Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: എന്തിന് അശ്വിന്‍? രണ്ടിലൊരാളെ ഓപ്പണറാക്കാമായിരുന്നു, റോയല്‍സിന്‍റേത് മണ്ടത്തരം

പഞ്ചാബ് കിങ്‌സുമായുള്ള ഐപിഎല്ലിലെ രണ്ടാം റൗണ്ട് മാച്ചില്‍ പരാജയമേറ്റു വാങ്ങിയിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. ഈ മല്‍സരത്തില്‍ ബാറ്റിങ് ഓര്‍ഡറില്‍ റോയല്‍സ് നടത്തിയ ചില പരീക്ഷണങ്ങള്‍ക്കെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കളിയില്‍ റോയല്‍സ് അഞ്ചു റണ്‍സിനു പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു ക്യാപ്റ്റന്‍ സഞ്ജുവടക്കം പഴി കേട്ടത്.

ജോസ് ബട്‌ലര്‍ക്കു ഫീല്‍ഡിങിനിടെ പരിക്കേറ്റതിനാല്‍ അദ്ദേഹത്തിനു പകരം വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ഓപ്പണിങിലേക്കു റോയല്‍സ് പ്രൊമോട്ട് ചെയ്തിരുന്നു. പക്ഷെ ഈ ചൂതാട്ടം വന്‍ പരാജയമായി മാറി. അക്കൗണ്ട് പോലും തുറക്കാനാവാതെയായിരുന്നു അദ്ദേഹം പുറത്താക്കിയത്. അശ്വിനെക്കൊണ്ട് ഓപ്പണ്‍ ചെയ്യിക്കാനുള്ള റോയല്‍സിന്റെ തീരുമാനത്തെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലില്‍ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

R ASHWIN BATTING

രാജസ്ഥാന്‍ റോയല്‍സിനായി എന്തുകൊണ്ടാണ് ആര്‍ അശ്വിന്‍ ഓപ്പണറായി കളിച്ചത്? ഓപ്പണറായി ക്രീസിലേക്കു വന്ന അശ്വിന്‍ അവിടെ എന്താണ് കാണിക്കുന്നതെന്നു നമുക്കെല്ലാം ആശ്ചര്യമാണ് തോന്നിയത്. ജോസ് ബട്‌ലര്‍ക്കു പരിക്കേറ്റിരിക്കാം. ഫീല്‍ഡിങിനിടെ ക്യാച്ചെടുക്കവെയാവാം അദ്ദേഹത്തിനു പരിക്കുപറ്റിയത്. അങ്ങനെയെങ്കില്‍ ബട്‌ലര്‍ എന്തിനാണ് പാഡുകളും ഗ്ലൗസും ധരിച്ച് ഗ്രൗണ്ടിനു പുറത്തിരുന്നത്? ആര്‍ അശ്വിനു പകരം ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറേല്‍ എന്നിവരിലൊരാളെ റോയല്‍സിനു ഓപ്പണറായി കളിപ്പിക്കാമായിരുന്നുവെന്നും ആകാശ് ചോപ്ര വിലയിരുത്തി.

സര്‍പ്രൈസ് നീക്കം രാജസ്ഥാന്‍ റോയല്‍സിനു പ്രതീക്ഷിച്ച ഫല നേടിക്കൊടുത്തില്ല. എല്ലാവരും സ്ഥിരം റോളുകളില്‍ നിന്നും മാറിയായിരുന്നു റോയല്‍സിനായി ബാറ്റ് ചെയ്തത്. എന്നു കരുതി അശ്വിനെയും അങ്ങനെ കളിപ്പിക്കണമായിരുന്നോ? അതാണ് രാജസ്ഥാന്‍. നാലു ബോളുകള്‍ നേരിട്ട അശ്വിന്‍ പൂജ്യത്തിനു ക്രീസ് വിടുകയായിരുന്നു. യശസ്വി ജയ്‌സ്വാള്‍ മികച്ച ഫോമിലായിരുന്നു കാണപ്പെട്ടത്. ആദ്യ ബോളില്‍ സിക്‌സറടിച്ചു തുടങ്ങാന്‍ താരത്തിനായിരുന്നു. പക്ഷെ വൈകാതെ പുറത്താവുകയും ചെയ്തു. ന്യൂബോള്‍ കൊണ്ട്് അര്‍ഷ്ദീപ് സിങ് രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തതായും ആകാശ് ചോപ്ര നിരീക്ഷിച്ചു.

ജോസ് ബട്‌ലര്‍ മൂന്നാം നമ്പറിലായിരുന്നു രാജസ്ഥാന്‍ റോയല്‍സിനായി ബാറ്റ് ചെയ്തത്. പക്ഷെ അദ്ദേഹം കാര്യമായ സംഭാവന നല്‍കാതെ പുറത്താവുകയും ചെയ്തു. 11 ബോളില്‍ ഓരോ ഫോറും സിക്‌സുമടക്കം 19 റണ്‍സാണ് ബട്‌ലര്‍ നേടിയത്. റോയല്‍സിനെ സംബന്ധിച്ച് കാര്യങ്ങള്‍ താളം തെറ്റിയേക്കുമെന്നു ബട്‌ലറുടെ അസാധാരണമായ പുറത്താവല്‍ കണ്ടപ്പോള്‍ തന്നെ സൂചന ലഭിച്ചിരുന്നതായി ആകാശ് ചോപ്ര പറഞ്ഞു.

DHAWAN- SANJU

ബട്‌ലറും സഞ്ജു സാസംണും വളരെ നന്നായി ബാറ്റ് ചെയ്യവെയായിരുന്നു ബട്‌ലറുടെ പുറത്താവല്‍. കാര്യങ്ങള്‍ മാറാന്‍ പോവുകയായിരുന്നെന്നു നിങ്ങള്‍ക്കും അറിയാം. നതാന്‍ എല്ലിസിന്റെ ബോള്‍ ബട്‌ലറുടെ ബാറ്റിലും പാഡിലും തട്ടിയ ശേഷമാണ് റിട്ടേണ്‍ ക്യാച്ചായത്. ഇതുപോലെ ആരു പുറത്താവാനാണെന്നും ചോപ്ര ചോദിക്കുന്നു.

ദേവ്ദത്ത് പടിക്കലിനെ മധ്യനിരയില്‍ ഇറക്കി അദ്ദേഹത്തിന്റെ പ്രതിഭയെ രാജസ്ഥാന്‍ റോയല്‍സ് പാഴാക്കുകയാണെന്നു ആകാശ് ചോപ്ര വിമര്‍ശിച്ചു. ദേവ്ദത്ത് നന്നായിട്ടല്ല ഈ കളിയില്‍ ബാറ്റ് ചെയ്തത്. തന്റെ നമ്പര്‍ ഒഴിവുള്ള മറ്റൊരു ഫ്രാഞ്ചൈസി ദേവ്ദത്ത് ഉടന്‍ കണ്ടെത്തണമെന്നാണ് എനിക്കു തോന്നുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ചിരുന്ന സമയത്തു അവന്‍ വളരെ വ്യത്യസ്തനായ താരമായിരുന്നു. കാരണം അവിടെ ഓപ്പണറായാണ് ബാറ്റ് ചെയ്തിരുന്നതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

സഞ്ജു സാംസണ്‍ മികച്ച ബാറ്റിങായിരുന്നു കാഴ്ചവച്ചത്. സഞ്ജു പുറത്തായ ശേഷം ദേവ്ദത്ത് പടിക്കലും മടങ്ങി. ധ്രുവ് ജുറേലും ഷിംറോണ്‍ ഹെറ്റ്‌മെയറും മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇരുവരും വളരെ നന്നായി ബാറ്റ് ചെയ്തു. പക്ഷെ വെറും അഞ്ചു റണ്‍സ് അകലെ രാജസ്ഥാന്‍ പരാജയം രുചിക്കുകയായിരുന്നുവെന്നും ആകാശ് ചോപ്ര പറഞ്ഞു.

Story first published: Thursday, April 6, 2023, 14:56 [IST]
Other articles published on Apr 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+