For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സഞ്ജു പ്രതിഭ, പക്ഷെ ഒരു പ്രധാന പ്രശ്‌നമുണ്ട്! ചൂണ്ടിക്കാട്ടി ആകാശ് ചോപ്ര

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ആദ്യം പ്ലേ ഓഫില്‍ കടക്കുമെന്ന് കരുതിയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ പ്ലേ ഓഫില്‍ കടക്കുമോയെന്ന് പോലും പറയാനാവാത്ത അവസ്ഥയിലാണ് രാജസ്ഥാന്‍. പ്ലേ ഓഫിലെത്താന്‍ രാജസ്ഥാന് വളരെ കുറച്ച് സാധ്യതമാത്രമാണുള്ളത്. തകര്‍പ്പന്‍ താരനിരയുണ്ടായിട്ടും അവസാന റൗണ്ട് പോരാട്ടങ്ങളില്‍ രാജസ്ഥാന് കാലിടറി.

അവസാന സീസണിലെ റണ്ണറപ്പുകളായ രാജസ്ഥാന് ഇത്തവണ കാലിടറിയത് പിന്നില്‍ സഞ്ജു സാംസണിന്റ പിഴവുകള്‍ക്ക് വലിയ പങ്കുണ്ട്. ഇപ്പോഴിതാ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ പ്രധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര. സഞ്ജുവിന്റെ പിഴവിനെക്കുറിച്ചാണ് ആകാശ് പരാമര്‍ശിച്ചിരിക്കുന്നത്.

sanju samson

'യശ്വസിയും ബട്‌ലറും ഭേദപ്പെട്ട പ്രകടനം നടത്തുന്നു. സഞ്ജു രണ്ട് തവണ ഡെക്കായപ്പോഴും ഇരുവരും ഭേദപ്പെട്ട് നിന്നു. സഞ്ജു ഇത്തവണയും പതിവ് തെറ്റിച്ചില്ല. സീസണ്‍ നന്നായി തുടങ്ങിയെങ്കിലും പിന്നീട് പിന്നോട്ട് പോയി. അതാണ് അവന്റെ പ്രധാന പ്രശ്‌നവും' ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ സംസാരിക്കവെ പറഞ്ഞു. സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയാണ് താരത്തിനെ ദേശീയ ടീമില്‍ നിന്നടക്കം പിന്നോട്ടടിക്കുന്നത്.

സഞ്ജു ഇന്ത്യന്‍ ടീമിന് പുറത്തിരിക്കാന്‍ പ്രധാന കാരണവും ഇതാണ്. റിഷഭ് പന്തിന് പരിക്കേറ്റ സാഹചര്യത്തില്‍ ദേശീയ ടീമിലേക്ക് വളരാന്‍ സഞ്ജുവിന് മുന്നില്‍ സുവര്‍ണ്ണാവസരമുണ്ടായിരുന്നു. എന്നാല്‍ മുതലാക്കാന്‍ താരത്തിനായില്ല. ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവരെയെല്ലാം മറികടക്കുന്ന ബാറ്റിങ് പ്രകടനം നടത്താന്‍ സഞ്ജുവിനായില്ല. മാച്ച് വിന്നറെന്ന നിലയിലും സഞ്ജു പരാജയപ്പെട്ടു.

മത്സരത്തെ ഒറ്റക്ക് ജയിപ്പിക്കാന്‍ സഞ്ജുവിന് കഴിവില്ല. അത് ഇത്തവണയും വ്യക്തമായി. ആര്‍സിബിക്കെതിരേ രാജസ്ഥാന് ജയം നിര്‍ണ്ണായകമായ മത്സരത്തിലും മോശം ഷോട്ടിന് ശ്രമിച്ചാണ് സഞ്ജു പുറത്തായത്. ഓപ്പണര്‍മാര്‍ രണ്ട് പേരും ഡെക്കിന് പുറത്തായപ്പോള്‍ പിടിച്ചുനിന്ന് ടീമിന് അടിത്തറയേകാന്‍ ശ്രമിക്കാതെ വലിയ ഷോട്ടിന് ശ്രമിച്ച് സഞ്ജു വിക്കറ്റ് തുലക്കുകയായിരുന്നു.

ഇതോടെ സഞ്ജുവിനെതിരേ വലിയ വിമര്‍ശനമാണുയര്‍ന്നത്. സഞ്ജുവിന്റെ ദേശീയ ടീമിലേക്കുള്ള വഴി താരം സ്വയം അടച്ചിരിക്കുകയാണെന്ന് പറയാം. ഈ വര്‍ഷം ഏകദിന ലോകകപ്പും അടുത്ത വര്‍ഷം ടി20 ലോകകപ്പും നടക്കാനിരിക്കെ സഞ്ജുവിന് യാതൊരു പ്രതീക്ഷയും വേണ്ട. അത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം രാജസ്ഥാന്‍ ഇത്തവണ പ്ലേ ഓഫ് കാണില്ലെന്നുറപ്പ്.

sanju samson, yashasvi jaiswal

രാജസ്ഥാന്റെ ബൗളിങ്ങും ആകാശ് വിലയിരുത്തി. 'രാജസ്ഥാന്റെ ബൗളിങ്ങില്‍ സ്വിങ്ങുള്ള പിച്ചില്‍ ട്രന്റ് ബോള്‍ട്ട് മികവ് കാട്ടുന്നു. പഞ്ചാബിനെതിരേ രാജസ്ഥാന്‍ അഞ്ച് ബൗളര്‍മാരുമായാവും കളിക്കുക. മിക്ക മത്സരങ്ങളിലും ഇങ്ങനെയായിരുന്നു. ഇംപാക്ട് പ്ലയര്‍ നിയമമുള്ളപ്പോള്‍ രാജസ്ഥാന് മികച്ച തന്ത്രം കണ്ടെത്താനാവുന്നില്ല'- ആകാശ് പറഞ്ഞു. രാജസ്ഥാന്റെ പ്രധാന താരങ്ങളെല്ലാം സ്ഥിരതയോടെ കളിച്ചില്ല. അവസാന വര്‍ഷം ബട്‌ലറായിരുന്നെങ്കില്‍ ഇത്തവണ ജയ്‌സ്വാളാണ് രാജസ്ഥാനെ ഒറ്റക്ക് ചുമന്നത്.

പഞ്ചാബിനെതിരേ ചെറിയ ജയം നേടിയാലും രാജസ്ഥാന് പ്രതീക്ഷ വേണ്ട. വമ്പന്‍ ജയം നേടി നെറ്റ് റണ്‍റേറ്റ് വലിയ രീതിയിലേക്ക് ഉയര്‍ത്താനാവാത്ത പക്ഷം രാജസ്ഥാന് പ്ലേ ഓഫിലേക്കെത്താനാവില്ലെന്നുറപ്പ്. പഞ്ചാബിനും വലിയ ജയം നേടിയാല്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താം. അതുകൊണ്ട് തന്നെ പഞ്ചാബ് രാജസ്ഥാന് കടുത്ത ഭീഷണി ഉയര്‍ത്തുമെന്നുറപ്പ്.

'പഞ്ചാബില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കാനാവുക. പഞ്ചാബ് ഹൃദയംകൊണ്ടാണ് ഈ മത്സരം കളിക്കേണ്ടത്. ശിഖര്‍ ധവാന്‍ ബാറ്റിങ്ങില്‍ കൂടുതല്‍ സംഭാവന ചെയ്യേണ്ടതായുണ്ട്. ലിയാം ലിവിങ്സ്റ്റണും സാം കറെനും പ്രഭ്‌സിംറാനും മികവ് കാട്ടണം. ബൗളിങ് നിരയില്‍ മാറ്റമില്ലാതെ തുടരാം. ബാറ്റിങ് നിരയില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനം ഉണ്ടാവേണ്ടിയിരിക്കുന്നു. പേസര്‍മാര്‍ പവര്‍പ്ലേയിലെ റണ്ണൊഴുക്ക് ശ്രദ്ധിക്കണം'-ആകാശ് കൂട്ടിച്ചേര്‍ത്തു.

Story first published: Friday, May 19, 2023, 17:31 [IST]
Other articles published on May 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+