IPL 2023: സഞ്ജു നിര്‍ഭാഗ്യവാന്‍! കപ്പടിക്കാന്‍ യോഗം ഉണ്ടാവില്ല- കാരണങ്ങള്‍ ഇതാ
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് ഇന്ന് തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ഏറ്റുമുട്ടുന്നത്. ഇത്തവണയും 10 ടീമുകള്‍ ഉള്‍പ്പെടുന്ന സൂപ്പര്‍ പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. ഇത്തവണ പല സവിശേഷതകളും ഐപിഎല്ലിനുള്ളതിനാല്‍ പോരാട്ടം കൂടുതല്‍ കടുപ്പമാവും.
അവസാന സീസണിലെ റണ്ണറപ്പുകളായ രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് 16ാം സീസണെ കാണുന്നത്. സഞ്ജു സാംസണെന്ന നായകന് കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ കപ്പിലേക്കെത്തിയാലും അത്ഭുതപ്പെടാനാവില്ല. അത്രത്തോളം മികച്ച താരസമ്പത്തും ടീം കരുത്തും രാജസ്ഥാന് അവകാശപ്പെടാന്‍ സാധിക്കുന്നതാണ്. അവസാന സീസണില്‍ നിര്‍ഭാഗ്യവശാലാണ് കപ്പ് നഷ്ടമായത്.

സഞ്ജു സാംസണെ സംബന്ധിച്ച് ദേശീയ ടീമിലേക്ക് മടങ്ങിയെത്തണമെങ്കില്‍ ഇത്തവണത്തെ ഐപിഎല്‍ മുതലാക്കേണ്ടതായുണ്ട്. എന്നാല്‍ സഞ്ജുവിന്റെ മുന്‍ ചരിത്രവും ഇതുവരെയുള്ള കരിയറും നോക്കുമ്പോള്‍ സഞ്ജുവിനെപ്പോലൊരു നിര്‍ഭാഗ്യവാനായ താരമില്ലെന്ന് പറയാം. സൂപ്പര്‍ താരങ്ങളുടെ പട്ടികയിലേക്കുയരേണ്ട പ്രതിഭയാണെങ്കിലും നിര്‍ഭാഗ്യം വേട്ടയാടുന്നതാണ് സഞ്ജുവിനെ പിന്നോട്ടടിക്കുന്നതെന്ന് പറയാം. സഞ്ജുവിന്റെ കരിയറിലുടെനീളം ഈ നിര്‍ഭാഗ്യം വേട്ടയാടിയിരുന്നുവെന്ന് കാണാനാവും.
സഞ്ജുവിന്റെ കരിയറിലേക്ക് വരുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയത് വലിയ വഴിത്തിരിവായി. രാജസ്ഥാനൊപ്പം നടത്തിയ പ്രകടനത്തിലൂടെയാണ് സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് വളരുന്നത്. 2015ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച സഞ്ജു ഇതുവരെ ഇന്ത്യക്കായി കളിച്ചത് 11 ഏകദിനവും 17 ടി20യും. അതേ സമയം 2017ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച റിഷഭ് പന്ത് 33 ടെസ്റ്റും 30 ഏകദിനവും 66 ടി20യും ഇതിനോടകം കളിച്ചു. അവസരങ്ങള്‍ ലഭിക്കുന്ന കാര്യത്തില്‍ സഞ്ജു എന്നും തഴയപ്പെട്ടു.

സഞ്ജുവിന്റെ കരിയറില്‍ വലിയ വഴിത്തിരിവ് സൃഷ്ടിക്കാന്‍ സാധ്യതയുള്ള മത്സരങ്ങള്‍ ഐപിഎല്ലിലും അന്താരാഷ്ട്ര മത്സരങ്ങളിലും പല തവണ എത്തിയെങ്കിലും ഒന്നും മുതലാക്കാന്‍ സഞ്ജുവിനായില്ല. സഞ്ജുവിന് ഒരിക്കലും ഇന്ത്യയുടെ ടോപ് ഓഡറില്‍ അവസരം ലഭിക്കില്ല. അതുകൊണ്ട് തന്നെ മധ്യനിരയില്‍ ഫിനിഷര്‍ റോളിലേക്ക് സഞ്ജു കളം മാറ്റേണ്ടിയിരുന്നുവെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ഈ റോളില്‍ തിളങ്ങാനായില്ല. ദക്ഷിണാഫ്രിക്കന്‍ പരമ്പര ഇതിന് ഉദാഹരണം.
ദക്ഷിണാഫ്രിക്കയുടെ അവസാന ഇന്ത്യന്‍ പര്യടനത്തില്‍ ഫിനിഷര്‍ റോളില്‍ സഞ്ജു കളിച്ചിരുന്നു. ശ്രദ്ധേയ പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തിലേക്കെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. അന്ന് കളി ജയിപ്പിച്ചിരുന്നെങ്കില്‍ സഞ്ജുവിന്റെ കരിയറിലത് വഴിത്തിരിവായേനെ. അവിടെയും നിര്‍ഭാഗ്യം സഞ്ജുവിനെ ചതിച്ചു. ഇതിന് ശേഷം ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ഈ പരമ്പരയില്‍ മികവ് കാട്ടിയിരുന്നെങ്കില്‍ സഞ്ജുവിന് കൂടുതല്‍ അവസരം ഉറപ്പായിരുന്നു.

കാരണം റിഷഭ് പന്തിന് പരിക്കേറ്റ് ടീമില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നതിനാല്‍ സഞ്ജുവിന് വളരാനുള്ള അവസരം ലഭിക്കുമായിരുന്നു. എന്നാല്‍ പരിക്കിന്റെ രൂപത്തിലാണ് ശ്രീലങ്കന്‍ പരമ്പരയില്‍ ദൗര്‍ഭാഗ്യം സഞ്ജുവിനെ വേട്ടയാടിയത്. ആദ്യ മത്സരത്തിന് ശേഷം സഞ്ജുവിന് പരിക്കേറ്റതോടെ പുറത്തുപോകേണ്ടി വന്നു. ഇപ്പോള്‍ ഐപിഎല്ലിലൂടെ ഇന്ത്യന്‍ തിരിച്ചുവരവിനുള്ള അവസരം സഞ്ജുവിന് മുന്നില്‍ തുറക്കുകയാണ്.
ഇത്തവണ കപ്പടിക്കാന്‍ രാജസ്ഥാന് കരുത്തുണ്ടെങ്കിലും സഞ്ജുവിന്റെ ദൗര്‍ഭാഗ്യം ഇത്തവണയും താരത്തെ ചതിച്ചേക്കും. അവസാന സീസണിലെ ഫൈനല്‍ നോക്കുക. അതുവരെ ഗംഭീര പോരാട്ടം കാഴ്ചവെച്ച രാജസ്ഥാന്‍ നിര്‍ണ്ണായക ഫൈനല്‍ മത്സരത്തില്‍ തകര്‍ന്നടിയുന്നതാണ് കണ്ടത്. ഇത്തവണയും സഞ്ജുവിനെ നിര്‍ഭാഗ്യം വേട്ടയാടുമോയെന്ന് കണ്ടറിയാം. പ്രതിഭ ധാരാളമാണെങ്കിലും ഭാഗ്യം തുണക്കാത്തതിന്റെ പേരില്‍ ഒതുക്കപ്പെടുന്ന നിര്‍ഭാഗ്യവാനായ താരമാണ് സഞ്ജു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications