Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ജയ്‌സ്വാളിനെ റണ്ണൗട്ടാക്കി, സ്വന്തം വിക്കറ്റും പാഴാക്കി; സഞ്ജു അടുത്ത ഡിക്കെ!

ഐപിഎല്ലില്‍ ഒരിക്കല്‍ക്കൂടി പ്രതിസന്ധി ഘട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ രക്ഷിക്കാനാവാതെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള നിര്‍ണായക മാച്ചില്‍ അദ്ദേഹം ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനാവാതെ മടങ്ങി. മികച്ചൊരു തുടക്കം ലഭിച്ച ശേഷമായിരുന്നു നിര്‍ഭാഗ്യകരമായ രീതിയില്‍ സഞ്ജുവിന്റെ പുറത്താവല്‍.

20 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടക്കം 30 റണ്‍സാണ് അദ്ദേഹം നേടിയത്. മുന്‍ മല്‍സരങ്ങളിലേതു പോലെ അലക്ഷ്യമായ ഷോട്ട് കളിച്ചല്ല സഞ്ജു ഇത്തവണ പുറത്തായത്. ജോഷ്വ ലിറ്റിലിനു ആയിരുന്നു അദ്ദേഹത്തിന്റെ വിലപ്പെട്ട വിക്കറ്റ്. ജോസ് ബട്‌ലറിലെ രണ്ടാം ഓവറില്‍ തന്നെ നഷ്ടമായതിനാല്‍ സഞ്ജുവിന് ഈ മല്‍സരത്തില്‍ വളരെ നേരത്തേ തന്നെ ക്രീസിലെത്തേണ്ടി വന്നു.

SANJU SAMSON

ടീം സ്‌കോറില്‍ 11 റണ്‍സ് മാത്രമേ അപ്പോഴുണ്ടായിരുന്നുളളൂ. വലിയൊരു ഇന്നിങ്‌സിലൂടെ സഞ്ജു ടീമിനെ മികച്ച ടോട്ടലില്‍ എത്തിക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ചില ഷോട്ടുകള്‍ അദ്ദേഹം പായിക്കുകയും ചെയ്തിരുന്നു.

രണ്ടാം വിക്കറ്റില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം 36 റണ്‍സ് സഞ്ജു കൂട്ടിച്ചേര്‍ത്തു. ഈ ജോടി ടീമിനെ കരകയറ്റവെയായിരുന്നു ജയ്‌സ്വാളിന്റെ നിര്‍ഭാഗ്യകരമായ റണ്ണൗട്ട്. റാഷിദ് ഖാനെറിഞ്ഞ ആറാം ഓവറിലെ ആദ്യ ബോളില്‍ ജയ്‌സ്വാള്‍ പുറത്താവുകയായിരുന്നു. സഞ്ജുവിന്റെ കട്ട് ഷോട്ട് അഭിനവ് ഡൈവിങ് സേവിലൂടെ തടുത്തിട്ടു. ഇതുകണ്ട അദ്ദേഹം ക്രീസിനു പുറത്തേക്ക് ഇറങ്ങിയ ശേഷം തിരികെ മടങ്ങുകയായിരുന്നു. അപ്പോഴേക്കും ജയ്‌സ്വാള്‍ ക്രീസിന്റെ മറുവശത്ത് എത്താനായിരുന്നു. താരം തിരികെ ക്രീസിലേക്കു ഓടിയെങ്കിലും റാഷിദ് റണ്ണൗട്ടാക്കുകയായിരുന്നു.

സഞ്ജുവും ദേവ്ദത്ത് പടിക്കലും മൂന്നാം വിക്കറ്റില്‍ 13 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഏഴാം ഓവറിലെ അവസാന ബോളില്‍ സഞ്ജു പുറത്തായി. ഓഫ് സ്റ്റംപിന് പുറത്ത് ലിറ്റിലിന്റെ ലെങ്ത്ത് ഡെലിവെറിയായിരുന്നു അത്. സ്റ്റംപിന് കുറുകെ മിഡ് വിക്കറ്റിലേക്കു ഫ്‌ളിക്ക് ചെയ്യാനായിരുന്നു സഞ്ജുവിന്റെ ശ്രമം.

പക്ഷെ അതു പാടെ പിഴച്ചു. എഡ്ജായ ബോള്‍ കുത്തനെ ആകാശത്തേക്ക് ഉയരുകയായിരുന്നു. കവര്‍ ഏരിയയില്‍ നേരെ ജിടി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കൈകളിലേക്കാണ് ഇതു വന്നത്. സഞ്ജുവിന് നിരാശയോടെ നിസ്സഹായനായി ക്രീസ് വിടേണ്ടി വരികയും ചെയ്തു.

SANJU SAMSON

ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ സഞ്ജുവിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. സ്വാര്‍ഥനായ സഞ്ജു സാംസണ്‍ പുറത്തായിരിക്കുകയാണ്. ഒരു മികച്ച ഇന്നിങ്‌സ് കളിക്കും. അതിനു ശേഷം സീസണ്‍ മുഴുവന്‍ മോശമായി കളിക്കും. ഇതാണ് സഞ്ജു സാംസണിന്റെ രീതി. പാവം യശസ്വി ജയ്‌സ്വാളിനെ റണ്ണൗട്ടാക്കി, കാര്യമായ റണ്ണെടുക്കാതെ സഞ്ജു സാംസണ്‍ സ്വയം പുറത്താവുകയും ചെയ്തു എന്നിങ്ങനെയായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.

സഞ്ജു സാംസണിനു ഈ കാരണത്താലാണ് ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി ഇടം ലഭിക്കാത്തത്. ഐപിഎല്ലില്‍ നാല്- അഞ്ച് മല്‍സരങ്ങളില്‍ മാത്രം അദ്ദേഹം നന്നായി കളിക്കും. ഐപിഎല്ലില്‍ ഏറ്റവും സ്ഥിരത പുലര്‍ത്തുന്ന 'സ്ഥിരതയില്ലാത്ത' ബാറ്ററാണ് സഞ്ജു സാംസണ്‍. അടുത്ത ദിനേശ് കാര്‍ത്തിക്കാണോ സഞ്ജു സാംസണ്‍? ഒരുപക്ഷെ 100ാമത്തെ തവണയായിരിക്കും അദ്ദേഹം ഈ തരത്തില്‍ പുറത്താവുന്നത് നമ്മള്‍ കാണുന്നത്. ഒമ്പതു ബോളില്‍ 20 റണ്‍സ്, അടുത്ത 11 ബോളില്‍ 10 റണ്‍സ്. സഞ്ജു സാംസണ്‍ ഫ്രോഡാണെന്നും ആരാധകര്‍ വിമര്‍ശിച്ചു.

Story first published: Friday, May 5, 2023, 20:47 [IST]
Other articles published on May 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+