Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഇംപാക്ടില്ലാത്ത പരാഗ് വേണ്ട, ഇംപാക്ട് പ്ലെയറെ റോയല്‍സ് എങ്ങനെ ഉപയോഗിക്കണം?

ഐപിഎല്ലില്‍ ഈ സീസണില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഇംപാക്ട് പ്ലെയര്‍ നിയമം പല ഫ്രാഞ്ചൈസികളും വളരെ നന്നായി ഉപയോഗിക്കുന്നതായി നമുക്കു കാണാന്‍ സാധിക്കും. നന്നായി ഉപയോഗിക്കാന്‍ സാധിക്കുകയാണെങ്കില്‍ ഈ നിയമം ടീമുകള്‍ക്കു വലിയ മുതല്‍ക്കൂട്ട് തന്നെയാണ്. ഗുജറാത്ത് ടൈറ്റന്‍സ് ഈ നിയമം വളരെ മികച്ച രീതിയില്‍ ഉപയോഗിച്ച ടീമാണ്.

പക്ഷെ ചില ടീമുകള്‍ക്കു ഈ നിയമം എങ്ങനെ പ്രയോജനപ്പെടുത്താമെന്നു ഇപ്പോഴും മനസ്സിലായിട്ടില്ല. ഇക്കൂട്ടത്തില്‍ പെടുത്താവുന്നവരാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. യാതൊരു ഇംപാക്ടുമില്ലാത്ത റിയാന്‍ പരാഗിനെയാണ് റോയല്‍സ് പലപ്പോഴും ഇംപാക്ട് പ്ലെയറായി പരീക്ഷിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കഴിഞ്ഞ മാച്ചിലും ഈ ദുരന്തം റോയല്‍സ് ആവര്‍ത്തിച്ചിരുന്നു.

RAJASTHAN ROYALS

സീസണില്‍ ഇനി ശേഷിച്ച നാലു മല്‍സരങ്ങളിലെങ്കിലും ഈ നിയമം ബുദ്ധിപരമായി ഉപയോഗിക്കാന്‍ റോയല്‍സ് ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ റോയല്‍സ് ഇത്തവണ പ്ലേഓഫ് പോലും കാണാതെ പുറത്താവുമെന്നുറപ്പാണ്. ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട്, സൗത്താഫ്രിക്കയുടെ പുതിയ സെന്‍സേഷനും വമ്പനടിക്കാരനുമായ ഓള്‍റൗണ്ടര്‍ ഡൊണോവന്‍ ഫെരേര എന്നിവരെ ഇനിയുള്ള മല്‍സരങ്ങളിലും പരീക്ഷിച്ചു നോക്കാന്‍ റോയല്‍സ് ശ്രമിക്കേണ്ടതുണ്ട്.

ഇംപാക്ട് പ്ലെയറായി ഇവരെ റോയല്‍സിനു ഇറക്കാവുന്നതാണ്. പക്ഷെ ഇതിനായി പ്ലെയിങ് ഇലവന്‍ തിരഞ്ഞുക്കുമ്പോള്‍ സഞ്ജുവും സങ്കക്കാരയും കൂടുതല്‍ ജാഗ്രത പാലിക്കണം. പ്ലെയിങ് ഇലവനില്‍ ഒരിക്കലും മൂന്നില്‍ക്കൂടുതല്‍ വിദേശ താരങ്ങളില്ലെന്നു ഉറപ്പ് വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. നാലു വിദേശ താരങ്ങളുടെ ക്വാട്ട ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നീടൊരു വിദേശ കളിക്കാരനെ ഇംപാക്ട് പ്ലെയറാക്കാന്‍ കഴിയില്ല. കാരണം അങ്ങനെ ചെയ്താല്‍ മല്‍സരത്തില്‍ ആകെ കളിച്ച വിദേശ താരങ്ങള്‍ അഞ്ചാവും. ഇതു നിയമം അനുവദിക്കുന്നില്ല.

RAJASTHAN ROYALS

അതുകൊണ്ടു തന്നെ പരമാവധി മൂന്നു വിദേശ താരങ്ങള്‍ മാത്രമേ ഇനിയുള്ള മല്‍സരങ്ങളില്‍ റോയല്‍സ് ഇലവിന്‍ പാടുള്ളൂ. നിലവില്‍ ഓപ്പണര്‍ ജോസ് ബട്‌ലര്‍, മധ്യനിര ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍, പേസര്‍ ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത വിദേശ കളിക്കാര്‍. അതുകൊണ്ടു തന്നെ ഇവരെ പ്ലെയിങ് ഇലവനില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്താം. നാലാമത്തെ വിദേശ താരത്തിനു പകരം ഒരു ഇന്ത്യന്‍ താരത്തെ ഇലവനില്‍ കളിപ്പിക്കുകയും ചെയ്യാം.

മല്‍സരത്തിലെ സാഹചര്യത്തിനു അനുസരിച്ച് ഇംപാക്ട് പ്ലെയറായി ആരെ കളിപ്പിക്കണമെന്നു രാജസ്ഥാന്‍ റോയല്‍സിനു തീരുമാനിക്കാം. ഉദാഹരണത്തിന് റോയല്‍സ് മുന്‍നിര ബാറ്റിങ് തകരുകയാണെങ്കില്‍ മധ്യനിരയില്‍ റൂട്ട് നല്ലൊരു ഓപ്ഷനാണ്. ഇനി റണ്‍ചേസിലാണ് റോയല്‍സ് പതറുന്നതെങ്കില്‍ അറ്റാക്കിങ് ബാറ്ററായ ഡൊണോവന്‍ ഫെരേരയാണ് റൂട്ടിനേക്കാള്‍ മികച്ച ഓപ്ഷന്‍. എന്നാല്‍ പിച്ച് സ്പിന്‍ ബൗളിങിനെ വളരെയധികം തുണയ്ക്കുന്നതാണെങ്കില്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപയെ റോയല്‍സിനു ഇംപാക്ട് പ്ലെയറായി ഇറക്കുകയും ചെയ്യാം.

രാജസ്ഥാന്‍ റോയല്‍സിനു ഇനിയുള്ള മല്‍സരങ്ങളില്‍ ഇറക്കാവുന്ന ഏറ്റവും മികച്ച പ്ലെയിങ് ഇലവന്‍- ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, കുല്‍ദീപ് സെന്‍/ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍. ഇംപാക്ട് പ്ലെയര്‍: ജോ റൂട്ട്, ഡൊണോവന്‍ ഫെരേര, ആദം സാംപ.

Story first published: Saturday, May 6, 2023, 7:23 [IST]
Other articles published on May 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+