ഐപിഎല്ലിന്റെ 16ാം സീസണ്‍ രണ്ടാംപകുതിയിലേക്കു കടക്കവെ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനു അടിതെറ്റുകയാണ്. ഒരു ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുണ്ടായിരുന്ന റോയല്‍സ് ഇപ്പോള്‍ നാലാംസ്ഥാനത്താണ്. അടുത്ത ദിവസം നടക്കുന്ന മല്‍സരങ്ങള്‍ കഴിയുന്നതോടെ അവര്‍ ടോപ്പ് ഫോറില്‍ നിന്നും പുറത്താവുകയും ചെയ്‌തേക്കാം. റോയല്‍സിനു ഇനി പ്ലേഓഫിലെത്തുക കടുപ്പം തന്നെയാണ്. ശേഷിച്ച നാലു മല്‍സരങ്ങളിലും ജയിക്കാനായാല്‍ മാത്രമേ പ്ലേഓഫ് ഉറപ്പുള്ളൂ. ഒന്നില്‍ പരാജയപ്പെട്ടാല്‍ പ്ലേഓഫ് സാധ്യത തുലാസിലാവും.
ജയ്പൂരിലെ ഹോംഗ്രൗണ്ടില്‍ നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനോടു നാണംകെട്ട പരാജയമാണ് റോയല്‍സിനു നേരിട്ടിരിക്കുന്നത്. ഇതോടെ പ്ലേഓഫ് സാധ്യതയും തുലാസിലായിരിക്കുകയാണ്. തികച്ചും ഏകപക്ഷീയമായ മാച്ചില്‍ ഒമ്പതു വിക്കറ്റിനാണ് റോയല്‍സിനെ ജിടി നിഷ്പ്രഭരാക്കിയത്. ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു സാംസണ്‍ വരുത്തിയ ചില വലിയ പിഴവുകളാണ് റോയല്‍സിനെ വലിയ പരാജയത്തിലേക്കു തള്ളിയിട്ടത്. അതുകൊണ്ടു തന്നെ ഈ പരാജയം റോയല്‍സ് അര്‍ഹിക്കുകയും ചെയ്യുന്നു.

സഞ്ജു കാണിച്ച ആദ്യത്തെ അബദ്ധം ക്യാപ്റ്റനായിട്ടും ഹോംഗ്രൗണ്ടിലെ പിച്ചിന്റെ സ്വഭാവം പോലു മനസ്സിലാക്കാന്‍ ശ്രമിച്ചില്ലെന്നതാണ്. അതുകൊണ്ടാണ് ടോസ് ലഭിച്ചിട്ടും ആദ്യം ബാറ്റ് ചെയ്യുകയെന്ന വലിയൊരു മണ്ടത്തരം അദ്ദേഹം കാണിച്ചത്. റോയല്‍സിന്റെ സ്‌ട്രോക്ക് പ്ലേയ്ക്കു യോജിച്ച പിച്ചായിരുന്നില്ല ഇത്. പേസര്‍മാരെ നന്നായി നേരിടുന്ന റോയല്‍സിലെ പലരും സ്പിന്‍ ബൗളിങിനെതിരേ പതറുന്നവരാണ്. അതുകൊണ്ടു തന്നെ സ്പിന്നിനെ തുണയ്ക്കുന്ന ബാറ്റിലേക്കു ബോള്‍ നന്നായി വരാത്ത ഈ പിച്ചില്‍ റോയല്‍സിനു കൂടുതല്‍ മികച്ച ഓപ്ഷന്‍.
ഇംപാക്ട് പ്ലെയര്‍ നിയമമുണ്ടായിട്ടും ആറു ബാറ്റര്‍മാരെ മാത്രമേ റോയല്‍സ് പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയുള്ളൂവെന്നത് രണ്ടാമത്തെ മണ്ടത്തരമാണ്. ബാറ്റിങ് ഓര്‍ഡറില്‍ വരുത്തിയ ചില മാറ്റങ്ങളും ഇംപാക്ട് പ്ലെയറായി വന്‍ ഫ്‌ളോപ്പ് റിയാന്‍ പരാഗിനെ പരീക്ഷിച്ചതുമാണ് സഞ്ജുവിന്റെ ഭാഗത്തു നിന്നുണ്ടായ മൂന്നാമത്തെ മണ്ടത്തരം. അഞ്ചാം നമ്പറിലേക്കു ആര്‍ അശ്വിനെ പ്രൊമോട്ട് ചെയ്തതും ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറേല്‍ എന്നിവരേക്കാള്‍ മുകളില്‍ പരാഗിനെ ഇറക്കിയതും വലിയ അബദ്ധമാണ്.
ദേവ്ദത്ത് പുറത്തായ ശേഷം മിന്നുന്ന ഫോമിലുള്ള, സ്പിന്‍ ബൗളിങിനെ നന്നായി നേരിടുന്ന ജുറേലിനെ റോയല്‍സിനു ക്രീസിലേക്കു അയക്കാമായിരുന്നു. അതിനു ശേഷം ഹെറ്റ്‌മെയറും ക്രീസിലേക്കു വരേണ്ടിരുന്നു. ഇതു കഴിഞ്ഞ് മാത്രമേ പരാഗെന്ന അറ്റകൈ പ്രയോഗത്തിനു റോയല്‍സ് മുതിരാന്‍ പാടുള്ളുവായിരുന്നു.
118 റണ്‍സെന്ന ചെറിയ ടോട്ടല്‍ പ്രതിരോധിക്കാന്‍ റോയല്‍സിനെ സംബന്ധിച്ച് ഒരേയൊരു വഴി തുടക്കത്തില്‍ തന്നെ വിക്കറ്റുകളെടുക്കുകയായിരുന്നു. സ്പിന്നര്‍മാര്‍ക്കു ഈ പിച്ചില്‍ നിന്നും എന്തു മാത്രം സഹായം ലഭിച്ചുവെന്നു ജിടി സ്പിന്‍ ജോടികളായ റാഷിദ് ഖാന്റെയും (14ന് മൂന്ന് വിക്കറ്റ്) നൂര്‍ അഹമ്മദിന്റെയും (25ന് രണ്ട്) പ്രകടനങ്ങള്‍ കാണിച്ചുതന്നതാണ്. പക്ഷെ സഞ്ജു സാംസണ്‍ ഇതൊന്നും ശ്രദ്ധിച്ചില്ലെന്നു കാണാം.

തുടക്കത്തില്‍ തന്നെ പരിചയസമ്പന്നരായ സ്പിന്‍ ജോടികളായ ആര്‍ അശ്വിനെയും യുസ്വേന്ദ്ര ചഹലിനെയും കൊണ്ടു വന്ന് ജിടിയെ പ്രതിരോധത്തിലാക്കുകയായിരുന്നു വേണ്ടിയിരുന്നത്. ആദ്യ ഓവര്‍ തന്നെ അശ്വിനെക്കൊണ്ട് സഞ്ജുവിന് പരീക്ഷിച്ച് നോക്കാമായിരുന്നു. പവര്‍പ്ലേയില്‍ തന്നെ ചഹലിനും ഒന്ന്- രണ്ട് ഓവറുകള്‍ നല്‍കണമായിരുന്നു. പക്ഷെ സഞ്ജു തന്റെ പേസ് ജോടികളായ ട്രെന്റ് ബോള്‍ട്ടിലും സന്ദീപ് ശര്‍മയിലുമാണ് കൂടുതല്‍ വിശ്വാസമര്‍പ്പിച്ചത്. ആറോവര്‍ വരെ ഇരുവരും തന്നെയാണ് ബൗള്‍ ചെയ്തത്.
പവര്‍പ്ലേയ്ക്കു ശേഷം അശ്വിനെയും ചഹലിനെയുമല്ല പകരം ആദം സാംപയെ സഞ്ജു എന്തുകൊണ്ട് പരീക്ഷിച്ചുവെന്നതാണ് സംശയം. കാരണം അനുഭവസമ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സ്പിന്‍ ജോടികളേക്കാള്‍ പിറകിലാണ് അദ്ദേഹം. സാംപ തന്‍െ ആദ്യ രണ്ടോവറുകളില്‍ 16 റണ്‍സ് വിട്ടുകൊടുത്തു. എന്നിട്ടും സഞ്ജു അദ്ദേഹത്തിനു മൂന്നാം ഓവര്‍ നല്‍കി.
ഈ ഓവറിവാലവട്ടെ ഹാര്‍ദിക് വാരിക്കൂട്ടിയത് 24 റണ്‍സാണ്. അപ്പോഴേക്കും റോയല്‍സ് കളി തോറ്റിരുന്നു. ടീമിന്റെ പരാജയമുറപ്പായ ശേഷമാണ് 13ാം ഓവറില്‍ അശ്വിന്‍ തന്റെ ആദ്യ ഓവര്‍ എറിയാനെത്തിയത്. ഇത്രയും സമയം എന്തുകൊണ്ട് സഞ്ജു അദ്ദേഹത്തെ മാറ്റിനിര്‍ത്തിയെന്നത് ദുരൂഹമാണ്.