For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ബട്‌ലറെ കണ്ടുപഠിക്കൂ, നിങ്ങള്‍ ഹീറോയാവും; സഞ്ജുവിന് ഉപദേശം

ഐപിഎല്ലില്‍ മികച്ച രണ്ടു ഇന്നിങ്‌സുകള്‍ക്കു ശേഷം ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനു നിര്‍ണായക ഉപദേശം നല്‍കിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ വനിതാ സൂപ്പര്‍ താരം ലിസ സ്തലേക്കര്‍. സീസണ്‍ ഗംഭീരമായിട്ടായിരുന്നു സഞ്ജു തുടങ്ങിയത്. സണ്‍റൈസഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ മല്‍സരത്തില്‍ 55 റണ്‍സോടെ അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോറായിരുന്നു.

പഞ്ചാബ് കിങ്‌സുമായുള്ള അടുത്ത മല്‍സരത്തിലും സഞ്ജു ടീമിന്റെ അമരക്കാരനായി. 25 ബോളില്‍ 42 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. പക്ഷെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ സഞ്ജു നിരാശപ്പെടുത്തി. നാലു ബോളുകള്‍ നേരിട്ട അദ്ദേഹം അക്കൗണ്ട് തുറക്കാനാവാതെ പുറത്താവുകയായിരുന്നു. കുല്‍ദീപ് യാദവായിരുന്നു സഞ്ജുവിന്റെ വമ്പന്‍ വിക്കറ്റ് സ്വന്തമാക്കിയത്.

SANJU SAMSON

ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു ഇന്ത്യന്‍ വംശജ കൂടിയായ ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ താരം ലിസ സഞ്ജു സാംസണിനെ ഉപദേശിച്ചത്. റോയല്‍സിന്റെ ഇംഗ്ലീഷ് റണ്‍ മെഷീന്‍ ജോസ് ബട്‌ലറെ സഞ്ജു കണ്ടുപഠിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. മികച്ച തുടക്കങ്ങള്‍ വലിയ സ്‌കോറുകളാക്കി മാറ്റാനാണ് അദ്ദേഹം ശ്രമിക്കേണ്ടതെന്നും ലിസ പറയുന്നു.

ജോസ് ബട്‌ലര്‍ക്കു ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ അവസാനം വരെ എങ്ങനെ കളിക്കണമെന്നു നന്നായി അറിയാം. സഞ്ജു സാംസണിനു അറിയാത്തതും ഇതു തന്നെയാണ്. ബട്‌ലറെ കണ്ടുപഠിക്കാന്‍ സഞ്ജു ശ്രമിക്കണം. 30-40 റണ്‍സുകളില്‍ സ്ഥിരമായി പുറത്താവുന്നത് ശീലമാക്കി മാറ്റിയ താരമാണ് അദ്ദേഹം. ഈ കുറവ് സഞ്ജു മാറ്റിയെടുക്കണം. ഈ തരത്തില്‍ ലഭിക്കുന്ന തുടക്കങ്ങള്‍ വലിയ ഇന്നിങ്‌സുകളാക്കി മാറ്റുക എങ്ങനെയെന്നു സഞ്ജു പഠിക്കണം. ജോസ് ബട്‌ലര്‍ ടീമിലുള്ളപ്പോള്‍ അദ്ദേഹത്തിനു മറ്റാരെയും തിരഞ്ഞു പോവേണ്ടതില്ല. ബട്‌ലറില്‍ നിന്നും സഞ്ജുവിനു പലതും പഠിക്കാന്‍ കഴിയുമെന്നും ലിസ സ്തലേക്കര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി നാലു സെഞ്ച്വറികളാണ് ജോസ് ബട്‌ലര്‍ നേടിയത്. കൂടാതെ നാലു ഫിഫ്റ്റികളുമടിച്ചു തീര്‍ച്ചയായും ഇതു അതിശയിപ്പിക്കുന്ന പ്രകടനം തന്നെയാണ്. കഴിഞ്ഞ സീസണില്‍ നിര്‍ത്തിയ ഇടത്തു നിന്നു തന്നെയാണ് ബട്‌ലര്‍ തുടങ്ങിയിരിക്കുന്നത്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മാച്ചില്‍ ഓപ്പണിങ് പങ്കാളി യശസ്വി ജയ്‌സ്വാള്‍ ക്രീസിന്റെ മറുവശത്തു തകര്‍ത്ത് കളിച്ചപ്പോള്‍ ബട്‌ലര്‍ തന്റേതായ രീതിയില്‍ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. സ്‌ട്രൈക്ക്‌റേറ്റ് താഴേക്കു പോവാതിരിക്കാന്‍ താരം ശ്രദ്ധിക്കുകയും ചെയ്തുവെന്നും ലിസ സ്തലേക്കര്‍ നിരീക്ഷിച്ചു.

JOS BUTTLER FIFTY

അതേസമയം, കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ രാജസ്ഥാന്‍ റോയല്‍സ് ഈ സീസണിലും ഉജ്ജ്വല ഫോമില്‍ തന്നെയാണ്. മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും ജയിച്ച അവര്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുണ്ട്. ആദ്യ മാച്ചില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 72 റണ്‍സിനു തകര്‍ത്താണ് സഞ്ജു സാംസണും സംഘവും തുടങ്ങിയത്. രണ്ടാമത്തെ മാച്ചില്‍ പഞ്ചാബ് കിങ്‌സിനോടു അഞ്ചു റണ്‍സിനു റോയല്‍സ് പൊരുതിവീണു. എന്നാല്‍ മൂന്നാം റൗണ്ടില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 57 റണ്‍സിനു തുരത്തി റോയല്‍സ് ശക്തമായി തിരിച്ചുവന്നു.

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവുമധികം റണ്‍സ് നേടിയിരിക്കുന്നത് ജോസ് ബട്‌ലറാണ്. 152 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. 125 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളാണ് രണ്ടാംസ്ഥാനത്ത്. ജയ്‌സ്വാളും രണ്ടു ഫിഫ്റ്റികള്‍ തന്റെ പേരില്‍ കുറിച്ചിച്ചുണ്ട്. 97 റണ്‍സ് വീതമുള്ള സഞ്ജു സാംസണും ഷിംറോണ്‍ ഹെറ്റ്‌മെയറുമാണ് ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്.

Story first published: Sunday, April 9, 2023, 14:24 [IST]
Other articles published on Apr 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+