For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ധോണിക്ക് പേടിയോ? എന്തുകൊണ്ട് അത് ചെയ്തില്ല! ഇത് വഞ്ചനയാണ്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ തുടര്‍ച്ചയായ രണ്ടാം നേര്‍ക്കുനേര്‍ പോരാട്ടത്തിലും രാജസ്ഥാന്‍ റോയല്‍സ് സിഎസ്‌കെയെ തോല്‍പ്പിച്ചിരിക്കുകയാണ്. സിഎസ്‌കെയെ ആദ്യം അവരുടെ തട്ടകത്തില്‍ നാണംകെടുത്തിയ സഞ്ജുവും സംഘവും ഇത്തവണ സ്വന്തം കാണികള്‍ക്ക് മുന്നില്‍ 32 റണ്‍സിന്റെ ജയമാണ് നേടിയെടുത്തത്.

സിഎസ്‌കെ രാജസ്ഥാനോട് വീണ്ടും നാണംകെട്ടത് ആരാധകരെ സംബന്ധിച്ച് വളരെ നിരാശയാണുണ്ടാക്കുന്നത്. ജയ്പൂര്‍ രാജസ്ഥാന്റെ തട്ടകമായിട്ടും മഞ്ഞക്കടല്‍ തീര്‍ത്ത് ആരാധകര്‍ പിന്തുണച്ചു. പക്ഷെ ഇവരെ സന്തോഷിപ്പിക്കാന്‍ ധോണിക്കും സംഘത്തിനുമായില്ല. 203 എന്ന വമ്പന്‍ ടോട്ടല്‍ ജയ്പൂരില്‍ മറികടക്കുക സിഎസ്‌കെയ്‌ക്കെന്നല്ല ഏത് ടീമിനായാലും കടുപ്പമാണ്.

ms dhoni

എന്നാല്‍ സിഎസ്‌കെയുടെ തോല്‍വിക്ക് പല കാരണങ്ങളും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഡെവോണ്‍ കോണ്‍വേയുടെ പവര്‍പ്ലേയിലെ മെല്ലപ്പോക്കും ഇംപാക്ട് പ്ലയറായി അമ്പാട്ടി റായിഡുവിനെ പരിഗണിച്ചതുമെല്ലാം തോല്‍വിയുടെ കാരണമായാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ആരാധകരെ ഏറ്റവും നിരാശപ്പെടുത്തിയത് എംഎസ് ധോണി ബാറ്റിങ്ങിനിറങ്ങാതിരുന്നതാണ്.

രവീന്ദ്ര ജഡേജക്ക് മുമ്പ് എംഎസ് ധോണി ബാറ്റിങ്ങിനിറങ്ങണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ധോണിയുടെ അവസാന സീസണാണിത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ബാറ്റിങ് കാണാന്‍ ആഗ്രഹിച്ചാണ് എല്ലാ മൈതാനങ്ങളിലേക്കും ആരാധകരെത്തുന്നത്. ജയ്പൂരില്‍ രാജസ്ഥാന് ലഭിച്ചതിനെക്കാള്‍ ആരാധക പിന്തുണ സിഎസ്‌കെയ്ക്ക് ലഭിച്ചത് എംഎസ് ധോണി കാരണമാണ്.

എന്നാല്‍ ധോണിയുടെ ബാറ്റിങ് കാണാന്‍ കാത്തിരുന്നവരെയെല്ലാം നിരാശയോടെയാണ് മൈതാനം വിട്ടത്. പഴയതുപോലെ സമ്മര്‍ദ്ദ ഘട്ടത്തിലെത്തി ധോണി ടീമിനെ വിജയിപ്പിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നും ഇപ്പോള്‍ സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ധോണി സ്വയം പിന്നോട്ട് പോവുകയാണെന്നും ആരാധകര്‍ പരിഹസിക്കുന്നു. സീസണിന്റെ തുടക്കത്തില്‍ ധോണി മികച്ച ബാറ്റിങ് പ്രകടനങ്ങളാണ് നടത്തിയത്.

എന്നാല്‍ അവസാന മത്സരങ്ങളിലെല്ലാം ബാറ്റ് ചെയ്യാന്‍ ഇറങ്ങാതെ ധോണി സ്വയം ഉള്‍വലിയുകയാണ് ചെയ്യുന്നത്. ഈ സീസണില്‍ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് ആറ് സിക്‌സും രണ്ട് ഫോറും 41കാരനായ ധോണി നേടിയിട്ടുണ്ട്. 196.77 എന്ന ഉജ്ജ്വല സ്‌ട്രൈക്കറേറ്റും ധോണിക്കുണ്ട്. എന്നിട്ടും ധോണി ആത്മവിശ്വാസം കാട്ടാത്തത് എന്തുകൊണ്ടാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അമ്പാട്ടി റായിഡു ഇറങ്ങിയ സ്ഥാനത്ത് ധോണിയാണ് കളിക്കേണ്ടിയിരുന്നത്. സ്പിന്നര്‍മാരെ ഉപയോഗിച്ച് സഞ്ജു തന്ത്രം മെനഞ്ഞ് സമയത്ത് ധോണി ക്രീസില്‍ വേണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. സിഎസ്‌കെ ആരാധകരെന്ന നിലയില്‍ ധോണി ബാറ്റിങ്ങിനിറങ്ങാത്തതാണ് ടീമിന്റെ തോല്‍വിക്ക് കാരണമായതെന്നാണ് അഭിപ്രായമെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്.

ms dhoni

വരുന്ന മത്സരങ്ങളിലെങ്കിലും ധോണി ബാറ്റിങ് ഓഡറില്‍ നേരത്തെ ഇറങ്ങണം. ധോണിയുടെ ക്യാപ്റ്റന്‍സി മികവിലും ഫിനിഷിങ് മികവിലും ആരാധകര്‍ക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ ധോണി ധൈര്യത്തോടെ ബാറ്റുചെയ്യാനിറങ്ങണമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ധോണി ബാറ്റ് ചെയ്തിരുന്നെങ്കില്‍ സിഎസ്‌കെ ജയിക്കുമായിരുന്നുവെന്നാണ് കൂടുതല്‍ ആരാധകരും പറയുന്നത്.

എന്നാല്‍ 41കാരനായ ധോണിയെ സംബന്ധിച്ച് പ്രായം പ്രശ്‌നമാണ്. ധോണിക്ക് കാല്‍മുട്ടിന്റെ വേദന പ്രശ്‌നമാണ്. വിക്കറ്റ് കീപ്പറായി തുടരുന്ന ധോണി ബാറ്റിങ്ങിനിറങ്ങി കൂടുതല്‍ നേരം കളിച്ചാല്‍ പരിക്കേല്‍ക്കാനുള്ള സാധ്യത കൂടും. ഇതോടെ ഈ സീസണിലെ മുഴുവന്‍ മത്സരങ്ങളും കളിച്ച് വിരമിക്കല്‍ നടത്താന്‍ ധോണിക്ക് സാധിക്കാതെ വരും. ഈ സാഹചര്യം ഒഴിവാക്കാനാണ് ധോണി ബാറ്റിങ്ങിനിറങ്ങാത്തതെന്നാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ ആരാധകര്‍ ധോണി ബാറ്റ് ചെയ്യാത്തതാണ് തോല്‍വിക്ക് കാരണമായതെന്ന നിലപാടിലാണുള്ളത്. ആരാധകരെ ധോണി വഞ്ചിക്കുകയാണെന്നും അഞ്ചോവറെങ്കിലും ബാറ്റ് ചെയ്യാന്‍ ധോണി തയ്യാറാവണമെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. അവസാന സീസണില്‍ ധോണിയുടെ ബാറ്റിങ് കൂടുതല്‍ കാണാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നതിനെ തെറ്റ് പറയാനാവില്ല. എന്നാല്‍ ഫിറ്റ്‌നസ് അതിന് അനുവദിക്കുന്നില്ലെന്നതാണ് വസ്തുത.

Story first published: Friday, April 28, 2023, 7:33 [IST]
Other articles published on Apr 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+