ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള മാച്ചില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തോല്‍വിക്കു പ്രധാന കാരണക്കാരന്‍ റിയാന്‍ പരാഗാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ കോച്ച് രവി ശാസ്ത്രി. ഹോംഗ്രൗണ്ടായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 10 റണ്‍സിനായിരുന്നു കെഎല്‍ രാഹുലിന്റെ ടീം ജയിച്ചുകയറിയത്.
155 റണ്‍സെന്ന അത്ര വലിയ വിജയലക്ഷ്യമായിരുന്നില്ല റോയല്‍സിനു ലഖ്‌നൗ നല്‍കിയത്. പക്ഷെ തുടക്കം മുതലുള്ള സ്ലോ ബാറ്റിങും നായകന്‍ സഞ്ജു സാംസണിനെയും ഫിനിഷര്‍ ഷിംഫോണ്‍ ഹെറ്റ്‌മെയറെയും തുടക്കത്തില്‍ നഷ്ടമായതും റോയല്‍സിന്റെ താളം തെറ്റിച്ചു. ഒടുവില്‍ ആറു വിക്കറ്റിന് 144 റണ്‍സെടുത്ത് റോയല്‍സ് മല്‍സരം കൈവിടുകയും ചെയ്തു.

16ാം ഓവറിലെ ആദ്യ ബോളില്‍ ഹെറ്റ്‌മെയര്‍ പുറത്തായതിനെ തുടര്‍ന്ന് ആറാമനായിട്ടാണ് റിയാന്‍ പരാഗ് ക്രീസിലെത്തിയത്. മുന്‍ മല്‍സരങ്ങളിലേതു പോലെ ഈ കളിയിലും ബാറ്റിങില്‍ താരം ദുരന്തമായി തീര്‍ന്നു. 12 ബോളുകള്‍ നേരിട്ട പരാഗിന് ഓരാ ഫോറും സിക്‌സറുമടക്കം 15 റണ്‍സ് മാത്രമേ നേടാനായുള്ളൂ.
മാത്രല്ല പരാഗിന്റെ ആദ്യ സിക്‌സര്‍ വന്നത് 19ാം ഓവറിസും ബൗണ്ടറി 20ാം ഓവറിലുമായിരുന്നു. ആദ്യത്തെ എട്ടു ബോളിലും ഒരു ഫോറോ, സിക്‌സറോ പോലും പരാഗിനു നേടാന്‍ സാധിച്ചില്ല. നാലു റണ്‍സ് മാത്രമേ എട്ടു ബോളില്‍ താരം നേടിയുളളൂ. ഇതു തന്നെയാണ് റണ്‍ചേസില്‍ റോയല്‍സിനു വിനയായതെന്നു രവി ശാസ്ത്രി പറയുന്നു.
റണ്‍ചേസില്‍ സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരെ രാജസ്ഥാന്‍ റോയല്‍സിനു നഷ്ടമായി. എങ്കിലും റോയല്‍സിന്റെ ബാറ്റിങ് ലൈനപ്പിന് ഏറെ ആഴമുണ്ടായിരുന്നു. റിയാന്‍ പരാഗ് ക്രീസിലേക്കു വരികയും ആദ്യത്തെ എട്ടു ബോളുകള്‍ താരം കളിക്കുകയും ചെയ്ത രീതിയാണ് മല്‍സരത്തിന്റെ ഗതി മാറ്റിയത്. മറുഭാഗത്ത് ദേവ്ദത്ത് പടിക്കലിനും ബാറ്റിങില്‍ താളം നഷ്ടമായിരുന്നതായി രവി ശാസ്ത്രി ചൂണ്ടിക്കാട്ടി.
സിംഗിളുകളിലൂടെയാണ് റണ്‍സ് വന്നുകൊണ്ടിരുന്നത്. ഒരു ഘട്ടത്തില്‍ 28 ബോളുകള്‍ കഴിഞ്ഞിട്ടും റോയല്‍സിന് ഒരു ബൗണ്ടറി പോലുമില്ലാത്ത സാഹചര്യവും വന്നിരുന്നു. ഇത്രയുമധികം സമയം നിങ്ങള്‍ ബൗണ്ടറിയില്ലാതെ കടന്നുപോവുകയാണെങ്കില്‍ നിങ്ങള്‍ കുഴപ്പത്തെ വിളിച്ചുവരുത്തുകയാണെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ശാസ്ത്രി വിശദീകരിച്ചു.
ഈ ഷോയില്‍ പങ്കെടുത്ത ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ കെവിന്‍ പീറ്റേഴ്‌സനും റിയാന്‍ പരാഗിനെ വിമര്‍ശിച്ചു. എത്ര റണ്‍സാണ് ചേസ് ചെയ്യുന്നതെന്നു രാജസ്ഥാന്‍ റോയല്‍സിന് അറിയാമായിരുന്നു. ഭാഗ്യവശാല്‍ അവര്‍ ഇപ്പോഴും പോയിന്റ് പട്ടികയില്‍ തലപ്പത്തുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പരാജയത്തില്‍ നിന്നും അവര്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും ചെയ്യം.

റിയാന്‍ പരാഗിന് റണ്‍ചേസില്‍ അവര്‍ ഉത്തരവാദിത്വം നല്‍കി. അവന്‍ എങ്ങനെയാണ് കളിച്ചതെന്നു അവര്‍ കാണുകയും ചെയ്തു. റോയല്‍സിന്റേത് വളരെ ശക്തമായ ബാറ്റിങ് ലൈനപ്പാണ്. വളരെ നേരത്തെ തന്നെ ലഖ്‌നൗ ടീമിനെ തകര്‍ത്തുവിടാന്‍ അവര്‍ക്കു സാധിക്കുമായിരുന്നെന്നും പീറ്റേഴ്‌സന്‍ വിശദമാക്കി.
ആറു മല്‍സരങ്ങളില്‍ നിന്നും നാലു ജയവും രണ്ടു തോല്‍വിയുമടക്കം എട്ടു പോയിന്റുമായിട്ടാണ് രാജസ്ഥാന്‍ റോയല്‍സ് ഇപ്പോഴും തലപ്പത്തു തുടരുന്നത്. ഇത്രയും കൡകളില്‍ നിന്നും നാലു ജയവും രണ്ടു തോല്‍വിയുമുള്‍പ്പെടെ എട്ടു പോയിന്റുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തൊട്ടുതാഴെയും നില്‍ക്കുന്നു. മികച്ച നെറ്റ് റണ്‍റേറ്റാണ് റോയല്‍സിനെ ഒന്നാംസ്ഥാനത്തു തുടരാന്‍ സഹായിച്ചത്. അവരുടെ നെറ്റ് റണ്‍റേറ്റ് + 1.043 ആണ്. ലഖ്‌നൗവിന്റെ നെറ്റ് റണ്‍േററ്റാവട്ടെ +0.709ഉം ആണ്.