For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഒരു നോ ബോളിന്റെ വില പ്ലേഓഫ് ടിക്കറ്റ്! സന്ദീപ് വില്ലന്‍, റോയല്‍സ് ഔട്ട്

ഐപിഎല്ലിലെ റണ്ണറപ്പുകളെന്ന തലയെടുപ്പുമായി ഈ സീസണില്‍ മാറ്റുരച്ച സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫ് പോലും കാണാതെ ഇത്തവണ പുറത്തായിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് മിന്നുന്ന വിജയം കൊയ്തതോടെയാണ് റോല്‍സിന്റെ പ്ലേഓഫിലേക്കുള്ള വഴിയടഞ്ഞത്.

ഈ മല്‍സരത്തില്‍ മുംബൈയും ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മാച്ചില്‍ റോയല്‍ ചാലഞ്ചേഴ്‌സ ബാംഗ്ലൂരും തോറ്റാല്‍ മാത്രമേ റോയല്‍സിനു സാധ്യതയുണ്ടായിരുന്നുള്ളൂ. പക്ഷെ ആദ്യ മാച്ചില്‍ മുംബൈ ജയിച്ചതോടെ ആര്‍സിബി- ജിടി മല്‍സരം ആരംഭിക്കും മുമ്പ് തന്നെ റോയല്‍സ് പുറത്താവുകയായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും ഏഴു വീതം ജയവും തോല്‍വിയുമടക്കം 14 പോയിന്റുമായി ആറാംസ്ഥാനത്താണ് റോയല്‍സ് ഫിനിഷ് ചെയ്തത്.

SANDEEP SHARMA

സീസണിന്റെ ആദ്യ പകുതിയില്‍ ഉജ്ജ്വലമായി തുടങ്ങിയ റോയല്‍സിനു രണ്ടാംപകുതിയില്‍ ട്രാക്ക് തെറ്റുകയായിരുന്നു. ആദ്യത്തെ ഏഴു മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ റോയല്‍സ് ജയിച്ചിരുന്നു. പക്ഷെ ശേഷിച്ച ഏഴു മല്‍സരങ്ങളില്‍ മൂന്നെണ്ണം മാത്രമേ അവര്‍ക്കു വിജയിക്കാനായുള്ളൂ. ഇതാണ് റോയല്‍സിന്റെ വിധി തീരുമാനിച്ചത്.

രാജസ്ഥാന്‍ റോയല്‍സിനു പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായതിനു പിന്നാലെ ആരാധകരില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ് ടീമിലെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ സന്ദീപ് ശര്‍മ. താരത്തിന്റെ വലിയൊരു പിഴവാണ് റോയസിനു പ്ലേഓഫ് നഷ്ടപ്പെടുത്തിയതെന്നു അവര്‍ ചൂണ്ടിക്കാട്ടുന്നു. സീസണിന്റെ തുടക്കത്തില്‍ ടീമിന്റെ ഭാഗമായിരുന്നില്ല അദ്ദേഹം.

കഴിഞ്ഞ താരലേലത്തില്‍ അദ്ദേഹം അണ്‍സോള്‍ഡുമായിരുന്നു. സീസണിനു തൊട്ടുമുമ്പാണ് പരിക്കു കാരണം റോയല്‍സിന്റെ ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണ പിന്‍മാറുന്നത്. തുടര്‍ന്നു പകരക്കാരനായി സന്ദീപിനെ ടീമിലേക്കു റോയല്‍സ് കൊണ്ടു വരികയായിരുന്നു. തുടക്കത്തിലെ മല്‍സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഉജ്ജ്വല ബൗളിങായിരുന്നു സന്ദീപ് ശര്‍മ കാഴ്ചവച്ചത്. പ്രത്യേകിച്ചും ഡെത്ത് ഓവറുകളിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.

SANJU ROYALS TEAM

പക്ഷെ പിന്നീട് അദ്ദേഹത്തിന്റെ പ്രകടനം താഴേക്കു പോവുകയായിരുന്നു. എന്നാല്‍ ഒരൊറ്റ പിഴവ് കാരണം സന്ദീപിനെ ആരാധകര്‍ ഇപ്പോള്‍ ക്രൂശിക്കുകയാണ്. അതു സംഭവിച്ചില്ലായിരുന്നെങ്കില്‍ റോയല്‍സ് ഇപ്പോള്‍ പ്ലേഓഫില്‍ എത്തുമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഈ മാസം ഏഴിനു നടന്ന കളിയില്‍ റോയല്‍സ് അവസാന ബോളില്‍ നാലു വിക്കറ്റിന്റെ പരാജയമേറ്റു വാങ്ങിയിരുന്നു. 215 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിനു അവസാന ബോളില്‍ ജയിക്കാന്‍ സിക്‌സറായിരുന്നു വേണ്ടിയിരുന്നത്. ഫോര്‍ നേടിയാല്‍ കളി ടൈ, തുടര്‍ന്ന് സൂപ്പര്‍ ഓവര്‍. സന്ദീപ് ശര്‍മയെറിഞ്ഞ ഈ ഓവറില്‍ അവസാന ബോള്‍ നേരിട്ടത് അബ്ദുള്‍ സമദായിരുന്നു.

യോര്‍ക്കര്‍ ലെങ്ത് ബോളായിരുന്നു അത്. സിക്‌സറിനു ശ്രമിച്ച സമദിനെ ലോങ്ഓഫില്‍ ജോസ് ബട്‌ലര്‍ പിടികൂടി. റോയല്‍സ് ടീം ആഹ്ലാദ പ്രകടനം നടത്തുമ്പോഴേക്കും അംപയറുടെ നോ ബോള്‍. സഞ്ജുവും ടീമും ആരാധകരും ഒരുപോലെ സ്തബ്ധരായ നിമിഷം. തുടര്‍ന്ന് ഫ്രീഹിറ്റ്. ഇത്തവണ സമദിനു പിഴച്ചില്ല. സന്ദീപിന്റെ തലയ്ക്കു മുകളിലൂടെ സമദിന്റെ സിക്‌സര്‍. ജയിച്ച കളി തോറ്റ റോയല്‍സ് നിരാശയോടെ ഗ്രൗണ്ട് വിടുകയും ചെയ്തു.

NO BALL

Screen shot

അതു നോ ബോള്‍ ആയില്ലായിരുന്നെങ്കില്‍ റോയല്‍സ് കളിയില്‍ നാലു റണ്‍സിന്റെ വിജയം സ്വന്തമാക്കുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ 16 പോയിന്റുമായി മുംബൈയ്ക്കും മുകളില്‍ റോയല്‍സ് ഇപ്പോള്‍ പോയിന്റെ പട്ടികയില്‍ നാലാംസ്ഥാനത്തുണ്ടാവുമായിരുന്നു. കാരണം നെറ്റ് റണ്‍റേറ്റില്‍ മുംബൈയേക്കാള്‍ മുകളിലാണ് റോയല്‍സിന്റെ സ്ഥാനം. അതുകൊണ്ടു തന്നെ റോയല്‍സ് പ്ലേഓഫിലുമെത്തുമായിരുന്നു.

ഈ കാരണത്താല്‍ തന്നെയാണ് ഇപ്പോള്‍ സന്ദീപ് ശര്‍മയ്‌ക്കെതിരേ ആരാധകര്‍ രംഗത്തു വന്നിരിക്കുന്നത്. അങ്ങനെ രാജസ്ഥാന്‍ റോയല്‍സിന്റെ സീസണ്‍ അവസാനിച്ചിരിക്കുകയാണ്. ഇതിനു ഞാന്‍ കുറ്റപ്പെടുത്തുക സന്ദീപ് ശര്‍മയെയായിരിക്കും. എസ്ആര്‍എച്ചുമായുള്ള കളിയിലെ വലിയ പിഴവാണ് ഇപ്പോള്‍ ടീമിനെ പുറത്താക്കിയിരിക്കുന്നത്. സന്ദീപിനെ റോയല്‍സ് സൈന്‍ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ഹൈദരാബാദിനെതിരേ സന്ദീപ് ശര്‍മയുടെ നോ ബോള്‍ രാജസ്ഥാന്‍ റോയല്‍സിനെ വേട്ടയാടും. അന്നത്തെ മല്‍സരം ജയിച്ചിരുന്നെങ്കില്‍ റോയല്‍സ് മെച്ചപ്പെട്ട പൊസിഷനില്‍ ആവുമായിരുന്നു. സന്ദീപ് ശര്‍മയുടെ നോ ബോള്‍ കാരണം ഈ സീസണ്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിനു നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഒരൊറ്റ മല്‍സരം, ഒരു ബോള്‍, ഒരു അവസാന ബോള്‍, അതും നോ ബോള്‍, സന്ദീപ് ശര്‍മ എല്ലാം മാറ്റി മറിച്ചിരിക്കുകയാണെന്നും ആരാധകര്‍ വിമര്‍ശിച്ചു.

Story first published: Sunday, May 21, 2023, 20:52 [IST]
Other articles published on May 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+