For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഒരുക്കിയത് മാരക പ്ലാന്‍! ദേവ്ദത്തിനെ അതിന് നിയോഗിച്ചു, എല്ലാം പറഞ്ഞ് സഞ്ജു

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സുമായുള്ള ത്രില്ലറില്‍ പൊരുതിവീണതിന്റെ നിരാശയിലാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. ഒരു ഘട്ടത്തില്‍ അപ്രാപ്യമെന്നു തോന്നിച്ച വിജയലക്ഷ്യത്തിന് അരികില്‍ വരെയെത്താന്‍ അവസാന ഓവറുകളിലെ വെടിക്കെട്ട് റോയല്‍സിനെ സഹായിച്ചിരുന്നു. പക്ഷെ ഒരു സിക്‌സര്‍ മാത്രമകലെ സീസണിലെ രണ്ടാം ജയം അവരില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു.

അഞ്ചു റണ്‍സിന്റെ വിജയമാണ് പഞ്ചാബ് കൈക്കലാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാലു വിക്കറ്റിനു 197 റണ്‍സെന്ന വലിയ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ റോയല്‍സിനു ഏഴു വിക്കറ്റിനു 192 റണ്‍സെടുക്കാനേ ആയുള്ളൂ.

DEVDUTT PADIKKAL

മല്‍സരത്തില്‍ റോയല്‍സിന്റെ ബാറ്റിങ് ഓര്‍ഡറില്‍ നായകന്‍ സഞ്ജു സാംസണ്‍ വരുത്തിയമ മാറ്റങ്ങള്‍ വിമര്‍ശനങ്ങള്‍ക്കു വഴി വച്ചിരുന്നു. വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ ഓപ്പണറാക്കിയതാണ് അദ്ദേഹത്തിനു പഴി കേള്‍ക്കാന്‍ പ്രധാന കാരണം. ഈ നീക്കം വന്‍ പരാജയമായി മാറുകയും ചെയ്തു. നാലു ബോളുകള്‍ നേരിട്ട അദ്ദേഹം റണ്ണെടുക്കും മുമ്പ് പുറത്താവുകയായിരുന്നു. ടോപ് ഓര്‍ഡര്‍ ബാറ്റര്‍ ദേവ്ദത്ത് പടിക്കലിനെ അഞ്ചാം നമ്പറിലേക്കു മാറ്റിയതിന്റെ പേരിലും സഞ്ജുവിനു വിമര്‍ശനം നേരിട്ടു. എന്തായിരുന്നു ഇതിന്റെ കാരണമെന്നു അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്.

ജോസിനു (ജോസ് ബട്‌ലര്‍) ചെറിയൊരു പരിക്കേറ്റിരുന്നു. ഫീല്‍ഡിങിനിടെ പരിക്കേറ്റ ശേഷം അദ്ദേഹത്തിനു സ്റ്റിച്ചുകള്‍ വേണ്ടി വന്നതായി ഞാന്‍ കരുതുന്നു. അതുകൊണ്ടു തന്നെ ഫിസിയോക്കു സമയം ആവശ്യമായി വന്നിരുന്നു. സ്റ്റിച്ച് ചെയ്യാന്‍ മതിയായ സമയം ഉണ്ടായിരുന്നതായി എനിക്കു തോന്നുന്നില്ല. കൂടാതെ അതിനുശേഷം ബാറ്റിങില്‍ ഓപ്പണറായി ഇറങ്ങുകയും വേണം. അതുകൊണ്ടാണ് അശ്വിനെ ഓപ്പണറായി കളിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്നു മറ്റെല്ലാവര്‍ക്കും താഴേക്കു ഇറങ്ങേണ്ടി വന്നതായും സഞ്ജു സാംസണ്‍ വിശദമാക്കി.

പഞ്ചാബ് കിങ്‌സിന്റെ സ്പിന്നര്‍മാരെ നേരിടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ദേവ്ദത്ത് പടിക്കലിനെ മധ്യനിരയിലേക്കു മാറ്റിയത്. മധ്യ ഓവറുകളില്‍ അവര്‍ക്കു വേണ്ടി ബൗള്‍ ചെയ്യാന്‍ ലെഗ് സ്പിന്നറും ഇടംകൈയന്‍ സ്പിന്നറുമുണ്ട്. അതുകൊണ്ടു തന്നെ ഇവര്‍ക്കെതിരേ ഒരു ഇടംകൈയന്‍ ബാറ്റര്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യുന്നത് നല്ലതായിരിക്കുമെന്നു തോന്നി. ഇതായിരുന്നു ദേവ്ദത്തിനെ അഞ്ചാമനാക്കിയതിനു പിന്നിലെ പ്ലാനെന്നും സഞ്ജു സംസണ്‍ കൂട്ടിച്ചേര്‍ത്തു.

SANJU SAMSON

തീര്‍ത്തും നിരാശപ്പെടുത്തുന്ന ബാറ്റിങായിരുന്നു ദേവ്ദത്ത് കാഴ്ചവച്ചത്. താരത്തിന്റെ സ്ലോ ബാറ്റിങിന് അവസാനം റോയല്‍സിനു വലിയ വില നല്‍കേണ്ടി വരികയും ചെയ്തു. 26 ബോളില്‍ ഒരു ഫോറടക്കം 21 റണ്‍സ് മാത്രമേ ദേവ്ദത്തിനു നേടാനായുള്ളൂ. 15ാം ഓവറില്‍ നതാന്‍ എല്ലിസിന്റെ ബൗളിങില്‍ താരം ബൗള്‍ഡാവുകയും ചെയ്തു.

മലയാളി ഫാസ്റ്റ് ബൗളര്‍ കെഎം ആസിഫിനെ തുടരെ രണ്ടാമത്തെ മാച്ചിലും കളിപ്പിക്കാനുള്ള കാരണത്തെക്കുറിച്ചും സഞ്ജു സാംസണ്‍ തുറന്നു പറഞ്ഞു. ഐപിഎല്ലില്‍ തന്റെ ആറാമത്തെയോ, ഏഴാമത്തെയോ മാത്രം മല്‍സരമാണ് ആസിഫ് കളിച്ചത്. അതുകൊണ്ടു തന്നെ അവനെ പിന്തുണയ്‌ക്കേണ്ടത് വളരെ പ്രധാനവുമാണ്. കളിയുടെ വ്യത്യസ്ത ഘട്ടങ്ങളില്‍ ബൗള്‍ ചെയ്യാന്‍ കഴിയുന്ന ഇന്ത്യന്‍ പേസര്‍മാരിലേക്കാണ് ഞങ്ങള്‍ നോക്കുന്നത്. അതു എളുപ്പമുള്ള ജോലിയല്ലെന്നും സഞ്ജു ചൂണ്ടിക്കാട്ടി.

മഞ്ഞുവീഴ്ചയുണ്ടായിരുന്നതിനാല്‍ പഞ്ചാബ് കിങ്‌സിന്റെ സാം കറെന്‍ സമയമെടുത്ത് ബൗള്‍ ചെയ്തത് നമുക്കു കാണാം. സമയവും ഒരു പ്രശ്‌നമാണ്. മല്‍സരം വൈകിയാല്‍ പിഴ ലഭിക്കുമെന്നിനാല്‍ അതു നിങ്ങളെ തിരക്ക് കൂട്ടാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ബോളില്‍ ഈര്‍പ്പമുണ്ടാവുമ്പോള്‍ സമയമെടുത്ത് ഇന്നിങ്‌സ് സ്ലോയാക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഈ ചെറിയ ഘടകങ്ങളെല്ലാം വളരെ പ്രധാനപ്പെട്ടവയായി മാറുമെന്നും സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, April 6, 2023, 13:10 [IST]
Other articles published on Apr 6, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+