For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഹര്‍ദിക്കേ...മലയാളിയോട് മുട്ടേണ്ട! സഞ്ജുവിന്റെ എഫ്ബി പോസ്റ്റ് വൈറല്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് കുതിപ്പ് തുടരുകയാണ്. അഞ്ച് മത്സരം പൂര്‍ത്തിയാവുമ്പോള്‍ നാല് ജയവും ഒരു തോല്‍വിയുമടക്കം എട്ട് പോയിന്റുമായി രാജസ്ഥാന്‍ പട്ടികയില്‍ തലപ്പത്തുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചതോടെ രാജസ്ഥാന്‍ ഇത്തവണയും വലിയ പ്രതീക്ഷ നല്‍കുന്നു.

ഹര്‍ദിക് പാണ്ഡ്യയും സഞ്ജുവും നേര്‍ക്കുനേര്‍ എത്തിയ മത്സരത്തില്‍ അവസാന ഫൈനലിലെ തോല്‍വിക്ക് കണക്കുവീട്ടാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. മത്സരത്തില്‍ സഞ്ജു സാംസണിനെ പ്രകോപിപ്പിക്കാന്‍ ഹര്‍ദിക് പാണ്ഡ്യ ശ്രമിച്ചിരുന്നു. പൊതുവേ ശാന്തനായ താരമാണ് സഞ്ജു. ഒന്നും മിണ്ടാതെ കളിച്ചിരുന്ന സഞ്ജുവിനെ ചൊറിഞ്ഞ ഹര്‍ദിക്കിനോട് ബാറ്റുകൊണ്ട് മറുപടി പറയാന്‍ മലയാളി താരത്തിന് സാധിച്ചത് ആരാധകര്‍ ആഘോഷമാക്കുകയാണ്.

sanju samson

മത്സരത്തിലെ സഞ്ജുവിനോടുള്ള ഹര്‍ദിക്കിന്റെ മോശം പെരുമാറ്റം വലിയ ചര്‍ച്ചയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനം ഹര്‍ദിക്കിനെതിരേ ഉയരുന്നുണ്ട്. ഇപ്പോഴിതാ മത്സരശേഷം സഞ്ജു സാംസണിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 'ഹും' എന്ന തലക്കെട്ടോടെ സഞ്ജു പങ്കുവെച്ച ചിത്രം വൈറലായിരിക്കുകയാണ്.

സഞ്ജുവിനെ വിമര്‍ശിക്കുന്നവര്‍ക്കും തഴഞ്ഞവര്‍ക്കും മത്സരത്തില്‍ ചൊറിയാന്‍ വന്ന ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യക്കുമുള്ള മറുപടിയാണ് സഞ്ജുവിന്റെ ഈ പോസ്‌റ്റെന്നാണ് ആരാധകര്‍ പറയുന്നത്. മലയാളിയോട് വട്ടം വെക്കാന്‍ നില്‍ക്കരുതെന്നാണ് മലയാളി ആരാധകര്‍ ഹര്‍ദിക് പാണ്ഡ്യയെ ഓര്‍മിപ്പിക്കുന്നത്. ഹര്‍ദിക്കിന്റെ അഹങ്കാരം മാറ്റിയ സഞ്ജുവിനെ പ്രശംസിച്ചാല്‍ മതിയാകില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

sanju samson

ഹര്‍ദിക് പാണ്ഡ്യക്ക് താന്‍ വലിയ സംഭവമാണെന്ന ചിന്തയും അഹങ്കാരവുമുണ്ടായിരുന്നു. ഇത് മാറ്റിക്കൊടുക്കാന്‍ സഞ്ജുവിന് സാധിച്ചുവെന്നും മലയാളിയെന്ന നിലയില്‍ അഭിമാനമുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്. മത്സരത്തില്‍ തുടക്കത്തിലേ ഓപ്പണര്‍മാരായ ജോസ് ബട്‌ലറേയും യശ്വസി ജയ്‌സ്വാളിനെയും രാജസ്ഥാന് നഷ്ടമായിരുന്നു. എന്നാല്‍ സഞ്ജുവിന്റെ ബാറ്റിങ് വെടിക്കെട്ട് രാജസ്ഥാന് അടിത്തറ പാവുകയായിരുന്നു.

32 പന്തുകള്‍ നേരിട്ട് 60 റണ്‍സുമായാണ് സഞ്ജു പുറത്തായത്. എല്ലാ വിരോധികളുടെയും വായടപ്പിക്കാന്‍ സഞ്ജുവിന് സാധിച്ചു. മൂന്ന് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 187.50 സ്‌ട്രൈക്കറേറ്റിലാണ് സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനം. ഇതില്‍ റാഷിദ് ഖാന്റെ ഓവറില്‍ സഞ്ജു തുടര്‍ച്ചയായി മൂന്ന് സിക്‌സുകള്‍ പറത്തിയിരുന്നു. ടി20യിലെ ഇതിഹാസ സ്പിന്നര്‍ വിശേഷണമുള്ള റാഷിദിനെ കരയിച്ചതിനും സഞ്ജുവിന് ആരാധകര്‍ കൈയടിക്കുന്നു.

സഞ്ജുവിനെതിരേ പന്തെറിയാനെത്തുമ്പോള്‍ റാഷിദിന് പുച്ഛ മനോഭാവമായിരുന്നു. എന്നാല്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഈ മനോഭാവം മാറ്റിക്കൊടുക്കാന്‍ സഞ്ജുവിന് സാധിച്ചു. സഞ്ജുവിനെ തഴയുന്ന എല്ലാ സെലക്ടര്‍മാരുടെയും മുഖത്തേറ്റ അടിയാണ് ഈ പ്രകടനമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ഇന്ത്യന്‍ ടീമില്‍ പിന്തുണ അര്‍ഹിക്കുന്നവനാണ് സഞ്ജുവെന്നാണ് ആരാധകര്‍ പറയുന്നത്.

sanju samson

സമ്മര്‍ദ്ദ ഘട്ടത്തില്‍ ഉയരാന്‍ കഴിവില്ലാത്തവനെന്ന വിമര്‍ശനം പല തവണ കേട്ടിട്ടുള്ള താരമാണ് സഞ്ജു സാംസണ്‍. ജയിപ്പിക്കാന്‍ സഞ്ജുവിന് കഴിവില്ലെന്നും പ്രധാന മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്നുവെന്നതും സെലക്ടര്‍മാരടക്കം പരോക്ഷമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ രണ്ട് പ്രധാന വിക്കറ്റുകള്‍ നഷ്ടമായിട്ടും വിക്കറ്റ് നോക്കാതെ ടീമിനാവശ്യമായ സാഹചര്യത്തില്‍ അവസരത്തിനൊത്തുയരാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്.

സഞ്ജു വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതിനാലാണ് ഷിംറോന്‍ ഹെറ്റ്‌മെയറിന് മത്സരം നന്നായി ഫിനിഷ് ചെയ്യാന്‍ സാധിച്ചത്. 26 പന്തില്‍ 56 റണ്‍സാണ് ഹെറ്റ്‌മെയര്‍ നേടിയത്. രണ്ട് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ ഹെറ്റ്‌മെയര്‍ പുറത്താവാതെ നിന്ന് രാജസ്ഥാനെ ജയിപ്പിക്കുകയായിരുന്നു. അര്‍ഹിച്ച പ്രശംസ ലഭിക്കാതെ പോകുന്ന ഫിനിഷറാണ് ഹെറ്റ്‌മെയറെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

Story first published: Monday, April 17, 2023, 8:28 [IST]
Other articles published on Apr 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+