For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സ്വന്തം വിക്കറ്റിന് ഒരു വിലയും നല്‍കാത്ത സഞ്ജു! ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തത് വെറുതെയല്ല

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ അനായാസം ജയിക്കേണ്ടിയിരുന്ന മല്‍സരം കൈവിട്ടതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സിനും ക്യാപ്റ്റന്‍ സഞ്ജു സാംസണിനുമെതിരേ വലിയ വിമര്‍ശനങ്ങളാണ് ആരാധകരില്‍ നിന്നുയരുന്നത്. 155 റണ്‍സിന്റെ അത്ര വെല്ലുവിളിയുയര്‍ത്താത്ത വിജയലക്ഷ്യമായിരുന്നു റോയല്‍സിനു ലഖ്‌നൗ നല്‍കിയത്. പക്ഷെ മറുപടിയില്‍ ആറു വിക്കറ്റിനു 144 റണ്‍സെടുക്കാനേ റോയല്‍സിനായുളളൂ.

റണ്‍ചേസില്‍ വിക്കറ്റ് നഷ്ടമില്ലാതെ 69 വിക്കറ്റ് ബോളില്‍ 86 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ റോയല്‍സ്. എന്നാല്‍ പിന്നീട് 18 റണ്‍സിനിടെ നാലു പ്രധാപ്പെട്ട വിക്കറ്റുകള്‍ കൈവിട്ടത് റോയല്‍സിന്റെ താളം തെറ്റിക്കുകയായിരുന്നു. വിക്കറ്റ് പോവാതെ 86ല്‍ നിന്നും നാലിന് 104ലേക്കു അവര്‍ വീണു. ഇതോടെ റണ്‍ചേസില്‍ റോയല്‍സിനു കാലിടറുകയും ചെയ്തു. മികച്ച ഫോമിലുള്ള നായകന്‍ സഞ്ജു രണ്ടു റണ്‍സ് മാത്രമെടുത്ത് റണ്ണൗട്ടാവുകയായിരുന്നു.

sanju samson

ടീം സ്‌കോര്‍ 93ല്‍ നില്‍ക്കവെയായിരുന്നു 13ാം ഓവറിലെ നാലാമത്തെ ബോളില്‍ സസഞ്ജുവിന്റെ പുറത്താവല്‍. സ്പിന്നര്‍ സ്‌ട്രൈക്ക് നേരിട്ടത് ജോസ് ബട്‌ലറായിരുന്നു. ഗൂഗ്ലിയായിരുന്നു ബിഷ്‌നോയ് പരീക്ഷിച്ചത്. ഷോര്‍ട്ട് ഫൈന്‍ ലെഗിലേക്കു ബട്‌ലര്‍ ഷോട്ട് കളിച്ചു. പക്ഷെ സിംഗിള്‍ വേണോ, വേണ്ടയോ എന്ന കാര്യത്തില്‍ സഞ്ജുവും ബട്‌ലറും തമ്മില്‍ വലിയൊരു ആശയക്കുഴപ്പം സംഭവിച്ചു.

സഞ്ജു ക്രീസിന്റെ പാതിയോളം എത്തിയ ശേഷം അവിടെ നില്‍ക്കുകയും പിന്നീട് റണ്‍ പൂര്‍ത്തിയാക്കാന്‍ ഓടുകയുമായിരുന്നു. പക്ഷെ അപ്പോഴേക്കും അമിത് മിശ്രയുടെ ത്രോയില്‍ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂരന്‍ അദ്ദേഹത്തെ സ്റ്റംപ് ചെയ്തു കഴിഞ്ഞിരുന്നു. കളിയിലെ ടേണിങ് പോയിന്റ് ഇതായിരുന്നുവെന്നു നിസംശയം പറയാം. കാരണം ഈ ജോടി കുറേക്കൂടി മുന്നോട്ട് പോയിരുന്നെങ്കില്‍ റോയല്‍സിനു റണ്‍ചേസ് എളുപ്പമാവുമായിരുന്നു.

തീര്‍ത്തും അനാവശ്യമായി വിക്കറ്റ് നഷ്ടപ്പെടുത്തിയതില്‍ സഞ്ജുവിനെതിരേ ആരാധകര്‍ നിരാശരും രോഷത്തിലുമാണ്. സോഷ്യല്‍ മീഡിയയില്‍ പലരും അദ്ദേഹത്തിനെതിരേ ആഞ്ഞടിക്കുകയും ചെയ്തിട്ടുണ്ട്. സഞ്ജു സാംസണ്‍ സ്വന്തം വിക്കറ്റിനു വില കല്‍പ്പിക്കുന്നില്ല. ആ റണ്ണൗട്ട് എല്ലാം തെളിയിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു അദ്ദേഹം പരിഗണിക്കപ്പെടാത്തതില്‍ അദ്ഭുതമില്ലെന്നുമായിരുന്നു ഒരു വിമര്‍ശനം. സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ എനിക്കു ബിസിസിഐയോടു ദേഷ്യമില്ല. കാരണം പ്ലെയിങ് ഇലവനില്‍ റിയാന്‍ പരാഗിനെ എല്ലായ്‌പ്പോഴും ഉള്‍പ്പെടുത്തുകയെന്ന തെറ്റ് സഞ്ജു ആവര്‍ത്തിക്കുന്നതാണ് ബിസിസിഐയുടെ അവഗണനയ്ക്കു കാരണം.

സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റണം. അല്ലെങ്കില്‍ റിയാന്‍ പരാഗിനെയോ, ദേവ്ദത്ത് പടിക്കലിനെയോ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കണം. സ്വന്തം വിക്കറ്റിനു മൂല്യം കല്‍പ്പിക്കാത്ത സഞ്ജുവിന് എങ്ങനെ ടീമിനെ നയിക്കാന്‍ സാധിക്കും? ലഖ്‌നൗവുമായുള്ള മല്‍സരത്തില്‍ അദ്ദേഹത്തിന്റെ റണ്ണൗട്ടാണ് റോയല്‍സിനു ജയം നഷ്ടപ്പെടുത്തിയത്. ജോസ് ബട്‌ലറെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും ആരാധകര്‍ പ്രതികരിച്ചു.

രാജസ്ഥാന്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ നിന്നുള്ളയാളാണ് റിയാന്‍ പരാഗ്. സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സി അദ്ദേഹം നഷ്ടപ്പെടുത്തും. സഞ്ജു സാംസണിന്റെ റണ്ണൗട്ടാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരേ കളിയിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ്. തൊട്ടുമുമ്പത്തെ മല്‍സരത്തിലേതു പോലെ അദ്ദേഹം ക്രീസില്‍ നില്‍ക്കുകയും 35 റണ്‍സെങ്കിലും നേടുകയും ചെയ്തിരുന്നെങ്കില്‍ അതു കളിയില്‍ വലിയ ഇംപാക്ടുണ്ടാക്കുമായിരുന്നു.

സഞ്ജു സാംസണിന്റെ മനോഭാവം ശരിയല്ലെന്നു ഞാന്‍ കരുതുന്നു. അതുകൊണ്ടാണ് വളരെ മോശം പ്രകടനം നടത്തിക്കൊണ്ടിരുനനിട്ടും റിയാന്‍ പരാഗിനെ അദ്ദേഹം ഇപ്പോഴും ടീമില്‍ നിലനിര്‍ത്തുന്നത്. കാരണം പരാഗ് ടീമില്‍ വേണമെന്നു സഞ്ജു ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടീമിലേക്കു സഞ്ജുവിനെ പരിഗണിക്കാത്തതില്‍ എങ്ങനെ ബിസിസിഐയെ കുറ്റപ്പെടുത്താന്‍ കഴിയും? എന്നും ആരാധകര്‍ ചോദിക്കുന്നു.

Story first published: Thursday, April 20, 2023, 7:02 [IST]
Other articles published on Apr 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+