Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സഞ്ജുവിലെ മാറ്റൂ! ബട്‌ലര്‍ നയിക്കട്ടെ, റോയല്‍സ് ഇത്തവണ പ്ലേഓഫ് കാണില്ല

ഐപിഎല്‍ ഫൈനല്‍ റീപ്ലേയില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു ഒമ്പതു വിക്കറ്റിനു നാണംകെട്ടതിനു പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നേരിടുന്നത്. പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന റോയല്‍സ് പൊരുതാന്‍ പോലുമാവാതെയായിരുന്നു വന്‍ പരാജയത്തിലേക്കു കൂപ്പുകുത്തിയത്.

തുടക്കം മുതല്‍ വളരെ ഏകപക്ഷീയമായിരുന്നു മല്‍സരം. ബാറ്റിങില്‍ തികഞ്ഞ പരാജയമായി മാറിയ റോയല്‍സിനു ബൗളിങിലും യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് സഞ്ജുവിനെ നായകസ്ഥാനത്തു നിന്നും മാറ്റി പകരം ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ കൂടിയായ ജോസ് ബട്‌ലറെ ചുമതലയേല്‍പ്പിക്കണമെന്നു ആരാധകരില്‍ നിന്നും സോഷ്യല്‍ മീഡിയയിലൂടെ ആവശ്യമുയരുന്നത്.

SANJU SAMSON-JOS BUTTLER

ദയവു ചെയ്ത് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും സഞ്ജു സാംസണിനെ മാറ്റി പകരം ജോസ് ബട്‌ലറെ നായകനാക്കൂയെന്നു അഭ്യര്‍ഥിക്കുകയാണ്. അല്ലെങ്കില്‍ ഈ സീസണില്‍ ടീമിനു ഇനിയും പരാജയങ്ങള്‍ നേരിടും. സഞ്ജുവിന്റെ മോശം ക്യാപ്റ്റന്‍സി ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. സഞ്ജു സാംസണിനെ നായകസ്ഥാനത്തു നിന്നും എത്രയും പെട്ടെന്നു നീക്കണം. അദ്ദേഹത്തിനു സമ്മര്‍ദ്ദത്തെ നേരിടാനോ രാജസ്ഥാന്‍ റോയല്‍സ് ടീമിനെ മുന്നില്‍ നിന്നു നയിക്കാനോ സാധിക്കുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അനുഭവസമ്പത്തുള്ള ക്യാപ്റ്റനാണ് ജോസ് ബട്‌ലര്‍. ഇംഗ്ലണ്ട് ടീമിന്റെ നിലവിലെ വൈറ്റ് ബോള്‍ നായകനുമാണ്. എന്തുകൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍സി സഞ്ജു സാംസണിനു നല്‍കിയിരിക്കുന്നത്. അദ്ദേഹത്തെ ദയവു ചെയ്ത് ഈ റോളില്‍ നിന്നും മാറ്റി പകരം ബട്‌ലറെ റോള്‍ ഏല്‍പ്പിക്കണം. ഇതു മനസ് കൂടുതല്‍ ഫ്രീയായി കളിക്കാന്‍ സഞ്ജുവിനെ സഹായിക്കുകയും ചെയ്യും.

രാജസ്ഥാന് റോയല്‍സിനു 2024ലെ അടുത്ത ഐപിഎല്ലില്‍ എല്ലാ ആശംസകളും നേരുകയാണ്. ഈ വര്‍ഷം നിങ്ങള്‍ പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ പോവുന്നില്ല. നിങ്ങളുടെ ബാറ്റിങ് നിര പതറുകയാണ്, മുംബൈ ഇന്ത്യന്‍സിനെതിരേ നിങ്ങള്‍ വിജയിക്കാനും പോവുന്നില്ല. ഒന്നുകില്‍ ബൗളിങ് പരാജയപ്പെടുന്നു, അല്ലെങ്കില്‍ ബാറ്റിങും പരാജയപ്പെടുന്നു. ക്യാപ്റ്റന്‍സി ഇപ്പോള്‍ മാറ്റുകയാണ് ചെയ്യേണ്ടത്. സഞ്ജു സാംസണ്‍ ബാറ്റിങില്‍ ശ്രദ്ധിക്കണമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അമിത ഹൈപ്പുള്ള സഞ്ജു സാംസണിനെ പ്രതിരോധിക്കുന്ന നിങ്ങള്‍ക്കു നാണമില്ലേ? ഒരു മല്‍സരത്തിലല്ല, എല്ലായ്‌പ്പോഴും 20 റണ്‍സ് നേടിയതിനു ശേഷം അദ്ദേഹം വിക്കറ്റ് വലിച്ചെറിയുകയാണ്. രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും എടുത്തു കളയണം.

SANJU SAMSON- SANGAKKARA

റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവര്‍ക്കെതിരേ നിങ്ങള്‍ ദേവ്ദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍ എന്നിവരെ നിങ്ങള്‍ മധ്യനിരയില്‍ കളിപ്പിക്കുമോ? സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സി ദയനീയം തന്നെ. ജോസ് ബട്‌ലറെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി കൊണ്ടു വരൂ, സഞ്ജുവിനെ ഇംപാക്ട് പ്ലെയറായി ഉപയോഗിക്കൂയെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

ആര്‍ അശ്വിനെ ഈ മല്‍സരത്തില്‍ കാര്യമായി ഉപയോഗിക്കാതെ അടുത്ത മല്‍സരത്തിലേക്കു മാറ്റി വച്ച സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സി അപാരം തന്നെ. ഈ പിച്ചില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ സ്പിന്നര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സഞ്ജു സാംസണ്‍ പേസര്‍മാരെ തന്നെ കാര്യമായി തുടക്കത്തില്‍ ഉപയോഗിക്കുന്നതാണ് കണ്ടത്. ഇതെന്ത് ക്യാപ്‌റന്‍സിയാണ്?

എന്തുകൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു സഞ്ജു സാംസണിനെ നിലനിര്‍ത്തുന്നതെന്നു ഇപ്പോഴും മനസ്സിലായിട്ടില്ല. എന്താണ് ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും സംഭവിക്കുന്നത്? തന്റെ ബാറ്റിങിലൂടെ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ ടീമിനെ തനിച്ച് തകര്‍ക്കുകയാണ്. ക്യാപ്റ്റന്‍സിയാവട്ടെ അതിനേക്കാള്‍ മോശവുമാണന്നെും ആരാധകര്‍ വിമര്‍ശിച്ചു.

Story first published: Saturday, May 6, 2023, 6:41 [IST]
Other articles published on May 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+