Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: റോയലാവുമോ രാജസ്ഥാന്‍? സമ്മര്‍ദ്ദം എല്ലായ്‌പ്പോഴുമുണ്ട്, കാരണം പറഞ്ഞ് സഞ്ജു

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ സര്‍പ്രൈസ് കുതിപ്പിലൂടെ ആരാധകരെ ഞെട്ടിച്ച ടീമായിരുന്നു സഞ്ജു സംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. ആരും തന്നെ കാര്യമായ സാധ്യത നല്‍കാതിരുന്ന സഞ്ജുവിന്റെ പിങ്ക് ആര്‍മി കിരീടത്തിന് കൈയെത്തുംദൂരത്തു വരെയെത്തി. പക്ഷെ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ അവര്‍ക്കു ചുവട് പിഴയ്ക്കുകയായിരുന്നു.

sanju samson RAJASTHAN ROYALS

2008ലെ പ്രഥമ സീസണില്‍ കിരീടം ചൂടിയതിനു ശേഷം റോയല്‍സ് കളിച്ച ആദ്യത്തെ ഫൈനല്‍ കൂടിയായിരുന്നു ഇത്. കെട്ടുറപ്പുള്ള മികച്ച ടീമായിരുന്നു കഴിഞ്ഞ തവണ റോയല്‍സിന്റെ ഏറ്റവും വലിയ കരുത്ത്. ഇത്തവണയും അതേ സംഘത്തെ തന്നെ റോയല്‍സ് നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല പുതുതായി ചില കളിക്കാരെ ടീമിലേക്കു കൊണ്ടുവരാനും അവര്‍ക്കു സാധിച്ചു.

രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് ഡ്രീം പെര്‍ഫോമന്‍സായിരുന്നു കഴിഞ്ഞ തവണത്തേതെന്നും അതു ആവര്‍ത്തിക്കുകയെന്നത് എല്ലായ്‌പ്പോഴും സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യമാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് നായകന്‍ സഞ്ജു സാംസണ്‍. ഫ്രാഞ്ചൈസിയുടെ പുതിയ ജഴ്‌സി പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 18 വയസ്സുള്ളപ്പോഴായിരുന്നു ഞാന്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ചേര്‍ന്നത്. ഇപ്പോഴെനിക്ക് 28 വയസ്സായി. ഇതുവരെയുള്ളത് ശ്രദ്ധേയമായ യാത്ര തന്നെയായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി.

കഴിഞ്ഞ 10 വര്‍ഷങ്ങള്‍ വളരെയധികം ആവേശകരവും ഒപ്പം വെല്ലുവിളിയുയര്‍ത്തുന്നതുമായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് എന്റെ ടീമാണ്. അവര്‍ നന്നായി പെര്‍ഫോം ചെയ്യണമെന്നു ഞാന്‍ എല്ലായ്‌പ്പോഴും ആഗ്രഹിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തെ പെര്‍ഫോമന്‍സിന് ഒപ്പമെത്തുകയെന്ന സമ്മര്‍ദ്ദം എല്ലായ്‌പ്പോഴുമുണ്ടാവും.

2022ല്‍ ഫൈനലില്‍ എത്തിയതിനു പിന്നില്‍ ടീമിന്റെ മുഴുവന്‍ സ്വപ്‌നതുല്യമായ പ്രകടനം തന്നെയായിരുന്നു. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ എത്തിയതിനാല്‍ തന്നെ ഞങ്ങള്‍ വീണ്ടും മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷ ആളുകള്‍ക്കുണ്ടാവും. നന്നായി കളിച്ച് കഴിഞ്ഞ വര്‍ഷത്തെ നേട്ടത്തിനൊപ്പമോ, അതിനേക്കാള്‍ നന്നായോ പെര്‍ഫോം ചെയ്യുകയല്ലാതെ ഞങ്ങള്‍ക്കു മുന്നില്‍ വേറെ ചോയ്‌സുകളില്ലെന്നും സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു.

RAJASTHAN ROYALS IPL

ശ്രീലങ്കയുടെ മുന്‍ ഇതിഹാസ താരം കുമാര്‍ സങ്കക്കാരയെ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ കോച്ചായി ലഭിച്ചത് തങ്ങളുടെ ഭാഗ്യമാണെന്നും അദ്ദേഹം പറയുന്നു. സങ്കക്കാരയെ കോച്ചായി കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ്. അദ്ദേഹം ഇതിഹാസ താരമാണ്. സങ്കക്കാര ഡ്രസിങ് റൂമിലും ഗ്രൗണ്ടിലും ഒപ്പമുള്ള ഞങ്ങളെ സംബന്ധിച്ച് വലിയ ഊര്‍ജം നല്‍കുന്ന കാര്യമാണ്.

അദ്ദേഹത്തിന്റെ വിപുലമായ അനുഭവസമ്പത്തിലൂടെ ഞങ്ങള്‍ സ്വയം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലുമാണ്. ടീമിന്റെ നേട്ടത്തിനു വേണ്ടി വ്യത്യസ്ത തന്ത്രങ്ങളെക്കുറിച്ച് സങ്കക്കാര നിരന്തരം ചിന്തിക്കുകയും ചെയ്യുന്നതായും സഞ്ജു സാംസണ്‍ വ്യശദമാക്കി. പുതിയ സീസണില്‍ റോയല്‍സിന്റെ ആദ്യ പോരാട്ടം ഏപ്രില്‍ രണ്ടിന് ഹൈദരാബാദിലാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ് അവര്‍ ഏറ്റുമുട്ടുന്നത്.

Story first published: Tuesday, March 28, 2023, 12:57 [IST]
Other articles published on Mar 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+