Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ദ്രാവിഡിന് പഠിക്കുന്നോ? സഞ്ജു എല്ലാം നശിപ്പിച്ചു! മെല്ലപ്പോക്ക് ബാറ്റിങ്ങിന് വിമര്‍ശനം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. യശ്വസി ജയ്‌സ്വാളും ജോസ് ബട്‌ലറും ചേര്‍ന്ന് ഗംഭീര തുടക്കമാണ് ടീമിന് നല്‍കിയത്. റണ്ണൊഴുകുന്ന പിച്ചില്‍ മെല്ലെപ്പോക്ക് ബാറ്റിങ് നടത്തി വിമര്‍ശനം നേരിടുകയാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍.

മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു റണ്‍റേറ്റ് ഉയര്‍ത്താന്‍ ശ്രമിക്കാതെ മെല്ലെപ്പോക്ക് ബാറ്റിങ് നടത്തി ടീമിനെ സമ്മര്‍ദ്ദത്തിലാക്കി മടങ്ങിയിരിക്കുകയാണ്. 17 പന്ത് നേരിട്ട് 17 റണ്‍സാണ് സഞ്ജുവിന് നേടാനായത്. ഒരു ബൗണ്ടറി മാത്രം നേടിയ സഞ്ജുവിന്റെ സ്‌ട്രൈക്കറേറ്റ് 100 മാത്രമായിരുന്നു. ഒരുവശത്ത് യശ്വസി ജയ്‌സ്വാള്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് മറുവശത്ത് സഞ്ജു മെല്ലെപ്പോക്ക് നടത്തിയത്.

sanju samson

കളി മികച്ച നിലയില്‍ പോകവെയാണ് സഞ്ജു മൂന്നാമനായി എത്തിയത്. റണ്‍സുയര്‍ത്താന്‍ പ്രയാസപ്പെട്ട സഞ്ജുവിനെ തുടക്കത്തിലേ സ്പിന്നര്‍മാരെ ഉപയോഗിച്ചാണ് ധോണി പൂട്ടിയത്. മികച്ച ടൈമിങ് കണ്ടെത്താനാവാത്ത സഞ്ജുവിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ധോണിക്കായി. സഞ്ജുവിനെ വലിയ ഷോട്ട് കളിക്കാന്‍ നിര്‍ബന്ധിതനാക്കിയ ധോണിയുടെ തന്ത്രം ഫലിച്ചു. കൃത്യ സമയത്ത് തുഷാര്‍ ദെശപാണ്ഡയെ ധോണി കളത്തിലിറക്കി.

വലിയ ഷോട്ടിന് ശ്രമിച്ച സഞ്ജുവിന് മികച്ച ടൈമിങ് ലഭിച്ചില്ല. ഇതോടെ റുതുരാജ് ഗെയ്ക് വാദിന്റെ കൈയില്‍ അനായാസ ക്യാച്ചായി സഞ്ജു ഒതുങ്ങി. ഇതേ ഓവറില്‍ത്തന്നെ യശ്വസി ജയ്‌സ്വാളും (43 പന്തില്‍ 77) പുറത്തായി. മികച്ച രീതിയില്‍ ബാറ്റ് ചെയ്തിരുന്ന ജയ്‌സ്വാളിനെ സമ്മര്‍ദ്ദത്തിലാക്കിയതും വിക്കറ്റ് നഷ്ടപ്പെടുത്തിയതും സഞ്ജുവാണെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

സഞ്ജു ഇങ്ങനെ ബാറ്റ് ചെയ്യുന്നതിലും നല്ലത് ദേവ്ദത്ത് പടിക്കല്‍ത്തന്നെ മൂന്നാം നമ്പറില്‍ കളിക്കുന്നതായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. അവസാന മത്സരത്തില്‍ ഫിഫ്റ്റി നേടാന്‍ ദേവ്ദത്തിനായിരുന്നു. അതുകൊണ്ട് തന്നെ സഞ്ജു മൂന്നാം നമ്പറില്‍ കളിക്കേണ്ട ആവിശ്യം ഇല്ലായിരുന്നുവെന്നാണ് ആരാധക പക്ഷം. മികച്ച രീതിയില്‍ പോയിരുന്ന രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ താളം സഞ്ജു നഷ്ടപ്പെടുത്തി.

സഞ്ജുവിന്റെ ദൗര്‍ബല്യം ധോണി നന്നായി മുതലാക്കിയതോടെ റണ്‍റേറ്റില്‍ ഇടിവ് സംഭവിച്ചു. ഇതിനെ മുതലാക്കി വിക്കറ്റ് നേടാന്‍ ബൗളര്‍മാര്‍ക്കും സാധിച്ചതോടെ 10 ഓവറിന് ശേഷം രാജസ്ഥാന്റെ റണ്‍റേറ്റ് ഇടിഞ്ഞു. 10ന് മുകളില്‍ പോയിരുന്ന രാജസ്ഥാന്‍ ഇന്നിങ്‌സ് പെട്ടെന്ന് സ്ലോവാകാന്‍ കാരണം സഞ്ജുവിന്റെ ബാറ്റിങ്ങാണെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

sanju samson

സഞ്ജുവിനെ എന്തുകൊണ്ടാണ് ഇന്ത്യ പരിഗണിക്കാത്തതെന്നതിന്റെ കാരണമാണ് ഇപ്പോള്‍ കാണുന്നത്. ഇന്ത്യന്‍ ടീമിലേക്കെത്താനുള്ള സുവര്‍ണ്ണാവസരങ്ങളെല്ലാം സഞ്ജു നശിപ്പിക്കുകയാണ്. സ്ഥിരതയോടെ ബാറ്റ് ചെയ്യാന്‍ സാധിക്കാത്ത സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് സ്വപ്‌നം മാത്രമായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

എല്ലാ സീസണിലും സഞ്ജു ഇതുതന്നെയാണ് ചെയ്യുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തും. പിന്നീട് തീര്‍ത്തും നിരാശപ്പെടുത്തും. ഈ സീസണില്‍ രണ്ട് ഫിഫ്റ്റി നേടിയ സഞ്ജു രണ്ടുതവണ ഡെക്കാവുകയും ചെയ്തു. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി ജിതേഷ് ശര്‍മയും ഉയര്‍ന്നുവന്നതോടെ മത്സരം കടുത്തിരിക്കുകയാണ്. എന്നാല്‍ ഇത് തിരിച്ചറിഞ്ഞ് കളിക്കാന്‍ സഞ്ജുവിനാകുന്നില്ലെന്നാണ് വിമര്‍ശനം.

220ന് മുകളിലേക്ക് പോകേണ്ട സ്‌കോറിനെ ഇത്തരത്തിലാക്കിയത് സഞ്ജുവിന്റെ മോശം പ്രകടനമാണ്. നായകന്‍ തന്നെ ടീമിന്റെ അന്തകനാവുന്നതാണ് കാണുന്നത്. 17 പന്ത് ടി20യില്‍ വളരെ നിര്‍ണ്ണായകമാണ്. ഇത്രയും പന്ത് നേരിട്ട് 25 റണ്‍സ് പോലും നേടാനാവാത്ത സഞ്ജു നായകസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും ആരാധകര്‍ പറയുന്നു. വലിയ മത്സരങ്ങളില്‍ സഞ്ജു ടീമിനായി അവസരത്തിനൊത്തുയരണം.

അതിന് താരത്തിന് സാധിക്കാത്ത പക്ഷം ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞ് ജോസ് ബട്‌ലറിന് കൈമാറി ബാറ്റിങ്ങില്‍ ശ്രദ്ധ നല്‍കുന്നതാണ് നല്ലതെന്നും ആരാധകര്‍ ഉപദേശിക്കുന്നു. ബാറ്റിങ് ഓഡറില്‍ രാജസ്ഥാന്‍ നിരന്തരം പരീക്ഷണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും നായകനെന്ന നിലയില്‍ സഞ്ജുവിന്റെ ഇത്തരം തെറ്റായ തീരുമാനങ്ങള്‍ ടീമിനെ ബാധിക്കുന്നുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

Story first published: Thursday, April 27, 2023, 21:01 [IST]
Other articles published on Apr 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+