For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സഞ്ജു അത്ര പോരാ! രാഹുലാണ് സൂപ്പര്‍, കാരണങ്ങള്‍ നിരത്തി സെവാഗ്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള ത്രില്ലിങ് മാച്ചിനു പിന്നാലെ ലഖ്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ പുകഴ്ത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. റോയല്‍സിനെ ലഖ്‌നൗ 10 റണ്‍സിനു പരാജയപ്പെടുത്തിയ മല്‍സരത്തില്‍ രാഹുല്‍ സ്‌കോര്‍ ചെയ്തത് 39 റണ്‍സായിരുന്നു.

32 ബോളുകള്‍ നേരിട്ട അദ്ദേഹം നാലു ഫോറും ഒരു സിക്‌സറുമടിച്ചു. റോയല്‍സ് നായകന്‍ സഞ്ജു സാംസണിനേക്കാള്‍ കേമന്‍ രാഹുലാണന്നു സെവാഗ് ചൂണ്ടിക്കാട്ടി. ഇതിനുള്ള കാരണങ്ങള്‍ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു ഇത്.

SANJU-RAHUL

കെഎല്‍ രാഹുല്‍ ഫോമിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്. തൊട്ടുമുമ്പത്തെ കളിയിലും അദ്ദേഹം റണ്‍സ് നേടിയിരുന്നു. രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് ആളുകളുടെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിട്ടില്ലെന്നതു ശരിയാണ്. പക്ഷെ അദ്ദേഹത്തിന്റെ ഫോം ശുഭസൂചനയാണ്. ട്രെന്റ് ബോള്‍ട്ടിനെ മാറ്റി നിര്‍ത്തിയാല്‍ മികച്ച വേഗതയുള്ള അപകടകാരിയായ മറ്റൊരു ഫാസ്റ്റ് ബൗളര്‍ രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ ഇല്ല. കൂടാതെ അപകടകാരികളായ സ്പിന്നര്‍മാരും റോയല്‍സ് ടീമില്‍ ഇല്ലെന്നു വീരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ സഞ്ജും സാംസണിനേക്കാള്‍ ഒരുപാട് മുകളിലാണ് കെഎല്‍ രാഹുലെന്നു ഞാന്‍ വിശ്വസിക്കുന്നു. രാഹുല്‍ ടെസ്റ്റ് മല്‍സരങ്ങളില്‍ കളിക്കുകയും വിവിധ രാജ്യങ്ങളില്‍ സെഞ്ച്വറി നേടുകയും ചെയ്തു. ഏകദിനത്തിലും ഓപ്പണറായും മധ്യനിരയിലും അദ്ദേഹം മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. കൂടാതെ ടി20 ക്രിക്കറ്റിലും രാഹുല്‍ റണ്‍സ് നേടിയിട്ടുണ്ടെന്നു വീരേന്ദര്‍ സെവാഗ് വിലയിരുത്തി.

അതേസമയം, ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയത്തിലേക്കു തള്ളിയിട്ടത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഹോംഗ്രൗണ്ടിലേക്കു റോയല്‍സ് തിരിച്ചെത്തിയ മല്‍സരമായിരുന്നു ഇത്. അതുകൊണ്ടു തന്നെ ജയത്തോടെ ഇതു ആഘോഷിക്കാനും അവര്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ കെഎല്‍ രാഹുലും സംഘവും പ്രതീക്ഷകള്‍ തകിടം മറിക്കുകയായിരുന്നു.

ടോസിനു ശേഷം സഞ്ജു സാംസണ്‍ എതിരാളികളെ ബാറ്റിങിനു അയക്കുകയായിരുന്നു. മികച്ച ബൗളിങിലൂടെ ലഖ്‌നൗവിനെ ഏഴു വിക്കറ്റിനു 154 റണ്‍സിലൊതുക്കാന്‍ റോയല്‍സിനു സാധിച്ചു. ഓപ്പണര്‍ കൈല്‍ മയേഴ്‌സിന്റെ (51) ഫിഫ്റ്റിയാണ് അവരുടെ ഇന്നിങ്‌സിനു അടിത്തറയിട്ടത്. 42 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. കെഎല്‍ രാഹുല്‍ (39), നിക്കോളാസ് പൂരന്‍ (29), മാര്‍ക്കസ് സ്റ്റോയ്‌നിസ് (21) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ആര്‍ അശ്വിന്‍ റോയല്‍സിനായി രണ്ടു വിക്കറ്റുകളുമെടുത്തു.

LSG TEAM

റണ്‍ചേസില്‍ റോയല്‍സിന്റെ തുടക്കം മികച്ചതായിരുന്നു. യശ്വസ്വി ജയ്‌സ്വാള്‍- ജോസ് ബട്‌ലര്‍ സഖ്യം ഓപ്പണിങ് വിക്കറ്റില്‍ 87 റണ്‍സെടുത്തിരുന്നു. പക്ഷെ ഈ സഖ്യം വേര്‍പിരിഞ്ഞതോടെ 18 റണ്‍സിനിടെ നാലു വിക്കറ്റുകള്‍ റോയല്‍സിനു നഷ്ടമായി. ജയ്‌സ്വാള്‍ (44), ബട്‌ലര്‍ (40), സഞ്ജു സാംസണ്‍ (2), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (2) എന്നിവരായിരുന്നു ഇത്. പിന്നീട് ദേവ്ദത്ത് പടിക്കലും (26), റിയാന്‍ പരാഗും (15*) വിജയത്തിനു വേണ്ടി പൊരുതി നോക്കിയെങ്കിലും 10 റണ്‍സകലെ കാലിടറി.

ആറു വിക്കറ്റിനു 144 റണ്‍സെടുത്ത് റോയല്‍സ് മല്‍സരം അടിയറവയ്ക്കുകയായിരുന്നു. മൂന്നു വിക്കറ്റുകളെടുത്ത ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാനും രണ്ടു പേരെ പുറത്താക്കിയ ഓസ്‌ട്രേലിയന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസും ചേര്‍ന്നാണ് റോയല്‍സിനെ ഒതുക്കിയത്.

Story first published: Thursday, April 20, 2023, 11:16 [IST]
Other articles published on Apr 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+