For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സഞ്ജുവിന്റെ പിന്‍ഗാമി ജുറേല്‍! അടുത്ത സൂപ്പര്‍ ഹീറോ- ഭയമില്ലാത്ത ബാറ്റ്‌സ്മാന്‍

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ കൈയകലത്തില്‍ നഷ്ടമായ കിരീടം തിരിച്ചുപിടിക്കാന്‍ 16ാം സീസണില്‍ തകര്‍പ്പന്‍ പോരാട്ടം തന്നെ കാഴ്ചവെക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ടൂര്‍ണമെന്റ് പാതി പിന്നിടുമ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ് രാജസ്ഥാനുള്ളത്. സഞ്ജു സാംസണെന്ന നായകന് കീഴില്‍ ഇത്തവണയും വിസ്മയിപ്പിക്കാന്‍ രാജസ്ഥാന് സാധിക്കുന്നു.

ഓരോ സീസണിലും മികച്ച യുവതാരങ്ങളെ വളര്‍ത്തുന്നതില്‍ പ്രത്യേക താല്‍പര്യം കാട്ടുന്ന ടീമാണ് രാജസ്ഥാന്‍. സഞ്ജു സാംസണെന്ന കേരള താരത്തെ നായകനായിവരെ വളര്‍ത്തിയ ടീമാണ് രാജസ്ഥാന്‍. ഇത്തവണത്തെ സീസണ്‍ പുരോഗമിക്കുമ്പോള്‍ എല്ലാവരുടെയും ശ്രദ്ധ നേടുന്നത് യുവതാരം ദ്രുവ് ജുറേലാണ്. ഓരോ മത്സരങ്ങള്‍ക്ക് ശേഷവും പ്രകടനം മെച്ചപ്പെടുത്തുകയാണ് ജുറേല്‍.

dhruv jurel

ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന താരം ഫിനിഷര്‍ റോളില്‍ ഗംഭീര റെക്കോഡുകള്‍ നേടിയെടുക്കാന്‍ ശേഷിയുള്ളവനാണെന്ന് പറയാം. നിലവിലെ ജുറേലിന്റെ ബാറ്റിങ് പ്രകടനം രാജസ്ഥാന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ ശേഷിയുള്ള താരമാണ് ജുറേല്‍. സിഎസ്‌കെയ്‌ക്കെതിരായ അവസാന മത്സരത്തില്‍ മികച്ച തുടക്കത്തിന് ശേഷം രാജസ്ഥാന്‍ പതറിയിരുന്നു.

എന്നാല്‍ തകര്‍പ്പന്‍ ബാറ്റിങ്ങുമായി രാജസ്ഥാന്‍ സ്‌കോര്‍ബോര്‍ഡ് 200 കടത്തി ജയ്പൂരിലെ റെക്കോഡ് ടീം സ്‌കോര്‍ നേടാന്‍ സഹായിച്ചത് ജുറേലാണ്. 15 പന്തില്‍ 34 റണ്‍സാണ് ജുറേല്‍ നേടിയത്. മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് ജുറേലിന്റെ ബാറ്റിങ് പ്രകടനം. 226ന് മുകളിലായിരുന്നു യുവതാരത്തിന്റെ സ്‌ട്രൈക്കറേറ്റ്. തുടക്കം മുതല്‍ ആക്രമിക്കുന്ന ബാറ്റിങ് ശൈലിയാണ് താരത്തിനുള്ളത്.

അവസാന ഓവറില്‍ എംഎസ് ധോണിയുടെ ഗംഭീര ത്രോയില്‍ റണ്ണൗട്ടായില്ലായിരുന്നെങ്കില്‍ മികച്ച ഒന്ന് രണ്ട് ഷോട്ടുകൂടി ജുറേലില്‍ നിന്ന് പ്രതീക്ഷിക്കാമായിരുന്നു. രാജസ്ഥാന്റെ മികച്ച കണ്ടെത്തലുകളിലൊന്നായി ജുറേല്‍ മാറിക്കഴിഞ്ഞു. സഞ്ജു സാംസണിന്റെ പിന്‍ഗാമിയാവാന്‍ യോഗ്യന്‍ ജുറേലാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇംപാക്ട് പ്ലയറായി എത്തി ആദ്യ ഇന്നിങ്‌സിലെ പ്രകടനംകൊണ്ട് കൈയടി നേടാന്‍ ജുറേലിന് സാധിച്ചു.

ഇനിയും മികച്ച പ്രകടനങ്ങള്‍ ജുറേലില്‍ നിന്ന് പ്രതീക്ഷിക്കാമെന്നാണ് ആരാധകര്‍ പറയുന്നത്. വളരെ പ്രയാസമുള്ള സാഹചര്യത്തിലിറങ്ങി അനായാസം റണ്‍സുയര്‍ത്തുവെന്നതാണ് ജുറേലിന്റെ സവിശേഷത. അധികമാര്‍ക്കും സാധിക്കാത്ത കാര്യമാണിത്. അതുകൊണ്ട് തന്നെ ജുറേലിന് വലിയ ഭാവിയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. 15 പന്തില്‍ 32*, 3 പന്തില്‍ 8*, 10 പന്തില്‍ 18, 16 പന്തില്‍ 34*, 15 പന്തില്‍ 34* എന്നിങ്ങനെയൊക്കെയാണ് ജുറേലിന്റെ സീസണിലെ പ്രകടനങ്ങള്‍.

dhruv jurel, shimron hetmyer

ഡെത്ത് ഓവറുകളില്‍ അസാധ്യ ധൈര്യം കാട്ടുന്ന ബാറ്റ്‌സ്മാനാണ് ജുറേലെന്നും ആരാധകര്‍ പ്രശംസിക്കുന്നു. റിയാന്‍ പരാഗിനെ ഇനി രാജസ്ഥാന്‍ ഒരിക്കലും പരിഗണിക്കേണ്ടെന്നും ജുറേലിനെയാണ് വളര്‍ത്തേണ്ടതെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ബൗളറുടെ വലുപ്പവും കണക്കുകളുമൊന്നും ബാധിക്കാതെ കടന്നാക്രമിക്കുന്ന മനോഭാവമാണ് ജുറേലിനുള്ളത്. ആക്രമണോത്സകത സ്വാഭാവികമായും ലഭിച്ച താരമാണവന്‍.

ഏതൊരു ടീമിനും ഡെത്ത് ഓവറില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന ഒരു ബാറ്റ്‌സ്മാനെ ആവിശ്യമാണ്. പല ടീമുകള്‍ക്കും ഇത്തരമൊരു ബാറ്റ്‌സ്മാനില്ലെന്നതാണ് പ്രധാന പ്രശ്‌നം. എന്നാല്‍ ജുറേലിലൂടെ രാജസ്ഥാന്‍ വലിയൊരു തലവേദനയാണ് അവസാനിപ്പിച്ചിരിക്കുന്നത്. ഇനിയും ഊതി മിനുക്കാവുന്ന പൊന്നാണ് ജുറേല്‍. ആവിശ്യത്തിന് പിന്തുണ നല്‍കി വളര്‍ത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്.

ഇംപാക്ട് പ്ലയറായെത്തിയ ജുറേലും പ്രസിദ്ധ് കൃഷ്ണക്ക് പകരക്കാരനായെത്തിയ സന്ദീപ് ശര്‍മയും ഇത്തവണ രാജസ്ഥാന് ലഭിച്ച അമൂല്യ നിധികളാണെന്നും ആരാധകര്‍ പറയുന്നു. സിഎസ്‌കെയെ രണ്ട് തവണ രാജസ്ഥാന്‍ തോല്‍പ്പിച്ചപ്പോഴും സന്ദീപിന്റെ ബൗളിങ് പ്രകടനം നിര്‍ണ്ണായകമായിരുന്നു. ആദ്യ തവണ സിഎസ്‌കെയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചപ്പോള്‍ അവസാന ഓവര്‍ എറിഞ്ഞ് ടീമിനെ ജയിപ്പിച്ചത് സന്ദീപാണ്.

ഇത്തവണ ജയ്പൂരില്‍ സിഎസ്‌കെയ്‌ക്കെതിരേ ഇറങ്ങിയപ്പോള്‍ നിര്‍ണ്ണായകമായ രണ്ട് ഓവറുകളെറിഞ്ഞ് കളി രാജസ്ഥാന് അനുകൂലമാക്കിയതും സന്ദീപാണ്. ഇത്തവണ രാജസ്ഥാന്റെ കിരീട പ്രതീക്ഷകള്‍ വളരെ സജീവമാക്കുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെക്കുന്നത്. ജോസ് ബട്‌ലറെയും സഞ്ജു സാംസണെയും മാത്രം ആശ്രയിച്ച് ജയിക്കുന്ന ടീമല്ല തങ്ങളെന്ന് തെളിയിക്കാന്‍ രാജസ്ഥാന് സാധിച്ചിരിക്കുകയാണ്.

Story first published: Friday, April 28, 2023, 10:23 [IST]
Other articles published on Apr 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+