പഴങ്കഥയാക്കിയത്. റോയല്‍സിനു വേണ്ടി 3000ത്തിന് മുകളില്‍ സ്‌കോര്‍ ചെയ്ത രണ്ടു താരങ്ങളും ഇവര്‍ മാത്രമാണ്. ഈ ലിസ്റ്റിലെ മറ്റുള്ളവര്‍ മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ (2474 റണ്‍സ്), ഇപ്പോള്‍ ടീമിന്റെ ഓപ്പണറായ ജോസ് ബട്‌ലര്‍ (2377 റണ്‍സ്) എന്നിവരാണ്.

Story first published: Thursday, April 6, 2023, 18:00 [IST]
Other articles published on Apr 6, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+