For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സഞ്ജു കിങ് ഡാ! വമ്പന്‍ നേട്ടം- രാജസ്ഥാന്‍ താരങ്ങളില്‍ തലപ്പത്ത്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സൂപ്പര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് മൂന്ന് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. ആവേശകരമായ പോരാട്ടത്തില്‍ മൂന്ന് വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഏഴ് വിക്കറ്റിന് 177 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ നാല് പന്ത് ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

സഞ്ജു സാംസണിന്റെയും (60) ഷിംറോന്‍ ഹെറ്റ്‌മെയറിന്റെയും (56*) പ്രകടനങ്ങളാണ് രാജസ്ഥാന് തകര്‍പ്പന്‍ ജയമൊരുക്കിയത്. 32 പന്തില്‍ മൂന്ന് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജു മിന്നിച്ചത്. ഇതോടെ വലിയൊരു നേട്ടവും സഞ്ജുവിനെ തേടിയെത്തിയിരിക്കുകയാണ്. ഐപിഎല്‍ ചരിത്രത്തില്‍ രാജസ്ഥാനായി 3000 റണ്‍സ് പിന്നിടുന്ന ആദ്യത്തെ താരമെന്ന നേട്ടമാണ് സഞ്ജുവിനെ തേടിയെത്തിയിരിക്കുന്നത്.

sanju samson

സഞ്ജു 3006 റണ്‍സാണ് രാജസ്ഥാനായി നേടിയത്. 29.76 ശരാശരിയും 139.10 സ്‌ട്രൈക്കറേറ്റും സഞ്ജുവിന്റെ പേരിലുണ്ട്. രണ്ട് സെഞ്ച്വറിയും 16 ഫിഫ്റ്റിയും രാജസ്ഥാനായി നേടിയ അദ്ദേഹം 260 ബൗണ്ടറികളും 147 സിക്‌സുകളും പറത്തിയിട്ടുണ്ട്. മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിന്‍ക്യ രഹാനെയുടെ റെക്കോഡാണ് സഞ്ജു മറികടന്നത്.

രഹാനെ 100 മത്സരങ്ങളില്‍ നിന്ന് 2810 റണ്‍സാണ് രാജസ്ഥാനായി നേടിയത്. 35.60 ശരാശരിയും 122.30 സ്‌ട്രൈക്കറേറ്റിലുമാണ് രഹാനെയുടെ പ്രകടനം. ജോസ് ബട്‌ലര്‍ (2508), ഷെയ്ന്‍ വാട്‌സണ്‍ (2372), രാഹുല്‍ ദ്രാവിഡ് (1276) എന്നിവരാണ് പിന്നാലെയുള്ളത്. പല ഇതിഹാസങ്ങള്‍ക്കും നേടാനാവാതെ പോയ വലിയ നേട്ടമാണ് ഇപ്പോള്‍ സഞ്ജു സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാജസ്ഥാനൊപ്പം സഞ്ജു 10 വര്‍ഷം പൂര്‍ത്തിയാക്കിയത് രാജസ്ഥാന്‍ ആഘോഷമാക്കിയിരുന്നു. 2013ല്‍ രാജസ്ഥാനിലേക്കെത്തിയ സഞ്ജു പിന്നീടങ്ങോട്ട് രാജസ്ഥാന്റെ രാജാവായി വളരുകയായിരുന്നു. ഇപ്പോള്‍ രാജസ്ഥാന്റെ ഇതിഹാസ താരമെന്ന വിശേഷണത്തിലേക്കുയരാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. രാജസ്ഥാനൊപ്പം കളിച്ച് കരിയര്‍ അവസാനിപ്പിക്കാനാണ് സഞ്ജുവിന്റേയും ആഗ്രഹം.

sanju samson

ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍ തുടങ്ങിയ സീനിയേഴ്‌സെല്ലാം ഉണ്ടായിട്ടും സഞ്ജുവിനെയാണ് രാജസ്ഥാന്‍ നായകനാക്കിയത്. ഈ തീരുമാനം തെറ്റായില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചിരിക്കുന്നത്. നായകസ്ഥാനത്തേക്കെത്തിയപ്പോഴും പ്രകടന നിലവാരം താഴോട്ട് പോകാതെ സഞ്ജു ശ്രദ്ധിച്ചിരുന്നു. കളത്തിലെ ശാന്തനായ നായകനാണെങ്കിലും ക്രിക്കറ്റ് ബുദ്ധികൊണ്ട് അദ്ദേഹം കൈയടി നേടുന്നു.

ഫീല്‍ഡിങ് വിന്യാസത്തിലും ബൗളിങ് ചെയ്ഞ്ചിലുമെല്ലാം സഞ്ജു കൈയടി നേടുന്നു. സമ്മര്‍ദ്ദത്തിലും മുന്നില്‍ നിന്ന് നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിക്കാനും നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ തട്ടകമായ അഹമ്മദാബാദില്‍ കീഴ്‌പ്പെടുത്താനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്.

വാഴ്ത്തപ്പെടാത്ത നായക മികവാണ് സഞ്ജുവിന്റേത്. ഗുജറാത്തിനെതിരേ മുന്നില്‍ നിന്ന് നയിച്ച് ടീമിനെ വിജയത്തിലെത്തിക്കാന്‍ സഞ്ജുവിനായി. ജോസ് ബട്‌ലറും യശ്വസി ജയ്‌സ്വാളും തുടക്കത്തിലേ മടങ്ങിയപ്പോഴും നിലയുറപ്പിച്ച് പോരാടിയ സഞ്ജു വെടിക്കെട്ട് ഫിഫ്റ്റിയോടെ രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണ്ണായകമായിരുന്നു. അവസാന സീസണില്‍ ഫൈനലില്‍ തോറ്റ രാജസ്ഥാനെ ഇത്തവണ കപ്പിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നത് കണ്ടറിയാം.

sanju samson

ഐപിഎല്ലില്‍ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കുന്ന മലയാളിയെന്ന നിലയിലും സഞ്ജുവിന് അഭിമാനിക്കാം. ഇനിയൊരു മലയാളിക്കും സഞ്ജുവിനെപ്പോലെ അവസരം ലഭിക്കുക പ്രയാസമാവും. ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടപ്പോഴും രാജസ്ഥാന്‍ സഞ്ജുവിനെ ചേര്‍ത്തുപിടിക്കുകയായിരുന്നു. സഞ്ജുവിന്റെ ആരാധക പിന്തുണ മനസിലാക്കിയ രാജസ്ഥാന്‍ താരത്തെ പിന്തുണച്ചതോടെ ടീമിനും വലിയ വളര്‍ച്ചയുണ്ടായി.

ഇന്നത്തെ ടീമിന്റെ ആരാധക പിന്തുണക്കും മികച്ച പ്രകടനങ്ങള്‍ക്കും പിന്നില്‍ സഞ്ജുവിന്റെ മികവിന്റെ പങ്ക് വളരെ വലുതാണെന്ന് പറയാം. നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള രാജസ്ഥാന്‍ ഇനിയും കുതിപ്പ് തുടരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Monday, April 17, 2023, 10:18 [IST]
Other articles published on Apr 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+