Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സഞ്ജു കോമാളിയായ ക്യാപ്റ്റന്‍ ! ഹോംഗ്രൗണ്ടിലെ പിച്ചിനെപ്പറ്റി പോലുമറിയില്ലേ?

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട രാജസ്ഥാന്‍ റോയല്‍സിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ആരാധകര്‍. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള നായകന്‍ സഞ്ജു സാംസണിന്റെ തീരുമാനം വന്‍ ദുരന്തമായി തീരുകയായിരുന്നു. തുടക്കം മുതല്‍ വിക്കറ്റുകള്‍ കൈവിട്ടു കൊണ്ടിരുന്ന റോയല്‍സിനു മുഴുവന്‍ ഓവര്‍ ക്രീസില്‍ നില്‍ക്കാന്‍ പോലുമായില്ല. 17.5 ഓവറില്‍ വെറും 118 റണ്‍സിനു റോയല്‍സ് കൂടാരം കയറി.

നായകന്‍ സഞ്ജു സാംസണൊഴികെ (30) മറ്റാരും റോയല്‍സ് നിരയില്‍ 20 റണ്‍സ് പോലും തികച്ചില്ല. 20 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടക്കമാണ് സഞ്ജു ടീമിനെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. വാലറ്റത്ത് ട്രെന്റ് ബോള്‍ട്ട് (15), യശസ്വി ജയ്‌സ്വാള്‍ (14), ദേവ്ദത്ത് പടിക്കല്‍ (12) എന്നിവരാണ് റോയല്‍സ് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. മൂന്നു വിക്കറ്റുകളെടുത്ത റാഷിദ് ഖാനും രണ്ടു വിക്കറ്റുകള്‍ പിഴുത നൂര്‍ അഹമ്മദും ചേര്‍ന്നാണ് റോയല്‍സിന്റെ അന്തകരായി മാറിയത്.

SANJU OUT

രണ്ടാം ഓവറില്‍ തന്നെ റോയല്‍സിന്റെ വിക്കറ്റ് വീഴ്ച തുടങ്ങിയിരുന്നു. ജോസ് ബട്‌ലറുടെ പുറത്താവലിനു ശേഷം റോയല്‍സ് ചീട്ടുകൊട്ടാരം കണക്കെ തകരുകയായിരുന്നു. ഒരു 40 പ്ലസ് റണ്‍സിന്റെ കൂട്ടുകെട്ട് പോലും റോയല്‍സിന്റെ ഇന്നിങ്‌സില്‍ കണ്ടില്ല. അവരെ ഇത്രയും വലിയൊരു തകര്‍ച്ചയിലേക്കു തള്ളിയിട്ടതും ഇതു തന്നെയാണ്. ആറാം ഓവറില്‍ യശസ്വി ജയ്‌സ്വാളിന്റെ അപ്രതീക്ഷിത റണ്ണൗട്ടാണ് റോയലിന്റ താളം തെറ്റിച്ചത്. സഞ്ജുവിനൊപ്പം 36 റണ്‍സിന്റെ കൂട്ടുകെട്ടുമായി മുന്നേറവെയായിരുന്നു ഇത്.

ബാറ്റിങില്‍ ദയനീയമായി പരാജയപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് ടീമിനെതിരേ ആരാധകരില്‍ നിന്നും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. നായകന്‍ സഞ്ജു സാംസണിനെയും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആഞ്ഞടിച്ചു. സഞ്ജു സാംസണ്‍ ശരിക്കും കോമാളിയാണ്. ഹോംഗ്രൗണ്ടിലെ പിച്ചിന്റെ സ്വഭാവം എങ്ങനെയാണെന്നു പോലും ക്യാപ്റ്റനായിട്ടും അറിയില്ല. രാജസ്ഥാന്‍ റോയല്‍സ് എന്തുകൊണ്ടാണ് എല്ലായ്‌പ്പോഴും റിയാന്‍ പരാഗിനെ ഉള്‍പ്പെടുത്തുന്നത്? ദയവു ചെയ്ത് ഇംപാക്ട് പ്ലെയറെ ഉപയോഗിക്കാന്‍ പഠിക്കൂയെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.

RASHID KHAN

ജോസ് ബട്‌ലര്‍ക്കു പകരം ജോ റൂട്ടിന് അവസരം നല്‍കൂ. ഇതു കടുപ്പമായിരിക്കാം. പക്ഷെ കഴിഞ്ഞ കുറച്ചു മല്‍സരങ്ങളിലായി അദ്ദേഹം മോശം ഫോമിലൂടെ കടന്നുപോവുകയാണ്. എന്തുകൊണ്ടാണ് ദേവ്ദത്ത് പടിക്കലിനെയും റിയാന്‍ പരാഗിനെയും ഓരോ മല്‍സരത്തിലും കളിപ്പിക്കുന്നത്? ഇവരെ ഒഴിവാക്കി മികച്ച ബൗളര്‍മാരെ ഉള്‍പ്പെടുത്തുകയോ, ഇംപാക്ട് പ്ലെയറായി ജോ റൂട്ടിനെ കളിപ്പിക്കുകയോ ചെയ്യൂ. രാജസ്ഥാന്‍ റോയല്‍സിനെ വീണ്ടും ഐപിഎല്ലില്‍ നിന്നും വിലക്കണം. റിയാന്‍ പരാഗ് ഇംപാക്ട് പ്ലെയറോ? ടീമില്‍ ഒരു ഇംപാക്ടുമുണ്ടാക്കാത്ത ഒരേയൊരു താരമാണ് അദ്ദേഹം. പരാഗ് തനിക്കു നല്‍കിയ പണം ഫ്രാഞ്ചൈസിക്കു തിരികെ നല്‍കുകയാണ് ചെയ്യേണ്ടതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Friday, May 5, 2023, 21:48 [IST]
Other articles published on May 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+