For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ബ്രാവോ സ്‌റ്റെപ് ബാക്ക്, ചരിത്ര റെക്കോഡിട്ട് ചഹാല്‍! എക്കാലത്തെയും മികച്ചവന്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലൂടെ ചരിത്ര റെക്കോഡിട്ട് രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ യുസ് വേന്ദ്ര ചഹാല്‍. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനെന്ന റെക്കോഡാണ് ചഹാല്‍ സ്വന്തം പേരിലാക്കിയത്. ഡ്വെയ്ന്‍ ബ്രാവോയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഇന്ത്യന്‍ സ്പിന്നര്‍ സ്വന്തം പേരിനൊപ്പം ചേര്‍ത്തത്.

കെകെആര്‍ നായകന്‍ നിധീഷ് റാണയുടെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് ചഹാല്‍ അഭിമാന നേട്ടത്തിലേക്കെത്തിയത്. നിലവില്‍ 184 വിക്കറ്റുകളാണ് ചഹാലിന്റെ പേരിലുള്ളത്. 183 വിക്കറ്റുകളായിരുന്നു മുന്‍ സിഎസ്‌കെ ഓള്‍റൗണ്ടറായ ബ്രാവോയുടെ പേരിലുണ്ടായിരുന്നത്. പീയൂഷ് ചൗള 174 വിക്കറ്റുമായി മൂന്നാം സ്ഥാനത്തും 172 വിക്കറ്റുമായി അമിത് മിശ്ര നാലാം സ്ഥാനത്തും 171 വിക്കറ്റുമായി ആര്‍ അശ്വിന്‍ അഞ്ചാം സ്ഥാനത്തുമുണ്ട്.

yuzvendra chahal

ആര്‍സിബിക്കൊപ്പമാണ് ചഹാല്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടിയത്. 184 വിക്കറ്റുകളിലേക്കെത്താന്‍ 143 മത്സരങ്ങളാണ് ചഹാലിന് വേണ്ടിവന്നത്. 161 മത്സരത്തില്‍ നിന്നാണ് ബ്രാവോ 183 വിക്കറ്റ് നേടിയത്. പീയൂഷ് ചൗള 176 മത്സരത്തില്‍ നിന്നാണ് 174 വിക്കറ്റ് നേടിയത്. ഐപിഎല്ലിലെ വാഴ്ത്തപ്പെടാത്ത ഇതിഹാസമാണ് ചഹാലെന്നാണ് ആരാധകരുടെ പ്രശംസ. നിര്‍ണ്ണായക സമയത്ത് വിക്കറ്റ് നേടാന്‍ ചഹാലിന് അസാധ്യ മികവുണ്ട്. ആര്‍സിബിക്കൊപ്പവും തന്റെ ഈ മികവ് പലവട്ടം ചഹാല്‍ തെളിയിച്ചതാണ്.

yuzvendra chahal, sanju samson

ഇക്കോണമി അല്‍പ്പം മോശമാണെന്നതാണ് ചഹാലിന്റെ പ്രശ്‌നം. ആര്‍സിബിക്കായി കൂടുതല്‍ വിക്കറ്റ് നേടിയ താരമായിട്ടും ആര്‍സിബി ഒരു വാക്കുപോലും പറയാതെ തന്നെ ഒഴിവാക്കിയെന്ന് ചഹാല്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു. സഞ്ജു സാംസണ്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നുവെന്നും തന്റെ മികച്ച പ്രകടനത്തിന് പിന്നില്‍ സഞ്ജുവിന്റെ പിന്തുണക്ക് വലിയ പങ്കുണ്ടെന്നും കഴിഞ്ഞ ദിവസം ചഹാല്‍ പറഞ്ഞിരുന്നു.

ക്രിക്കറ്റില്‍ മാത്രമല്ല ചെറുപ്പത്തില്‍ ചെസില്‍ ഗ്രാന്റ് മാസ്റ്ററായിരുന്നു ചഹാല്‍. എതിരാളികളുടെ നീക്കത്തെ മുന്‍കൂട്ടി കണ്ട് ചെസില്‍ കരുക്കള്‍ നീക്കുന്നതുപോലെയാണ് ബാറ്റ്‌സ്മാന്റെ നീക്കത്തെ മനസിലാക്കി ചഹാല്‍ വിക്കറ്റ് നേടുന്നതെന്നാണ് ആരാധകര്‍ പ്രശംസിക്കുന്നത്. ഇന്ത്യ വേണ്ടവിധം ഉപയോഗിക്കാത്ത പ്രതിഭയാണ് ചഹാലെന്നും ലോകകപ്പില്‍ നിന്ന് മാറ്റിനിര്‍ത്തി അപമാനിച്ചതിന് പകരം വീട്ടാന്‍ ചഹാലിന് ഈ നേട്ടത്തിലൂടെ സാധിക്കുമെന്നും ആരാധകര്‍ പറയുന്നു.

ഈ സീസണില്‍ 12 മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് ചഹാല്‍ നേടിയത്. 8.12 ഇക്കോണമിയില്‍ പന്തെറിയുന്ന ചഹാല്‍ രണ്ട് തവണ സീസണില്‍ നാല് വിക്കറ്റ് പ്രകടനവും നടത്തി. ഒരു തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും ചഹാലിന് സാധിച്ചു. 40 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 7.67 എന്ന മികച്ച ഇക്കോണമിയും താരത്തിന്റെ ഐപിഎല്‍ കരിയറിലുണ്ട്.

Story first published: Thursday, May 11, 2023, 20:33 [IST]
Other articles published on May 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+