IPL 2023:ബട്‌ലര്‍ റണ്ണൗട്ടായി, മനസ് തളര്‍ന്നപ്പോള്‍ സഞ്ജു പറഞ്ഞതെന്ത്? വെളിപ്പെടുത്തി ജയ്‌സ്വാള്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ 55ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്തടുക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഒമ്പത് വിക്കറ്റിനാണ് രാജസ്ഥാന്‍ കെകെആറിനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 150 റണ്‍സ് വിജയലക്ഷ്യമാണ് രാജസ്ഥാന് മുന്നില്‍വെച്ചത്. ആദ്യ ഓവറില്‍ 26 റണ്‍സുമായി യശ്വസി ജയ്‌സ്വാള്‍ കസറിയെങ്കിലും രണ്ടാം ഓവറില്‍ത്തന്നെ ജോസ് ബട്‌ലറുടെ വിക്കറ്റ് നഷ്ടമായി.
യശ്വസി ജയ്‌സ്വാളുമായുണ്ടായ ആശയക്കുഴപ്പത്തെത്തുടര്‍ന്ന് അക്കൗണ്ട് തുറക്കും മുമ്പ് ബട്‌ലര്‍ റണ്ണൗട്ടാവുകയായിരുന്നു. തുടക്കത്തിലേ ബട്‌ലര്‍ പുറത്തായത് ജയ്‌സ്വാളിനെ മാനസികമായി ബാധിച്ചിരുന്നു. കടുത്ത നിരാശയിലാണ് ബട്‌ലര്‍ മടങ്ങിയതെന്നതും ജയ്‌സ്വാളിനെ തളര്‍ത്തി. ഇപ്പോഴിതാ ബട്‌ലറുടെ വിക്കറ്റ് പോയതിന് പിന്നാലെ തളര്‍ന്ന തന്നോട് നായകന്‍ സഞ്ജു സാംസണ്‍ പറഞ്ഞതെന്താണെന്ന് വെളിപ്പെടുത്തിയിരുക്കുകയാണ് ജയ്‌സ്വാള്‍.

'റണ്ണൗട്ടുകള്‍ മത്സരത്തിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. ആരും ഇത് മനപ്പൂര്‍വ്വമായി ചെയ്യുന്നതല്ല. ഈ റണ്ണോട്ടോടുകൂടി എനിക്ക് കളി ജയിപ്പിക്കേണ്ട ഉത്തരവാദിത്തം കൂടി. സഞ്ജു ഭായ് എന്നോട് പറഞ്ഞത് റണ്ണൗട്ടില്‍ നിരാശനാകേണ്ടെന്നും നിന്റെ ബാറ്റിങ് പ്രകടനം തുടരാനുമാണ്. നീ മികച്ച രീതിയിലാണ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും മികച്ച പ്രകടനം നടത്തണമെന്ന ചിന്തയോടെയാണ് ഇറങ്ങിയത്.
അതാണ് കാട്ടാനായതും. ഞങ്ങള്‍ക്ക് ജയിക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. ഞാന്‍ ശ്രമിച്ചതെല്ലാം അനുകൂലമായി വന്നു. പദ്ധതികളാണ് വളരെ പ്രധാനം. മത്സരത്തിനായി നടത്തിയ മുന്നൊരുക്കവും സ്വന്തമായി സൃഷ്ടിച്ച ആത്മവിശ്വാസവും വളരെ പ്രധാനപ്പെട്ടതാണ്'- ജയ്‌സ്വാള്‍ മത്സരശേഷം പറഞ്ഞു. ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് രാജസ്ഥാന് ഗംഭീര ജയമൊരുക്കിയതെന്ന് പറയാം. സ്വന്തം തട്ടകത്തില്‍ കെകെആര്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താനാവാതെ പ്രയാസപ്പെടുകയായിരുന്നു.
അപ്പോഴാണ് രാജസ്ഥാനായി ജയ്‌സ്വാളിന്റെ വെടിക്കെട്ടെത്തുന്നത്. ആദ്യ ഓവറിലെ ആദ്യ രണ്ട് പന്തും സിക്‌സര്‍ പറത്തി വരവറിയിച്ച ജയ്‌സ്വാള്‍ പിന്നീടങ്ങോട്ട് തകര്‍ത്തടുക്കുകയായിരുന്നു. 13 പന്തില്‍ ഫിഫ്റ്റി നേടിയ ജയ്‌സ്വാള്‍ ഐപിഎല്ലിലെ വേഗ ഫിഫ്റ്റിയെന്ന റെക്കോഡും സ്വന്തം പേരിലാക്കി. കൂടാതെ ഐപിഎല്ലിലെ ആദ്യത്തെ ഓവറില്‍ 26 റണ്‍സ് നേടി ആദ്യ ഓവറില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനായി മാറാനും 21കാരനായ ജയ്‌സ്വാളിന് സാധിച്ചു.
ബട്‌ലറുടെ അഭാവം നികത്തുന്ന ബാറ്റിങ് പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെച്ചതെന്ന് പറയാം. ചിലപ്പോള്‍ ബട്‌ലര്‍ പുറത്തായില്ലായിരുന്നെങ്കില്‍ ഇത്രയും ആക്രമണോത്സകതയോടെ ജയ്‌സ്വാള്‍ കളിക്കാന്‍ സാധ്യത കുറവായിരുന്നു. ബട്‌ലര്‍ പുറത്തായതോടെ ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജയിപ്പിക്കണമെന്ന ചിന്തയില്‍ നിന്നാണ് ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ പ്രകടനം പിറന്നത്. രണ്ട് റണ്‍സകലെ സെഞ്ച്വറി നഷ്ടമായത് ദൗര്‍ഭാഗ്യകരമായി.

പുറത്താവാതെ നിന്നെങ്കിലും വിജയ റണ്‍സ് പൂര്‍ത്തിയാവുകയായിരുന്നു. സഞ്ജു സാംസണും ഫോമിലേക്കെത്തിയതോടെ അതിവേഗം റണ്‍സുയര്‍ന്നു. 29 പന്തില്‍ 48* റണ്‍സാണ് സഞ്ജു നേടിയത്. രണ്ട് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെയായിരുന്നു തകര്‍പ്പന്‍ പ്രകടനം. ജയത്തോടെ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തേക്കുയരും പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കുകയും ചെയ്തു.
ഇതിനിടെ റണ്ണൗട്ടായി മടങ്ങുന്നതിനിടെ നിരാശയില്‍ മോശം പദപ്രയോഗം നടത്തുകയും ബൗണ്ടറി ലൈനില്‍ ബാറ്റുകൊണ്ട് അടിക്കുകയും ചെയ്തതിന് ജോസ് ബട്‌ലര്‍ക്കെതിരേ നടപടിയും സ്വീകരിച്ചിട്ടുണ്ട്. മാച്ച് ഫീയുടെ 10 ശതമാനം പിഴ ശിക്ഷയായി വിധിക്കുകയായിരുന്നു. അവസാന സീസണിലെ ഓറഞ്ച് ക്യാപ്പിനുടമയായ ബട്‌ലര്‍ ഈ സീസണിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ അവസാന സീസണിലെ അത്ര സ്ഥിരത കാട്ടുന്നില്ല.
കെകെആറിനെതിരായ മത്സരത്തിലെ പ്രകടനത്തിലൂടെ ജയ്‌സ്വാള്‍ സൂപ്പര്‍ താരപദവിയിലേക്കുയര്‍ന്നിരിക്കുകയാണ്. 12 മത്സരത്തില്‍ നിന്ന് 575 റണ്‍സുമായി നിലവിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് ജയ്‌സ്വാളുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications