For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സഞ്ജു ഫാന്‍സ് തയ്യാറായിക്കോ, നാലാം സെഞ്ച്വറി ഈ സീസണിലുറപ്പ്! ഇതാ കാരണം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട സീസണാണിത്. ദേശീയ ടീമില്‍ തിരികെയെത്താനും ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ കളിക്കാനും അദ്ദേഹത്തിനു ഈ ഐപിഎല്ലില്‍ കസറിയേ തീരൂ.

സ്‌ഫോടനാത്മക ഇന്നിങ്‌സുകളാണ് സഞ്ജുവില്‍ നിന്നും ഇത്തവണ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അദ്ദേഹം അതു നിറവേറ്റുമെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. ക്യാപ്റ്റന്‍സികൊപ്പം റോയല്‍സില്‍ ബാറ്റിങിലും മിന്നിയാല്‍ സഞ്ജുവിനെ തഴയുക സെലക്ടര്‍മാര്‍ക്കും ബിസിസിഐയ്ക്കും അസാധ്യമായി മാറും.

SANJU SAMSON CENTURY

കഴിഞ്ഞ സീസണ്‍ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന് ഗംഭീരമായിരുന്നു. 2008ലെ പ്രഥമ സീസണില്‍ ചാംപ്യന്‍മാരായതിനു ശേഷം രാജസ്ഥാന്‍ റോയല്‍സിനെ ആദ്യമായി ഫൈനലിലെത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. നേരത്തേ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഷെയ്ന്‍ വോണിനു മാത്രമേ റോയല്‍സില്‍ ഇതിനായിരുന്നുള്ളൂ. പക്ഷെ രണ്ടാം കിരീടം സഞ്ജുവിന്റെ കൈവെള്ളയില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു.

ഫൈനലില്‍ ഹാര്‍ദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റന്‍സിനോടായിരുന്നു റോയല്‍സിന് അടിതെറ്റിയത്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സി കഴിഞ്ഞ തവണ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ബാറ്ററെന്ന നിലയില്‍ 17 മല്‍സരങ്‌ളില്‍ നിന്നും 458 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഇതില്‍ രണ്ടു ഫിഫ്റ്റികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാത്തിലും 30-40 റണ്‍സായിരുന്നു സഞ്ജു സ്‌കോര്‍ ചെയ്ത്.

SANJU SAMSON IPL

പക്ഷെ ഈ സീസണില്‍ കൂടുതല്‍ ഫിഫ്റ്റികളും സെഞ്ച്വറികളുമെല്ലാം സഞ്ജു സാംസണിനു നേടിയേ തീരൂ. ഇല്ലെങ്കില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലാക്കാന്‍ അറിയാത്തവെന്ന പഴി അദ്ദേഹത്തിനു കേള്‍ക്കേണ്ടി വരും. വലിയ സ്‌കോറുകള്‍ കണ്ടെത്തിയാല്‍ മാത്രമേ അതു ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ സഞ്ജുവിനെ സഹായിക്കുകയുള്ളൂ. മൂന്നു ഐപിഎല്‍ സെഞ്ച്വറികള്‍ സഞ്ജു ഇതിനകം ഐപിഎല്ലില്‍ കുറിച്ചു കഴിഞ്ഞു. നാലാമത്തേതിന് ഈ സീസണ്‍ സാക്ഷിയാവാനുള്ള സാധ്യത കൂടുതലാണ്. ഇതിന്റെ കാരണം എന്താണെന്നു അറിയാം.

സഞ്ജു സാംസണിന്റെ ഐപിഎല്‍ കരിയറെടുത്താല്‍ 2017നു ശേഷമാണ് അദ്ദേഹം തന്റെ മൂന്നു സെഞ്ച്വറികളും നേടിയിട്ടുള്ളത്. എന്നാല്‍ ഏറ്റവും എടുത്തു പറയേണ്ട കാര്യം ഓരോ വര്‍ഷം ഇടവിട്ടാണ് സഞ്ജു സെഞ്ച്വറികള്‍ നേടിയിരിക്കുന്നത് എന്നതാണ്. അതായത് 2017ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായിരുന്നപ്പോഴായിരുന്നു അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറി. പിന്നീട് 2018ല്‍ രാജസ്ഥാന്‍ റോയല്‍സിലേക്കു തിരികെ വന്നപ്പോള്‍ സഞ്ജുവിന് സെഞ്ച്വറി നേടാനായില്ല.

എന്നാല്‍ ഒരു സീസണ്‍ കഴിഞ്ഞ് 2019ല്‍ റോയല്‍സില്‍ തന്റെ ആദ്യ സെഞ്ച്വറി കണ്ടെത്താന്‍ അദ്ദേഹത്തിനു സാധിച്ചു. 2020ല്‍ സഞ്ജുവിനെ തേടി സെഞ്ച്വറി വന്നില്ല. പക്ഷെ 2021ല്‍ റോയല്‍സ് ക്യാപ്റ്റനായി അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ അദ്ദേഹം സെഞ്ച്വറിയോടെ പുതിയ റോള്‍ ആഘോഷമാക്കി. ഐപിഎല്‍ ചരിത്രത്തില്‍ നായകനായി ആദ്യ മല്‍സരത്തില്‍ തന്നെ സെഞ്ച്വറിയടിച്ച ഏക താരം കൂടിയാണ് സഞ്ജു. അതിനു ശേഷം 2022ല്‍ അദ്ദേഹം സെഞ്ച്വറിയൊന്നും നേടിയില്ല. അതുകൊണ്ടു തന്നെ ഇത്തവണ സഞ്ജുവില്‍ നിന്നും മറ്റൊരു സെഞ്ച്വറി കാണാമെന്നു ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നു.

SANJU SASMSON SIX

2017ലെ ഐപിഎല്ലില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെതിരേയായിരുന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) സഞ്ജു സാംസണിന്റെ കന്നി സെഞ്ച്വറി. മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 63 ബോളില്‍ അടിച്ചെടുത്തത് 102 റണ്‍സായിരുന്നു. എട്ടു ഫോറും അഞ്ചു സിക്‌സറുമടക്കമായിരുന്നു ഇത്. ഡല്‍ഹി 97 റണ്‍സിനു ജയിച്ച ഈ മല്‍സരത്തില്‍ സഞ്ജുവായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

സഞ്ജു സാംസണിന്റെ രണ്ടാം സെഞ്ച്വറി 2019ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് വളരെ സ്‌പെഷ്യല്‍ സെഞ്ച്വറിയായിരുന്നു ഇത്. കാരണം രാജസ്ഥാന്‍ റോയല്‍സിനായി താരം നേടിയ ആദ്യ സെഞ്ച്വറിയാണിത്. മൂന്നാമനായി ബാറ്റ് ചെയ്ത സഞ്ജു 55 ബോളില്‍ പുറത്താവാതെ 102 റണ്‍സെടുക്കുകയായിരുന്നു. 10 ഫോറും നാലു സിക്‌സറുമടക്കമായിരുന്നു ഇത്. പക്ഷെ കളിയില്‍ റോയല്‍സ് അഞ്ചു വിക്കറ്റിനു തോല്‍ക്കുകയായിരുന്നു.

അതിനു ശേഷം സഞ്ജു സാംസണിന്റെ അവസാന സെഞ്ച്വറി 2021ല്‍ പഞ്ചാബ് കിങ്‌സുമായുള്ള പോരാട്ടത്തിലായിരുന്നു. 222 റണ്‍സ് ചേസ് ചെയ്യവെ 119 റണ്‍സുമായി അദ്ദേഹം മിന്നിക്കുകയായിരുന്നു. 63 ബോളുകള്‍ നേരിട്ട സഞ്ജു 12 ഫോറും ഏഴു സിക്‌സറുകളുമടിച്ചു. പക്ഷെ ടീമിനെ വിജയിപ്പിക്കാന്‍ അദ്ദേഹത്തിനായില്ല. നാലു റണ്‍സിന് റോയല്‍സ് പൊരുതിവീഴുകയായിരുന്നു. ഇന്നിങ്‌സിലെ അവസാന ബോളിലാണ് സിക്‌സറിനു ശ്രമിച്ച് സഞ്ജുവിന് വിക്കറ്റ് നഷ്ടമായത്.

Story first published: Sunday, April 2, 2023, 7:57 [IST]
Other articles published on Apr 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+