For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ആദ്യ ഓവര്‍ മെയ്ഡന്‍, ബോള്‍ട്ടിന് മുന്നില്‍ മുട്ടിടിച്ച് രാഹുല്‍- ടീമിന് ബാധ്യത

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ഓപ്പണറായി ഇറങ്ങിയ ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍ ട്രന്റ് ബോള്‍ട്ടിന്റെ ആദ്യ ഓവര്‍ മെയ്ഡനാക്കിയിരിക്കുകയാണ്. മെല്ലപ്പോക്ക് ബാറ്റിങ്ങിന്റെ പേരില്‍ നിരന്തരം വിമര്‍ശനം കേള്‍ക്കുന്ന രാഹുല്‍ ആദ്യ ഓവര്‍ തന്നെ മെയ്ഡനാക്കിയതോടെ ട്രോളുമായി ആരാധകരെത്തിയിരിക്കുകയാണ്.

അടിച്ചുതകര്‍ത്ത് കളിച്ച് പവര്‍പ്ലേ മുതലാക്കേണ്ട സ്ഥാനത്ത് മെല്ലെപ്പോക്ക് ബാറ്റിങ് നടത്തുന്ന രാഹുല്‍ ടീമിന്റെ നായകനായി ഇരിക്കാന്‍ യോഗ്യനല്ലെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ആദ്യ ഓവര്‍ത്തന്നെ മെയ്ഡനാക്കി രാഹുല്‍ സഹതാരങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ സ്വയം പുറത്തുപോവാന്‍ തയ്യാറാവണമെന്നുമാണ് ആരാധകരുടെ പരിഹാസം.

kl rahul

സ്വന്തം നേട്ടത്തിനായി മാത്രം കളിക്കുന്ന ബാറ്റ്‌സ്മാനായി രാഹുല്‍ മാറിയിരിക്കുന്നു. പഴയതുപോലെ ഉയര്‍ന്ന സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ രാഹുലിന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ടീമിലെ മറ്റ് മികച്ച താരങ്ങള്‍ക്കായി രാഹുല്‍ വഴിമാറണമെന്നാണ് ആരാധകര്‍ പറയുന്നത്. ഈ സീസണില്‍ മോശം ഫോമിലുള്ള രാഹുല്‍ ഒരു ഫിഫ്റ്റിയാണ് അഞ്ച് ഇന്നിങ്‌സില്‍ നിന്ന് നേടിയത്. അതും മോശം സ്‌ട്രൈക്കറേറ്റില്‍.

നല്ല പേസര്‍മാര്‍ക്ക് മുന്നില്‍ മുട്ടിടിക്കുന്ന താരമാണ് രാഹുലെന്നും ടി20യില്‍ മെയ്ഡന്‍ ഓവര്‍ ആക്കുകയെന്നത് ക്ഷമിക്കാനാവാത്ത കുറ്റമാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. രാഹുലിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് സഹ ഓപ്പണറായ കെയ്ല്‍ മെയേഴ്‌സിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്. വമ്പനടി കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള മെയേഴ്‌സിന്റെ സ്‌ട്രൈക്കറേറ്റിനെക്കൂടി ബാധിക്കുന്ന പ്രകടനമാണ് രാഹുല്‍ കാഴ്ചവെക്കുന്നത്.

മത്സരത്തില്‍ രാഹുലിനൊരു ലൈഫും ലഭിച്ചു. 9 പന്തില്‍ 6 റണ്‍സ് നേടി നില്‍ക്കെ സന്ദീപ് ശര്‍മയുടെ പന്തില്‍ ഷോര്‍ട്ടില്‍ യശ്വസി ജയ്‌സ്വാളിന് രാഹുല്‍ ക്യാച്ച് നല്‍കിയെങ്കിലും താരത്തിന് കൈപ്പിടിയിലൊതുക്കാനായില്ല. ഇത് വിക്കറ്റായിരുന്നെങ്കില്‍ വലിയ നാണക്കേടോടെ രാഹുലിന് മടങ്ങേണ്ടി വരുമായിരുന്നു. അഞ്ചാം ഓവറില്‍ രണ്ടാമതും രാഹുലിന് ലൈഫ് ലഭിച്ചു.

ട്രന്റ് ബോള്‍ട്ടിന്റെ പന്തില്‍ രാഹുലിന്റെ സിക്‌സര്‍ ശ്രമം ജേസന്‍ ഹോള്‍ഡറിന് അനായാസമായി ക്യാച്ചാക്കാമായിരുന്നു. എന്നാല്‍ താരം അത് പാഴാക്കി. പവര്‍പ്ലേയില്‍ രണ്ട് തവണ ലൈഫ് രാഹുലിന് ലഭിച്ചുവെന്നതാണ് കൗതുകകരമായ കാര്യം. പവര്‍പ്ലേയില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമായി ലഖ്‌നൗ മാറുകയാണെന്നതാണ് വസ്തുത.

KL RAHUL

2014 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആദ്യ ഓവര്‍ മെയ്ഡനായിട്ടുള്ളത് 27 തവണയാണ്. ഇതില്‍ 11 തവണയും മെയ്ഡന്‍ ഓവര്‍ ആക്കിയത് കെ എല്‍ രാഹുലാണെന്നത് താരത്തിന്റെ ബാറ്റിങ് എത്രമാത്രം ദുരന്തമാണെന്ന് വ്യക്തമാക്കുന്നു. ഇത് 11ാം തവണയാണ് ട്രന്റ് ബോള്‍ട്ട് ഐപിഎല്ലില്‍ മെയ്ഡന്‍ ഓവര്‍ എറിയുന്നത്. 14 മെയ്ഡനുമായി പ്രവീണ്‍ കുമാറും 12 മെയ്ഡന്‍ ഓവറുമായി ഭുവനേശ്വര്‍ കുമാറുമാണ് ബോള്‍ട്ടിന് മുന്നിലുള്ളത്.

ലഖ്‌നൗവിന്റെ മധ്യനിരയില്‍ വമ്പനടികള്‍ കാഴ്ചവെക്കാന്‍ നിക്കോളാസ് പൂരനും മാര്‍ക്കസ് സ്റ്റോയിണിസുമുണ്ട്. എന്നാല്‍ ടോപ് ഓഡറിന്റെ ഒച്ചിഴയും വേഗത്തിലുള്ള ബാറ്റിങ് മധ്യനിരയില്‍ വമ്പനടികള്‍ കാഴ്ചവെക്കാനാവാതെ താരങ്ങളെ തളര്‍ത്തുന്നു. ടീമിന്റെ വിജയത്തിനായി മറ്റുള്ളവര്‍ വിയര്‍ത്ത് കളിക്കുമ്പോള്‍ തടിയനങ്ങാതെ വിജയത്തിന്റെ പങ്ക് പറ്റുന്നവനായി രാഹുല്‍ മാറുകയാണ്.

ലഖ്‌നൗ ഓപ്പണിങ് റോളില്‍ ക്വിന്റന്‍ ഡീകോക്കിനെ കളിപ്പിക്കാത്തിനെയും ആരാധകര്‍ വിമര്‍ശിക്കുന്നു. വമ്പനടി കാഴ്ചവെക്കുന്ന വിക്കറ്റ് കീപ്പര്‍ ഓപ്പണറാണ് ഡീകോക്ക്. അവസാന സീസണില്‍ കെ എല്‍ രാഹുലിനൊപ്പം മികച്ച പ്രകടനം ഓപ്പണിങ്ങില്‍ കാഴ്ചവെച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സെഞ്ച്വറി നേടാനും ഡീകോക്കിനായിരുന്നു. എന്നിട്ടും ലഖ്‌നൗ എന്തുകൊണ്ടാണ് പുറത്തിരുത്തുന്നത്.

ഡീകോക്കിന് പരിക്കിന്റെ പ്രശ്‌നങ്ങളില്ല. ടീം കോമ്പിനേഷന്റെ പേരിലാണ് ലഖ്‌നൗ ഡീകോക്കിനെ തഴയുന്നത്. ഇത് അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും എത്രയും വേഗം ഡീകോക്കിനെ കളിപ്പിക്കണമെന്നും ടൂര്‍ണമെന്റിന്റെ പകുതിയോളം ബെഞ്ചിലിരുത്തിയ ശേഷം ഡീകോക്കിനെ കളിപ്പിക്കുന്നത് ടീമിന് ഗുണം ചെയ്യില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

പവര്‍പ്ലേയില്‍ വിക്കറ്റ് പോവാതെ 37 റണ്‍സാണ് ലഖ്‌നൗവിന് നേടാനായത്. ജയ്പൂരിലെ പിച്ച് ബൗളിങ്ങിനെ തുണക്കുന്നതാണെങ്കിലും മോശം പന്തുകളില്‍ പോലും വലിയ ഷോട്ട് കളിക്കാന്‍ ലഖ്‌നൗ ഓപ്പണര്‍മാര്‍ക്ക് സാധിച്ചില്ലെന്നത് ടീമിന്റെ ഓപ്പണിങ്ങിന്റെ ദൗര്‍ബല്യം എടുത്തുകാട്ടുന്നതാണ്.

Story first published: Wednesday, April 19, 2023, 20:01 [IST]
Other articles published on Apr 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+