For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: എന്തിന് അവനെ വൈകിപ്പിച്ചു? റോയല്‍സിനോടു പൊള്ളോക്ക്

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള കഴിഞ്ഞ മാച്ചില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തോല്‍വിക്കു പ്രധാന കാരണം എന്താണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഫാസ്റ്റ് ബൗളറുമായ ഷോണ്‍ പൊള്ളോക്ക്. ലോ സ്‌കോറിങ് മാച്ചില്‍ 10 റണ്‍സിന്റെ വിജയമായിരുന്നു ലഖ്‌നൗ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശേഷം റോയല്‍സിനു 155 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കിയപ്പോള്‍ ലഖ്‌നൗനിനു ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല.

എന്നാല്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്ത ലഖ്‌നൗ ആറു വിക്കറ്റിനു 144 റണ്‍സില്‍ റോയല്‍സിനു കടിഞ്ഞാണിടുകയായിരുന്നു. റണ്‍ചേസില്‍ റോയല്‍സിനു ഒരു ട്രിക്ക് മിസ്സായെന്നും അല്ലായിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്ന് ആവുമായിരുന്നെന്നും പൊള്ളോക്ക് ചൂണ്ടിക്കാട്ടി. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

RR TEAM

റിയാന്‍ പരാഗിനേക്കാള്‍ മുമ്പ് ധ്രുവ് ജുറേലിനെ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങിനായി ക്രീസിലേക്കു അയക്കണമായിരുന്നു. ഈ സീസണില്‍ ഇതുവരെ പരാഗിന് ബാറ്റിങില്‍ കാര്യമായ സംഭാവനയൊന്നും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അവസാന മല്‍സരത്തില്‍ ജുറേലിന്റെ ബാറ്റിങ് നമ്മള്‍ കണ്ടതുമാണ്. ചില സമയങ്ങളില്‍ നിങ്ങള്‍ സ്വന്തം ടീമിലെ താരങ്ങളെ ഫോമിലേക്കു തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് എനിക്കു മനസ്സിലാവും.

പക്ഷെ ലഖ്‌നൗവുമായുള്ള മല്‍സരം അതിനുള്ള വേദിയായിരുന്നില്ല. കാരണം അവിടെ മല്‍സരഫലത്തിനായിരുന്നു പ്രാധാന്യം. അതുകൊണ്ടു തന്നെ ബോള്‍ നന്നായി സ്‌ട്രൈക്ക് ചെയ്യാന്‍ കഴിയുന്ന ജുറേലിനെ പരാഗിനേക്കാള്‍ നേരത്തേ റോയല്‍സ് ബാറ്റ് ചെയ്യിക്കേണ്ടിയിരുന്നത്. പരാഗിനെ ആ സമയത്തു ബാറ്റിങിന് അയച്ചത് ശരിക്കും സര്‍പ്രൈസ് തന്നെ ആയിരുന്നുവെന്നും ഷോണ്‍ പൊള്ളോക്ക് വിശദമാക്കി.

RIYAN PARAG

റിയാന്‍ പരാഗിനു പകരം ആര്‍ അശ്വിനും ആ സമയത്തു നല്ലൊരു ഓപ്ഷനായിരുന്നുവെന്നു ഷോയില്‍ പങ്കെടുത്ത ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍ അഭിപ്രായപ്പെട്ടു. അശ്വിനും വളരെ നന്നായി സ്‌ട്രൈക്ക് ചെയ്ത് വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയുന്നയാളാണ്. പരാഗിനെ താഴേക്ക് ഇറക്കി അശ്വിനെ റോയല്‍സിനു മുന്നിലേക്കു പ്രൊമോട്ട് ചെയ്യാമായിരുന്നു. ടി20 ക്രിക്കറ്റില്‍ പലപ്പോഴും കാര്യങ്ങള്‍ വളരെയധികം സങ്കീര്‍ണമായ മാറാറുണ്ട്. കാരണം ഒരു ടീമിന് 120 ബോളുകള്‍ മാത്രമാണ് ഇന്നിങ്‌സില്‍ ലഭിക്കുന്നത്. ഇതിനു അനുസരിച്ച് കൃത്യമായ പ്ലാനിങ് നടത്തേണ്ടത് പ്രധാനമാണന്നും വോന്‍ കൂട്ടിച്ചേര്‍ത്തു.

ലഖ്‌നൗവിനെതിരായ റണ്‍ചേസില്‍ ആറാം നമ്പറിലായിരുന്നു റിയാന്‍ പരാഗിനെ രാജസ്ഥാന്‍ റോയല്‍സ് ക്രീസിലേക്കു അയച്ചത്. അതിവേഗം സ്‌കോര്‍ ചെയ്ത് ബോളും ജയിക്കാന്‍ ആവശ്യമായ റണ്‍സും തമ്മിലുള്ള അനുപാതം കുറയ്ക്കുന്നതിനു പകരം അതു കൂട്ടുവാനാണ് പരാഗ് ശ്രമിച്ചത്. റണ്‍സ് നേടുന്നതിനേക്കാള്‍ സ്വന്തം വിക്കറ്റ് നഷ്ടപ്പെടുത്തരുതെന്ന ലക്ഷ്യത്തോടെയായിരുന്നു താരത്തിന്റെ ബാറ്റിങ്.

ആദ്യത്തെ എട്ടു ബോളുകളില്‍ സിംഗിളുകളിലൂടെ വെറും നാലു റണ്‍സാണ് പരാഗ് നേടിയത്. 19ാം ഓവറില്‍ ഒരു സിക്‌സറും 20ാം ഓവറില്‍ ഒരു ഫോറും താരം പായിച്ചെങ്കിലും അപ്പോഴേക്കും മല്‍സരം കൈവിട്ടുപോയിരുന്നു. റോയല്‍സ് ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 12 ബോളില്‍ 15 റണ്‍സോട പരാഗ് ക്രീസിലുണ്ടായിരുന്നു.

Story first published: Thursday, April 20, 2023, 14:59 [IST]
Other articles published on Apr 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+