ഐപിഎല്ലില്‍ ഒരിക്കല്‍ക്കൂടി രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ് നിരയില്‍ വന്‍ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ടീമിന്റെ മൂന്നാമത്തെ മാച്ച് അദ്ദേഹത്തെ സംബന്ധിച്ച് വലിയൊരു നാഴികക്കല്ല് കൂടിയായിരുന്നു. ഐപിഎല്ലില്‍ പരാഗിന്റെ 50ാമത് മാച്ചായിരുന്നു ഇത്.
പക്ഷെ ഈ നേട്ടം തകര്‍പ്പന്‍ പ്രകടനത്തോടെ അവിസ്മരണീയമാക്കി മാറ്റാന്‍ താരത്തിനു സാധിച്ചില്ല. വെറും ഏഴു റണ്‍സ് മാത്രമെടുത്ത് പരാഗ് പുറത്താവുകയായിരുന്നു. 11 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ സിക്‌സറോ, ഫോറോ ഇല്ലായിരുന്നു. റോമന്‍ പവെലിനെതിരേ വമ്പന്‍ ഷോട്ടിനു ശ്രമിച്ച പരാഗിന് അമ്പെ പിഴച്ചു. ബോള്‍ കണക്ട് ചെയ്യാന്‍ താരത്തിനു സാധിക്കാതെ പോയപ്പോള്‍ നേരെ സ്റ്റംപുകളില്‍ പതിക്കുകയായിരുന്നു.

50 ഐപിഎല്‍ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കാനായെങ്കിലും ദയനീയ റെക്കോര്‍ഡാണ് റിയാന്‍ പരാഗിനു ഐപിഎല്ലിലുള്ളത്. 50 മല്‍സരങ്ങളില്‍ 40 ഇന്നിങ്‌സുകളിലാണ് താരം ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 16.35 എന്ന മോശം ശരാശരിയില്‍ 565 റണ്‍സ് മാത്രമേ പരാഗിനു നേടാനായിട്ടുള്ളൂ. വെറും രണ്ടു ഫിഫ്റ്റികള്‍ മാത്രമാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.
ഇത്രയും മോശം റെക്കോര്‍ഡുണ്ടായിട്ടും പരാഗിന് റോയല്‍സ് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നുവെന്നതാണ് ഏറ്റവും വലിയ അദ്ഭുതം. ഡിസിക്കെതിരേയും ബാറ്റിങില്‍ നിരാശപ്പെടുത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടുകയാണ് പരാഗ്.
ഐപിഎല്ലിലെ ഏറ്റവും വലിയ ദുരൂഹതയാണ് റിയാന്‍ പരാഗ്. രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ അദ്ദേഹം എന്താണ് ചെയ്യുന്നതെന്നു ആശ്ചര്യം തോന്നിയിട്ടുണ്ട്. ഡിസിക്കെതിരെ ഷിംറോണ്‍ ഹെറ്റ്‌മെയറേക്കാള്‍ നേരത്തേ ബാറ്റ് ചെയ്യാനുമെത്തി. ഇതു സര്‍പ്രൈസ് തന്നെയാണെന്നായിരുന്നു ഒരു പ്രതികരണം. ഇന്ത്യന്‍ ടി20 ടീമിലെ റിഷഭ് പന്താണ് രാജസ്ഥാന്‍ റോയല്‍സിലെ റിയാന്‍ പരാഗെന്നായിരുന്നു ഒരു പരിഹാസം. റിയാന്‍ പരാഗിനു ഐപിഎല്ലില്‍ 50 മല്‍സരങ്ങളോ? ഇതെങ്ങനെ സംഭവിച്ചുവെന്നായിരുന്നു ഒരു യൂസറുടെ സംശയം.
റിയാന്‍ പരാഗിനെ കണ്ടതിനു ശേഷമാണ് ഞാന്‍ വിജയ് ശങ്കറിനെ ബഹുമാനിക്കാന്‍ തുടങ്ങിയത്. കുറഞ്ഞത് വിജയിയെ ടീം പുറത്തെങ്കിലും ഇടയ്ക്കു ഇരുത്തുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സ് ഈ കോമാളിയെ ഇത്രയും പിന്തുണയ്ക്കുന്നതു എന്തുകൊണ്ടാണെന്നറിയില്ലെന്നും ഒരു യൂസര്‍ കുറിച്ചു. രാജസ്ഥാന്‍ റോയല്‍സ് റിയാന്‍ പരാഗിനു നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നതാണ്.
തൊട്ടുമുമ്പത്തെ മാച്ചില്‍ നിറംമങ്ങിയ ദേവ്ദത്ത് പടിക്കലിനെപ്പോലും ഈ മാച്ചില്‍ റോയല്‍സ് പുറത്തിരുത്തി. നെറ്റ്‌സിലോ, പരിശീലന മല്‍സരങ്ങളിലോ പരാഗ് ഡബിള്‍ സെഞ്ച്വറികള്‍ അടിക്കുന്നുണ്ടാവും. അല്ലാതെ അദ്ദേഹത്തെ റോയല്‍സ് പ്ലെയിങ് ഇലവനില്‍ നിലനിര്‍ത്താന്‍ യാതൊരു കാരണവും കാണുന്നില്ലെന്നായിരുന്നു ഒരു പ്രതികരണം.

രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്‌മെന്റ് ഇനിയങ്ങോട്ടു റിയാന്‍ പരാഗിനെ വിശ്വസിക്കുമെന്നു ഞാന്‍ കരുതുന്നില്ല. ഇനിയുള്ള മല്‍സരങ്ങളില്‍ പരാഗിന്റെ സ്ഥാനത്തു മറ്റേതെങ്കിലും യുവതാരത്തിനു അവസരം ലഭിക്കേണ്ടതുണ്ടെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി. ഐപിഎല്ലില്‍ റിയാന്‍ പരാഗിന്റെ അവസാനത്തെ മാച്ചായിരിക്കണം ഇത്. താരത്തെ വീട്ടില്‍ കൊണ്ടുവിട്ടായിരിക്കണം രാജസ്ഥാന്‍ റോയല്‍സ് അടുത്ത മാച്ച് കളിക്കേണ്ടതെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.
മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷനു ശേഷം ഐപിഎല്ലിലെ ഏറ്റവും വലിയ ചതിയനാണ് റിയാന്‍ പരാഗ്. അദ്ദേഹം ബാറ്ററോ, ബൗളറോ അല്ല, വെറുമൊരു ഫീല്‍ഡര്‍ മാത്രമാണെന്നായിരുന്നു ഒരു പ്രതികരണം. റിയാന്‍ പരാഗ് വീണ്ടുമൊരു മാച്ചില്‍ ഫ്‌ളോപ്പായിരിക്കുന്നു. ഇനിയുമെത്ര അവസരങ്ങള്‍ താരത്തിനു കിട്ടുമെന്നറിയില്ല. പരാഗിനെ പുറത്താക്കാന്‍ സഞ്ജു സാംസണിനു എന്തിന മടി? അതു ചെയ്യണമെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.