For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: റായിഡു ഒരിക്കലും അത് ചെയ്യരുത്! കുറ്റം സിഎസ്‌കെയുടേത്- വിമര്‍ശിച്ച് ഗവാസ്‌കര്‍

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശകരമായ പോരാട്ടത്തില്‍ സിഎസ്‌കെയെ രണ്ടാം തവണയും രാജസ്ഥാന്‍ റോയല്‍സ് കീഴടക്കിയിരിക്കുകയാണ്. സിഎസ്‌കെയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയതിന് പിന്നാലെ സ്വന്തം മണ്ണില്‍ 32 റണ്‍സിന്റെ തകര്‍പ്പന്‍ ജയവും രാജസ്ഥാന്‍ നേടിയെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് നേടാനായത്.

സിഎസ്‌കെ രണ്ടുതവണ രാജസ്ഥാനോട് തോറ്റത് ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളും ശക്തം. സിഎസ്‌കെയുടെ പിഴവുകള്‍ കണ്ടെത്തുന്ന ആരാധകര്‍ പ്രധാനമായും വിരല്‍ ചൂണ്ടുന്നത് ഇംപാക്ട് പ്ലയറായി അമ്പാട്ടി റായിഡുവിനെ ഇറക്കിയതിലേക്കാണ്. രണ്ട് പന്ത് മാത്രം നേരിട്ട് അക്കൗണ്ട് തുറക്കാതെയാണ് റായിഡു മടങ്ങിയത്.

ambati rayudu, sunil gavaskar

അജിന്‍ക്യ രഹാനെ പുറത്തായ അതേ ഓവറില്‍ റായിഡുവും മടങ്ങിയത് സിഎസ്‌കെയെ വലിയ സമ്മര്‍ദ്ദത്തിലേക്കാണ് തള്ളിവിട്ടത്. റായിഡുവിനെ ഇംപാക്ട് പ്ലയറായി ഇറക്കിയത് വലിയ മണ്ടത്തരമാണെന്നുറപ്പ്. ഫീല്‍ഡിങ്ങിനിറങ്ങാതെ ബാറ്റിങ്ങിന് മാത്രമാണ് റായിഡുവെത്തുന്നത്. ഏഴ് ഇന്നിങ്‌സ് ബാറ്റ് ചെയ്ത് 83 റണ്‍സ് മാത്രമാണ് റായിഡു ഈ സീസണില്‍ നേടിയത്.

ഇപ്പോഴിതാ റായിഡുവിനെ ഇംപാക്ട് പ്ലയറായി കളിപ്പിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഇതിഹാസ ബാറ്റ്‌സ്മാനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. പൃഥ്വി ഷാക്ക് സംഭവിച്ചാണ് റായിഡുവിനും സംഭവിക്കുന്നതെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെടുന്നത്. ഫീല്‍ഡിങ് ചെയ്യാതെ നേരിട്ട് ബാറ്റിങ്ങിനിറങ്ങി വലിയ ഷോട്ട് കളിക്കാനാവില്ലെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

'റായിഡുവിനെ ഫീല്‍ഡിങ്ങിനിറക്കണമായിരുന്നു. അല്ലാതെ നേരിട്ട് ബാറ്റിങ്ങിനിറങ്ങി സിക്‌സുകള്‍ അടിക്കുക എളുപ്പമല്ല. അത് സാധിക്കുന്ന കാര്യമല്ല. പൃഥ്വി ഷാക്ക് സംഭവിച്ചത് കണ്ടതല്ലേ. ഫീല്‍ഡ് ചെയ്യാതെ ബാറ്റിങ്ങിന് മാത്രം ഇറങ്ങുമ്പോള്‍ അവന് തിളങ്ങാന്‍ സാധിക്കുന്നില്ല. ഫീല്‍ഡ് ചെയ്യാതെ സ്‌കോര്‍ നേടുക കടുപ്പം. വാമപ്പ് ലഭിക്കാത്തതിനാലാണ് അവര്‍ക്ക് തിളങ്ങാനാവാത്തത്. അതുകൊണ്ട് തന്നെ ഫീല്‍ഡിങ്ങിന് ഇറങ്ങണം'-ഗവാസ്‌കര്‍ പറഞ്ഞു.

പൃഥ്വി ഷായുടെ ഫിറ്റ്‌നസ് പ്രശ്‌നമായതിനാല്‍ ഡല്‍ഹി താരത്തെ ബാറ്റിങ്ങില്‍ മാത്രമായി ഉപയോഗിച്ചു. ഇതോടെ പൃഥ്വിക്ക് ഫോം കണ്ടെത്താനാവാതെ പോയി. ഇതേ അവസ്ഥയാണ് റായിഡുവിന്റേതും. പ്രായവും ഫിറ്റ്‌നസും തളര്‍ത്തുന്ന റായിഡുവിന് പഴയതുപോലെ വേഗത്തില്‍ ഓടാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ റായിഡുവിനെ ഫീല്‍ഡിങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തി ബാറ്റിങ്ങിലേക്ക് മാത്രമാണ് സിഎസ്‌കെ പരിഗണിക്കുന്നത്.

ഇത് താരത്തിന് ഫോമിലേക്കെത്താന്‍ തടസമാവുന്നു. ഫീല്‍ഡ് ചെയ്യുമ്പോള്‍ മത്സരത്തിന്റെ ഭാഗമായി ലഭിക്കുന്ന ഊര്‍ജ്ജം ബാറ്റിങ്ങിനിറങ്ങുമ്പോഴും താരങ്ങളെ സഹായിക്കുന്നു. എന്നാല്‍ ഇംപാക്ട് പ്ലയറായി റായിഡുവിനെ ഉപയോഗിച്ചതോടെ താരത്തിന് ഈ ഊര്‍ജ്ജമാണ് നഷ്ടമായിരിക്കുന്നത്. വരുന്ന മത്സരത്തില്‍ റായിഡുവിന്റെ പകരക്കാരനെ കണ്ടെത്താന്‍ സിഎസ്‌കെ നിര്‍ബന്ധിതരായേക്കും.

ambati rayudu

അവസാന സീസണോടെ വിരമിക്കല്‍ പ്രഖ്യാപിച്ച റായിഡുവിനെക്കൊണ്ട് തീരുമാനം പിന്‍വലിപ്പിച്ചത് സിഎസ്‌കെ മാനേജ്‌മെന്റാണ്. എന്നാല്‍ ഇത് വേണ്ടിയിരുന്നില്ലെന്നതാണ് ഇപ്പോള്‍ തോന്നുന്നത്. പ്രതീക്ഷിച്ച ഇംപാക്ട് റായിഡുവിന് സൃഷ്ടിക്കാനാവാത്തതിനാല്‍ പുതിയ താരങ്ങളെ സിഎസ്‌കെയ്ക്ക് പരിഗണിക്കാവുന്നതാണ്. യുവതാരങ്ങളെ വളര്‍ത്തുന്നതില്‍ സിഎസ്‌കെ അല്‍പ്പം പിന്നിലാണ്.

മികച്ച യുവതാരങ്ങളെ കണ്ടെത്തി ബാറ്റിങ് നിരയില്‍ വളര്‍ത്താന്‍ സിഎസ്‌കെയ്ക്ക് സാധിക്കുന്നില്ല. ഈ സീസണില്‍ അത്തരമൊരു ശ്രമം സിഎസ്‌കെ നടത്തിയിട്ടില്ല. ബൗളിങ് നിരയില്‍ തുഷാര്‍ ദെശപാണ്ഡെക്കും ആകാശ് സിങ്ങിനുമെല്ലാം മികച്ച പിന്തുണ സിഎസ്‌കെ നല്‍കുന്നു. എന്നാല്‍ ബാറ്റിങ് നിരയിലേക്ക് മികച്ച യുവ പ്രതിഭകളെ എത്തിക്കുന്നതില്‍ ടീം പിന്നോട്ട് പോകുന്നു. ബെന്‍ സ്‌റ്റോക്‌സ് കളിക്കാന്‍ ആരംഭിച്ചാല്‍ റായിഡുവിന്റെ സീറ്റ് തെറിക്കുമെന്നുറപ്പ്.

Story first published: Friday, April 28, 2023, 11:38 [IST]
Other articles published on Apr 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+