Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: മറ്റൊരു ഇന്ത്യക്കാരനുമില്ല! അപൂര്‍വ്വ റെക്കോഡില്‍ സഞ്ജു, എബിഡിക്കും ഗെയ്‌ലിനുമൊപ്പം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. മൂന്ന് വിക്കറ്റിനാണ് സഞ്ജുവും സംഘവും വിജയം നേടിയത്. സഞ്ജു സാംസണ്‍ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും നിറഞ്ഞാടിയ മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരെ അവരുടെ തട്ടകത്തില്‍ രാജസ്ഥാന്‍ മുട്ടുകുത്തിച്ചത്.

32 പന്തില്‍ 3 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 187.50 സ്‌ട്രൈക്കറേറ്റിലാണ് സഞ്ജു മിന്നിച്ചത്. രാജസ്ഥാന് അടിത്തറ പാകിയ ഈ പ്രകടനത്തിലൂടെ ചില വമ്പന്‍ റെക്കോഡുകളും സഞ്ജു സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഇതില്‍ എടുത്തു പറയേണ്ട റെക്കോഡുകളിലൊന്ന് മറ്റൊരു ഇന്ത്യക്കാരനും നേടാനാവാത്ത ഒരു റെക്കോഡ് സഞ്ജു നേടിയെന്നതാണ്.

sanju samson

സിക്‌സറുകളിലാണ് സഞ്ജു മറ്റൊരു ഇന്ത്യക്കാരനും അവകാശപ്പെടാനാവാത്ത റെക്കോഡ് പേരിനൊപ്പം ചേര്‍ത്തത്. ഐപിഎല്ലില്‍ ഒരു ഇന്നിങ്‌സില്‍ ആറില്‍ കൂടുതല്‍ സിക്‌സര്‍ കൂടുതല്‍ തവണ നേടിയ താരങ്ങളുടെ പട്ടികയിലേക്കാണ് സഞ്ജു എത്തപ്പെട്ടത്. ഗുജറാത്തിനെതിരേ 3 ഫോറും 6 സിക്‌സുമാണ് സഞ്ജു നേടിയത്. ഇത് ആറാം തവണയാണ്‌സ സഞ്ജു ആറോ അതിലധികോ സിക്‌സര്‍ ഒരു ഇന്നിങ്‌സില്‍ നേടിയത്.

നിലവില്‍ ആറ് തവണ തന്നെ ഈ നേട്ടത്തിലെത്തിയ ജോസ് ബട്‌ലര്‍ക്കൊപ്പം അഞ്ചാം സ്ഥാനത്താണ് സഞ്ജു സാംസണ്‍. 22 തവണ ഈ നേട്ടത്തിലെത്തിയ ക്രിസ് ഗെയ്ല്‍ ഈ റെക്കോഡില്‍ ബഹുദൂരം മുന്നിട്ട് നില്‍ക്കുന്നു. 11 തവണ ഈ നേട്ടത്തിലെത്തിയ എബി ഡിവില്ലിയേഴ്‌സും ഒമ്പത് തവണ ഈ നേട്ടത്തിലെത്തിയ ആന്‍ഡ്രേ റസലും ഈ നേട്ടത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍ ഏഴ് തവണ ഈ നേട്ടത്തിലെത്തിയ ഷെയ്ന്‍ വാട്‌സണ്‍ നാലാം സ്ഥാനത്താണുള്ളത്.

sanju samson

ആറോ അധിലധികോ സിക്‌സര്‍ കൂടുതല്‍ ഇന്നിങ്‌സില്‍ കാഴ്ചവെച്ച ഇന്ത്യക്കാരനായും സഞ്ജു മാറി. അഞ്ച് തവണ ഈ നേട്ടത്തിലെത്തിയ യൂസഫ് പഠാന്റെ റെക്കോഡാണ് സഞ്ജു തകര്‍ത്തത്. നാല് തവണ റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു എന്നിവരും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. മൂന്ന് തവണ ഈ നേട്ടത്തിലെത്തിയവരില്‍ എംഎസ് ധോണി, വിരാട് കോലി, നിധീഷ് റാണ, വീരേന്ദര്‍ സെവാഗ്, റോബിന്‍ ഉത്തപ്പ, മുരളി വിജയ്, യുവരാജ് സിങ് എന്നിവരെല്ലാമുണ്ട്.

മത്സരത്തില്‍ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനെ തുടര്‍ച്ചയായ മൂന്ന് പന്തുകള്‍ സിക്‌സര്‍ പായിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളായ റാഷിദിനെ മൂന്ന് പന്തുകള്‍ തുടര്‍ച്ചയായി അതിര്‍ത്തി കടത്തുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ സഞ്ജു അനായാസമായി സര്‍വാധിപത്യം കാട്ടിയാണ് റാഷിദിനെ സിക്‌സര്‍ പറത്തിയത്.

sanju samson

ഐപിഎല്ലില്‍ റാഷിദിനെ തുടര്‍ച്ചയായി മൂന്ന് പന്തുകള്‍ സിക്‌സര്‍ പറത്താന്‍ സാധിച്ചത് ഇതിന് മുമ്പ് ഒരാള്‍ക്ക് മാത്രമാണ്. സാക്ഷാല്‍ ക്രിസ് ഗെയ്‌ലാണത്. അതിന് ശേഷം റാഷിദ് ഖാനെ ഇതുപോലെ കരയിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അത് സഞ്ജുവിനാണെന്ന് പറയാം. ഇതിഹാസ സ്പിന്നറായ റാഷിദിന്റെ സര്‍വ്വ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമാണ് സഞ്ജു കളത്തില്‍ കാഴ്ചവെച്ചത്.

ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ സഞ്ജു സാംസണെ സ്ലെഡ്ജ് ചെയ്തിരുന്നു. ഇതിന് ശേഷം സഞ്ജുവിന്റെ കടന്നാക്രമണമാണ് കണ്ടത്. രാജസ്ഥാനെ തുടക്കം മുതല്‍ വലിയ എതിരാളികളല്ലെന്ന ഭാവത്തില്‍ കണ്ട ഹര്‍ദിക്കിനും സംഘത്തിനും ഉറക്കമില്ലാത്ത രാത്രി നല്‍കാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ഗുജറാത്തിനെ അവരുടെ മണ്ണില്‍ തോല്‍പ്പിച്ച സഞ്ജു ഇതിഹാസ നായകന്മാരുടെ പട്ടികയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.

Story first published: Monday, April 17, 2023, 12:16 [IST]
Other articles published on Apr 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+