Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: എവിടെ പൃഥ്വി? പ്ലെയിങ് ഇലവന് പുറത്ത്! ഡിസിയുടെ സര്‍പ്രൈസ് പ്ലാന്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സുമായുള്ള മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പ്ലെയിങ് ഇലവന്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ബാറ്റിങില്‍ ടീമിന്റെ തുറുപ്പുചീട്ടായ അദ്ദേഹത്തെ എന്തുകൊണ്ടാണ് ഡിസി തഴഞ്ഞതെന്നാണ് ആരാധകരുടെ ചോദ്യം.

വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള പൃഥ്വിക്കു ഈ സീസണില്‍ നേരത്തേ കളിച്ച രണ്ടു മല്‍സരങ്ങളിലും തിളങ്ങാനായിരുന്നില്ല. ഇതാണോ താരത്തെ പുറത്ത് ഇരുത്താന്‍ കാരണമെന്നായിരുന്നു ആരാധകരുടെ സംശയം.

PRITHVI SHAW

എന്നാല്‍ ഇംപാക്ട് പ്ലെയേഴ്‌സിന്റെ ലിസ്റ്റിലേക്കു പൃഥ്വി ഷായെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് മാറ്റുകയായിരുന്നു. ഡിസി രണ്ടാമത് ബാറ്റ് ചെയ്യവെ അദ്ദേഹത്തെ ഇംപാക്ട് പ്ലെയറായി ഡിസി ഇറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൃഥ്വിയെക്കൂടാത അമാന്‍ ഹക്കീം, സര്‍ഫറാസ് ഖാന്‍, ഇഷാന്ത് ശര്‍മ, പ്രവീണ്‍ ദുബെ എന്നിവരും ഇംപാക്ട് താരങ്ങളുടെ ലിസ്റ്റിലുണ്ട്. ഡിസിയുടെ റണ്‍ചേസില്‍ ഏതെങ്കിലുമൊരു ഇന്ത്യന്‍ ബൗളറെ പിന്‍വലിച്ച് പകരം പൃഥ്വിയെ ഡിസി ഇറക്കുമോയെന്നാണ് അറിയാനുള്ളത്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിരയിലെ മികച്ച ഫീല്‍ഡര്‍മാരുടെ നിരയിലല്ല പൃഥ്വി ഷായുടെ സ്ഥാനം. ഇതുകൊണ്ടു തന്നെയാവാം താരത്തെ ഇംപാക്ട് പ്ലെയറുടെ ലിസ്റ്റിലേക്കു അവര്‍ മാറ്റാനുള്ള കാരണമെന്നാണ് സൂചന. മുന്‍ സീസണുകളില്‍ ഡിസിക്കായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള താരമാണ് പൃഥ്വി. പക്ഷെ ഇത്തവണ അദ്ദേഹത്തിന്റെ തുടക്കം പാളിയിരിക്കുകയാണ്. രണ്ടു മല്‍സരങ്ങളില്‍ നിന്നും 19 റണ്‍സ് മാത്രമേ പൃഥ്വിക്കു നേടാനായിട്ടുള്ളൂ.

അതേസമയം, രാജസ്ഥാന്‍ റോയല്‍സിനെതിരേ ടോസിനു ശേഷം ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും തോറ്റതിനാല്‍ ഡിസിക്കു ഈ കളിയില്‍ ജയം അനിവാര്യമാണ്. എന്നാല്‍ രണ്ടു മല്‍സരങ്ങളില്‍ ഓരോ ജയവും തോല്‍വിയുമാണ് റോയല്‍സിന്റെ അക്കൗണ്ടിലുള്ളത്.

പ്ലെയിങ് ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദ്രുവ് ജുറേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ജേസന്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹാല്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ.

ഡല്‍ഹി ക്യാപിറ്റല്‍സ്- ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍) , മനീഷ് പാണ്ഡെ, റൈലി റൂസോ, റോമന്‍ പവെല്‍, ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍, അഭിഷേക് പൊറെല്‍ (വിക്കറ്റ് കീപ്പര്‍), ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ആന്‍ഡ്രിച്ച് നോര്‍ക്കിയ.

Story first published: Saturday, April 8, 2023, 16:19 [IST]
Other articles published on Apr 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+