For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സൂര്യ മാക്‌സ്വെല്ലിനെപ്പോലെ, ഒരു കുഴപ്പമുണ്ട്! ചൂണ്ടിക്കാട്ടി മുന്‍ ഓസീസ് താരം

ഇന്ത്യന്‍ ടീമിലെ മോശം പ്രകടനങ്ങള്‍ക്കു ശേഷം ഐപിഎല്ലിലെത്തിയ സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സിനൊപ്പവും ബാറ്റിങില്‍ തിളങ്ങാനാവാതെ പാടുപെടുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ സൂര്യ ഫ്‌ളോപ്പായിരുന്നു. രണ്ടു ബോളില്‍ ഒരു റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. മിച്ചെല്‍ സാന്റ്‌നറുടെ ബൗളിങില്‍ എംഎസ് ധോണി സൂര്യയെ പിടികൂടുകയായിരുന്നു.

ലെഗ്‌സൈഡിലേക്കു പോയ വൈഡാവേണ്ടിയിരുന്ന ബോളില്‍ അദ്ദേഹം അനാവശ്യ ഷോട്ടിനു മുതിരുകയായിരുന്നു. ഗ്ലൗസില്‍ ഉരസിയ ബോള്‍ ധോണി പിടികൂടുകയും ചെയ്തു. അംപയര്‍ നോട്ടൗട്ട് വിധിച്ചതിനെ തുടര്‍ന്നു ധോണി റിവ്യു എടുക്കുകയും തുടര്‍ന്ന് അനുകൂല തീരുമാനമുണ്ടാവുകയുമായിരുന്നു. ഈ സീസണില്‍ മുംബൈയ്ക്കായി കളിച്ച രണ്ടിന്നിങ്‌സുസളില്‍ നിന്നും സൂര്യക്കു 16 റണ്‍സ് മാത്രമേ നേടാനായിട്ടുള്ളൂ. ബാറ്റിങില്‍ എവിടെയാണ് താരത്തിന പിഴയ്ക്കുന്നതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പീഡ് സ്റ്റാര്‍ ഷോണ്‍ ടെയ്റ്റ്.

suryakumaryadav

സൂര്യകുമാര്‍ യാദവ് ലോകോത്തര താരം തന്നെയാണെന്നും പക്ഷെ ചില സമയങ്ങളില്‍ അശ്രദ്ധ കാണിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നിങ്ങള്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെപ്പോലെയുള്ള ഒരു താരത്തെയെടുക്കൂ. അദ്ദേഹത്തിന്റെ കരിയര്‍ നോക്കിയാല്‍ അവിശ്വസനീയമാം വിധത്തില്‍ റണ്‍സ് വാരിക്കൂട്ടിയതും ചിലപ്പോള്‍ തിരിച്ചടികള്‍ നേരിട്ടതും കാണാന്‍ സാധിക്കും. തീര്‍ച്ചയായും മാക്‌സി വിമര്‍ശിക്കപ്പെടുകയും ചെയ്യും. അദ്ദേഹം കളിക്കുന്ന രീതിയാണ് ഇതിനു കാരണം. സൂര്യയും ഇതുപോലെ തന്നെയാണ്. എല്ലാ ഷോട്ടുകളും അദ്ദേഹത്തിന്റെ പക്കലുണ്ട്. പക്ഷെ ചിലപ്പോള്‍ അശ്രദ്ധ കാണിക്കുന്നുവെന്നും നിങ്ങള്‍ക്കു പറയാന്‍ സാധിക്കുമെന്നു ടെയ്റ്റ് വിശദമാക്കി.

സൂര്യകുമാര്‍ യാദവ് ഒരു അവിശ്വസനീയ ക്രിക്കറ്റര്‍ തന്നെയാണ്. പക്ഷെ അദ്ദേഹംക്രീസിലെത്തിയാല്‍ ഒരു സംഘടിത പ്ലെയറാണെന്നു നിങ്ങള്‍ക്കു പറയാന്‍ കളിയില്ല. വിരാട് കോലിയെപ്പോലെ ഒരാളെയെടുത്താല്‍ അദ്ദേഹം ഒരു സംഘടിത പ്ലെയറാണെന്നു നമുക്കു കാണാം. അദ്ദേഹത്തിന്റെ ഗെയിം അങ്ങനെയുള്ളതാണ്. സൂര്യ മല്‍സരഗതി മാറ്റാന്‍ സാധിക്കുന്ന പ്ലെയറാണ്. പക്ഷെ അദ്ദേഹം എപ്പോഴും അഗ്രസീവായി ഷോട്ടുകള്‍ കളിക്കാന്‍ ആഗ്രഹിക്കുന്നയാളാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഇന്നിങ്‌സ് നമ്മളെ രസിപ്പിക്കുകയും കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. പക്ഷെ അശ്രദ്ധ ചിലപ്പോള്‍ ഫലം മറ്റൊന്നാക്കുമെന്നും ഷോണ്‍ ടെയ്റ്റ് നിരീക്ഷിച്ചു.

suryakumaryadav

2021ല്‍ അരങ്ങേറിയ സൂര്യകുമാര്‍ യാദവിന് കഴിഞ്ഞ വര്‍ഷം അവിസ്മരണീയമായിരുന്നു. ഇംഗ്ലണ്ടിലും ന്യൂസിലാന്‍ഡിലുമടക്കം ടി20യില്‍ സെഞ്ച്വറിയടിച്ച അദ്ദേഹം ആയിരത്തിനു മുകളില്‍ റണ്‍സ് ഈ ഫോര്‍മാറ്റില്‍ വാരിക്കൂട്ടുകയും ചെയ്തു. ഇതു ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ സൂര്യയെ ഒന്നാമതെത്തിക്കുകയും ചെയ്തിരുന്നു. അവിശ്വസനീയ ബാറ്റിങ് പ്രകടനങ്ങള്‍ക്കു ശേഷം സൂര്യകുമാര്‍ യാദവ് ഇപ്പോള്‍ പ്രകടനത്തിന്റെ കാര്യത്തില്‍ താഴേക്കു വന്നിരിക്കുകയാണ്. അദ്ദേഹം പഴയ താളത്തിലേക്കു തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കുന്നു. മാക്‌സ്വെല്ലിനപ്പോലെയാണ് സൂര്യ. ഗെയിമിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കുന്നത് വ്യത്യസ്തമായിട്ടാണ്. അതിനാല്‍ തന്നെ ഇത്തരം താരങ്ങള്‍ക്കു വീഴ്ച കഠിനമായിരിക്കുമെന്നും ഷോണ്‍ ടെയ്റ്റ് വിശദീകരിച്ചു.

suryakumaryadav

അതേസമയം, ഈ വര്‍ഷം ഏകദിനത്തില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ച സൂര്യ ടെസ്റ്റില്‍ അരങ്ങേറുകയും ചെയ്തിരുന്നു. ഏകദിനത്തിലെ മോശം പ്രകടനം അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെയും ബാധിച്ചിട്ടുണ്ടാവാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ടി20യിലെ ഫോം ഏകദിനത്തില്‍ ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. അരങ്ങേറ്റ ടെസ്റ്റിലാവട്ടെ അശ്രദ്ധമായ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞതിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കുകയും ചെയ്തു. ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പരയിലായിരുന്നു ഐപിഎല്ലിനു മുമ്പ് സൂര്യ അവസാനമായി കളിച്ചത്. ശ്രേയസ് അയ്യര്‍ക്കു പകരം അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുകയായിരുന്നു. പക്ഷെ മൂന്നു മല്‍സരങ്ങളിലും സൂര്യ ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടുകയായിരുന്നു.

Story first published: Sunday, April 9, 2023, 11:30 [IST]
Other articles published on Apr 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+