For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സഞ്ജു പ്രതിഭ, ക്യാപ്റ്റനായും മികവ് കാട്ടുന്നു! പക്ഷെ മാറ്റമില്ലാതെ സ്ഥിരം പ്രശ്‌നം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റിന് രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെടുത്തിയിരിക്കുകയാണ്. ഹര്‍ദിക് പാണ്ഡ്യയേയും സംഘത്തേയും പൂട്ടിയതോടെ സഞ്ജു സാംസണ്‍ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും കൈയടി നേടുകയാണ്.

ഗുജറാത്തിനെതിരേ 32 പന്തില്‍ 60 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. മൂന്ന് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജുവിന്റെ ബാറ്റിങ് വിരുന്ന്. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള സഞ്ജുവിനെ ലോകകപ്പ് കളിപ്പിക്കണമെന്ന ആവിശ്യവും ശക്തമാവുകയാണ്. അഞ്ച് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ തലപ്പത്താണ്.

sanju samson

അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് ഫിഫ്റ്റി ഉള്‍പ്പെടെ 157 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഇത്തവണ രാജസ്ഥാനും സഞ്ജുവും വലിയ പ്രതീക്ഷ നല്‍കുന്നു. സഞ്ജുവിനെ ആരാധകര്‍ പ്രശംസകൊണ്ട് മൂടുമ്പോഴും സഞ്ജുവിന്റെ പ്രധാന പ്രശ്‌നം ഇപ്പോഴും അതുപോലെ തുടരുകയാണ്. അത് അദ്ദേഹത്തിന്റെ സ്ഥിരതയാണ്. ബാറ്റിങ്ങില്‍ സഞ്ജു മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവെക്കുമ്പോഴും സ്ഥിരത പ്രശ്‌നമായി മാറുന്നു.

ഈ സീസണിലെ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനത്തിലേക്ക് വരുമ്പോള്‍ അര്‍ധ സെഞ്ച്വറിയോടെയാണ് അദ്ദേഹം വരവറിയിച്ചത്. 32 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 55 റണ്‍സാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ സഞ്ജു നേടിയത്. പഞ്ചാബ് കിങ്‌സിനെതിരേയും സഞ്ജു മികവ് തുടര്‍ന്നു. 25 പന്തില്‍ 42 റണ്‍സാണ് അദ്ദേഹം നേടിയത്. അഞ്ച് ഫോറും ഒരു സിക്‌സും സഞ്ജു അടിച്ചെടുത്തു.

എന്നാല്‍ സഞ്ജുവിന്റെ പ്രധാന ദൗര്‍ബല്യം മൂന്നാം മത്സരത്തിലൂടെ വ്യക്തം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ നാല് പന്ത് നേരിട്ട് പൂജ്യത്തിനാണ് സഞ്ജു പുറത്തായത്. കുല്‍ദീപ് യാദവിനായിരുന്നു വിക്കറ്റ്. നാലാം മത്സരത്തില്‍ രാജസ്ഥാന്റെ എതിരാളികള്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു. ചെന്നൈയെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് രാജസ്ഥാന്‍ കരുത്തുകാട്ടി.

എന്നാല്‍ സഞ്ജു ഇത്തവണയും ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. വെറും രണ്ട് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാനാവാതെയാണ് സഞ്ജു മടങ്ങിയത്. രവീന്ദ്ര ജഡേജ സഞ്ജുവിനെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഗുജറാത്തിനെതിരേ ടീമിന്റെ വിജയത്തിന് അടിത്തറ പാകുന്ന അര്‍ധ സെഞ്ച്വറി പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിനായി. എന്നാല്‍ ഇപ്പോഴും സ്ഥിരത ചോദ്യമുയര്‍ത്തുന്നു.

ശേഷിക്കുന്ന മത്സരങ്ങളില്‍ സഞ്ജുവിന്റെ പ്രകടനം എങ്ങനെയാവുമെന്നത് കാത്തിരുന്ന് കണ്ടറിയേണ്ടതാണ്. എന്നാല്‍ ഇതിന് മുമ്പുള്ള മത്സരങ്ങളിലെ ചരിത്രം വിലയിരുത്തുമ്പോള്‍ സഞ്ജുവിന്റെ സ്ഥിരത വലിയ പ്രശ്‌നം തന്നെയാണ്. സഞ്ജു ഒന്നോ രണ്ടോ മത്സരങ്ങള്‍ മികവ് കാട്ടി പിന്നീട് തീര്‍ത്തും നിരാശപ്പെടുത്തും. പിന്നീട് ശക്തമായി തിരിച്ചെത്തും. എന്നാല്‍ സ്ഥിരതയോടെ കളിക്കാന്‍ ആവുന്നില്ല.

sanju samson

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തുകയെന്നതാണ് സഞ്ജുവിന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും ഈ വര്‍ഷം നടക്കാന്‍ പോവുകയാണ്. 2024ല്‍ ടി20 ലോകകപ്പും നടക്കാന്‍ പോകുന്നു. അതുകൊണ്ട് തന്നെ സഞ്ജുവിന് ദേശീയ ടീമിലേക്ക് മടങ്ങിവരവ് പ്രതീക്ഷയുണ്ട്. പക്ഷെ സഞ്ജുവിന് നിലവിലെ ബാറ്റിങ്ങുകൊണ്ട് മടങ്ങിവരവ് കടുപ്പമാവും.

ശേഷിക്കുന്ന മത്സരങ്ങളില്‍ അദ്ദേഹം സ്ഥിരത കാട്ടേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുക സഞ്ജുവിന് സ്വപ്‌നം മാത്രമായിരിക്കും. വിക്കറ്റിന് പിന്നില്‍ സഞ്ജു മിന്നല്‍ പ്രകടനം നടത്തുന്നുണ്ട്. ഡൈവിങ് ക്യാച്ചുകളടക്കം നിരവധി തവണ അദ്ദേഹം നേടിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ സഞ്ജുവിന് ബാറ്റിങ്ങില്‍ അല്‍പ്പം കൂടി ശ്രദ്ധിച്ചാല്‍ ദേശീയ ടീമിലേക്ക് മടങ്ങിയെത്താനായേക്കും.

Story first published: Monday, April 17, 2023, 16:48 [IST]
Other articles published on Apr 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+