IPL 2023: ധോണിയാകാന്‍ ശ്രമിച്ചു, പക്ഷെ പണി പാളി! ഹര്‍ദിക് കാട്ടിയത് മണ്ടത്തരം- വിമര്‍ശനം
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റ സീസണില്‍ത്തന്നെ ഗുജറാത്തിനെ കിരീടത്തിലേക്കെത്തിച്ച നായകനാണ് ഹര്‍ദിക് പാണ്ഡ്യ. നായകനെന്ന നിലയിലും താരമെന്ന നിലയിലും ഹര്‍ദിക്കിന്റെ കരിയറില്‍ വലിയ വഴിത്തിരിവ് സൃഷ്ടിച്ച നേട്ടമാണിതെന്ന് പറയാം. ഇപ്പോള്‍ രോഹിത് ശര്‍മയോടും എംഎസ് ധോണിയോടും പോലും താരതമ്യം ചെയ്യപ്പെടുന്ന നിലയിലേക്ക് ഹര്‍ദിക് എന്ന നായകന്‍ മാറിയിട്ടുണ്ട്.
കളത്തില്‍ ഷോ കാട്ടാന്‍ യാതൊരു മടിയും കാട്ടാത്ത ഹര്‍ദിക്കിന്റെ അഹങ്കാരത്തിന് കടുത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണും സംഘവും ചേര്‍ന്ന് അവസാന ഫൈനലിലെ തോല്‍വിക്ക് കണക്കുതീര്‍ത്ത് ഗുജറാത്തിനെ തോല്‍പ്പിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടിയപ്പോള്‍ നാല് പന്ത് ശേഷിക്കെ രാജസ്ഥാന്‍ മൂന്ന് വിക്കറ്റിന്റെ വിജയം നേടിയെടുക്കുകയായിരുന്നു.

ഹര്‍ദിക് മികച്ച നായകനാണെങ്കിലും രാജസ്ഥാനോടേറ്റ തോല്‍വിക്ക് പിന്നാലെ ഹര്‍ദിക്കിനെതിരേ വിമര്‍ശനം ശക്തമാവുകയാണ്. ഹര്‍ദിക് നായകനെന്ന നിലയില്‍ കാട്ടിയ മണ്ടത്തരങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. എംഎസ് ധോണിയാണെന്ന ഹര്‍ദിക്കിന്റെ വിചാരമാണ് മത്സരം ഗുജറാത്തിനെ തോല്‍പ്പിച്ചതെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. അവസാന ഓവര്‍ എറിയാന്‍ നൂര്‍ അഹമ്മദിനെ കൊണ്ടുവന്ന ഹര്‍ദിക്കിന്റെ ബുദ്ധിയെയാണ് ആരാധകര്‍ ട്രോളുന്നത്.
എംഎസ് ധോണി ജോഗീന്ദര്‍ ശര്‍മയേയും സ്പിന്നര്‍മാരെയും ഉപയോഗിച്ച് മത്സരം ജയിപ്പിക്കുന്നത് കണ്ടിട്ടാവണം പരിചയ സമ്പന്നല്ലാത്ത നൂര്‍ അഹമ്മദിനെ ഹര്‍ദിക് പാണ്ഡ്യ അവസാന ഓവര്‍ എറിയാന്‍ പന്തേല്‍പ്പിച്ചത്. പക്ഷെ രണ്ടാം പന്തില്‍ത്തന്നെ ഷിംറോന്‍ ഹെറ്റ്‌മെയര്‍ മത്സരം ഫിനിഷ് ചെയ്തു. മദമിളകിയ ആനയെപ്പോലെ ഹെറ്റ്‌മെയര്‍ വമ്പനടികളുമായി ക്രീസില്‍ നില്‍ക്കവെ നൂര്‍ അഹമ്മദിനെ പന്തേല്‍പ്പിച്ചത് വലിയ മണ്ടത്തരമാണ്.

മോഹിത് ശര്‍മ രണ്ട് ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. അനുഭവസമ്പന്നനായ താരം സ്ലോ കട്ടറുകളും യോര്‍ക്കറുകളുമെല്ലാം മിടുക്കനാണ്. എന്നിട്ടും മോഹിത്തിനെ തഴഞ്ഞ് ഹര്‍ദിക് നൂറിന് പന്തേല്‍പ്പിച്ചത് ധോണിയാകാന്‍ നടത്തിയ ശ്രമമാണെന്നും ഇതാണ് പൊട്ടിപാളീസായി പോയതെന്നുമാണ് ആരാധകരുടെ പരിഹാസം. രാജസ്ഥാനെതിരേ ഹര്‍ദിക് അമിത ആത്മവിശ്വാസം കാട്ടിയതാണ് തിരിച്ചടിയായി മാറിയതെന്നും ആരാധകര്‍ പരിഹസിക്കുന്നു.
രോഹിത് ശര്‍മയും ധോണിയുമൊന്നുമാവാന്‍ ഹര്‍ദിക്കിനാവില്ലെന്നും ഇന്ത്യന്‍ ടീമിന്റെ നായകനാക്കുന്നത് രണ്ടാമത് ഒന്നുകൂടി ചിന്തിക്കേണ്ട കാര്യമാണെന്നും അഹങ്കാരിയായ നായകനും താരവുമായി ഹര്‍ദിക് മാറുകയാണെന്നുമാണ് ആരാധകരുടെ പരിഹാസം. മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജുവിനെ അനാവശ്യമായി പ്രകോപിപ്പിച്ചതും തോല്‍വിക്ക് കാരണമായി മാറി.
വെറുതെ എതിര്‍ താരങ്ങളോട് കയര്‍ക്കുന്നതും നല്ല നായകന് ചേര്‍ന്നതല്ലെന്നും ഹര്‍ദിക്കിനെ ഇന്ത്യ അടുത്ത ക്യാപ്റ്റനാക്കിയാല്‍ ടീമിനാകെയത് നാണക്കേടായി മാറുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ ഹര്‍ദിക്കിന് തെറ്റുപറ്റിയെന്നും ആരാധകര്‍ പറയുന്നു. ഹര്‍ദിക് തുടക്കത്തിലേ നാല് ഓവര്‍ പൂര്‍ത്തിയാക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

ഡെത്ത് ഓവറുകളില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഹര്‍ദിക്ക് തയ്യാറാവണമായിരുന്നുവെന്നും തുടക്കത്തിലേ ഓവര്‍ തീര്‍ത്ത് ഗുജറാത്ത് നായകന്‍ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നുമാണ് ആരാധകര്‍ പരിഹസിക്കുന്നത്. സ്പിന്നറെ അവസാന ഓവറുകളില്‍ ഉപയോഗിക്കുന്നത് തെറ്റല്ല. എന്നാല്‍ ക്രീസില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാനെയും മത്സരത്തിന്റെയും പിച്ചിന്റെയും സാഹചര്യം കൂടി മനസിലാക്കണമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.
ആര്‍ അശ്വിന്‍ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ ഹര്‍ദിക് നിസാരമായി കണ്ടെന്നും ഇതിനുള്ള മറുപടിയാണ് അശ്വിന്‍ പറത്തിയ സിക്‌സും ഫോറുമെന്നുമാണ് ആരാധകര്‍ പറയുന്നത്. ഹര്‍ദിക്കിന്റെ മണ്ടത്തരം ഗുജറാത്തിനെ തോല്‍വിയിലേക്ക് വലിച്ചിടുകയായിരുന്നുവെന്നും അമിത ആത്മവിശ്വാസം ആര്‍ക്കും നല്ലതല്ലെന്നും അത് ഇപ്പോള്‍ ഹര്‍ദിക്കിന് മനസിലായിട്ടുണ്ടാവുമെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications