Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സൂപ്പര്‍ താരങ്ങള്‍, പക്ഷെ പ്ലേ ഓഫില്‍ 'വേസ്റ്റ്'! നാല് പേരിതാ

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് ഇന്ന് കൊടിയിറങ്ങുകയാണ്. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലാണ് ഏറ്റുമുട്ടാന്‍ പോകുന്നത്. ഇന്നലെ നടക്കേണ്ടിയിരുന്ന ഫൈനല്‍ കനത്ത മഴയെത്തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. റിസര്‍വ് ദിനവും മഴ കളി മുടക്കിയാല്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായിരുന്ന ഗുജറാത്ത് കപ്പടിക്കും.

ഫൈനലില്‍ ആരാവും ഹീറോയാവുകയെന്നത് കണ്ടറിയാം. ലീഗ് ഘട്ടത്തില്‍ തിളങ്ങുന്ന പല പ്രമുഖ താരങ്ങള്‍ക്കും പ്ലേ ഓഫിലെ പ്രകടനങ്ങളിലേക്കെത്തുമ്പോള്‍ മുട്ടിടിക്കാറുണ്ട്. വലിയ റെക്കോഡുകളുള്ളവരാണെങ്കിലും സമ്മര്‍ദ്ദം നിറഞ്ഞ പ്ലേ ഓഫുകളില്‍ ഇവര്‍ക്ക് കാലിടറുന്നു. ഇത്തരത്തില്‍ ഐപിഎല്ലില്‍ മികച്ച കണക്കുകളുള്ളവരും എന്നാല്‍ പ്ലേ ഓഫുകളില്‍ മോശം റെക്കോഡുള്ളവരുമായ നാല് പേരിതാ.

rohit sharma

രോഹിത് ശര്‍മയാണ് ഈ പട്ടികയില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന താരങ്ങളിലൊരാള്‍. മുംബൈ ഇന്ത്യന്‍സിന്റെ നായകനായ താരം അഞ്ച് തവണ കിരീടത്തിലേക്കും ടീമിനെ എത്തിച്ചിരുന്നു. ഐപിഎല്ലിലെ ഓള്‍ടൈം റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തുള്ള താരമാണ് രോഹിത്. 6211 റണ്‍സാണ് ഇക്കാലയളവില്‍ അദ്ദേഹം നേടിയത്. സെഞ്ച്വറിയടക്കം രോഹിത്തിന്റെ അക്കൗണ്ടിലുണ്ട്. എന്നാല്‍ പ്ലേ ഓഫ് മത്സരങ്ങളില്‍ രോഹിത് എപ്പോഴും ദുരന്തമാണ്.

പ്ലേ ഓഫില്‍ 19 ഇന്നിങ്‌സാണ് രോഹിത് ഇതുവരെ കളിച്ചത്. 12.72 ശരാശരിയില്‍ നേടിയത് 229 റണ്‍സാണ്. 101 മാത്രമാണ് സ്‌ട്രൈക്കറേറ്റ്. മൂന്ന് തവണ ഡെക്കാവുകയും ചെയ്തു. ഐപിഎല്ലില്‍ 16 തവണ ഡെക്കായ രോഹിത് കൂടുതല്‍ ഡെക്കായവരില്‍ രണ്ടാം സ്ഥാനത്താണ്. സമീപകാലത്തൊന്നും വലിയ പ്രകടനം കാഴ്ചവെക്കാത്ത രോഹിത് അധികം വൈകാതെ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യത കൂടുതലാണ്.

വിരാട് കോലിയാണ് ഈ പട്ടികയിലെ മറ്റൊരാള്‍. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്താണ് കോലി. എന്നാല്‍ പ്ലേ ഓഫിലെ അദ്ദേഹത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. 11 ഇന്നിങ്‌സില്‍ നിന്ന് 237 റണ്‍സാണ് കോലിക്ക് നേടാനായത്. ശരാശരി 23ഉും സ്‌ട്രൈക്കറേറ്റ് 124ഉും മാത്രമാണ്. ലീഗ് ഘട്ടത്തിലെ മികവ് പ്ലേ ഓഫുകളില്‍ ആവര്‍ത്തിക്കാന്‍ കോലിക്ക് സാധിക്കാറില്ല.

virat kohli

237 മത്സരങ്ങളില്‍ നിന്ന് 7263 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. ഇതില്‍ ഏഴ് സെഞ്ച്വറിയും ഉള്‍പ്പെടും. ഐപിഎല്ലില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡും കോലിയുടെ പേരിലാണ്. എന്നാല്‍ പ്ലേ ഓഫില്‍ താരം പതിവായി നിരാശപ്പെടുത്തുന്നു. ഐപിഎല്ലില്‍ റെക്കോഡുകള്‍ നിരവധി സൃഷ്ടിച്ചെങ്കിലും ആര്‍സിബിക്കൊപ്പം കപ്പടിക്കാനുള്ള ഭാഗ്യം കോലിക്കുണ്ടായിട്ടില്ല.

മൂന്നാമത്തെ താരം ശിഖര്‍ ധവാനാണ്. മുംബൈ ഇന്ത്യന്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്കായെല്ലാം കളിച്ചിട്ടുള്ള ധവാന്‍ ഇപ്പോള്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ്. മികച്ച റെക്കോഡ് താരത്തിനുണ്ടെങ്കിലും പ്ലേ ഓഫില്‍ താരം നിരാശപ്പെടുത്തുകയാണ്. 16 ഇന്നിങ്‌സില്‍ നിന്ന് 287 റണ്‍സാണ് ധവാന്റെ പേരിലുള്ളത്. ശരാശരി 17.63ഉും സ്‌ട്രൈക്കറേറ്റ് 108.30ഉുമാണ്. ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് ധവാന്റെ പേരിലുള്ളത്.

എന്നാല്‍ 217 മത്സരത്തില്‍ നിന്ന് 6671 റണ്‍സുമായി റണ്‍വേട്ടക്കാരിലെ രണ്ടാം സ്ഥാനക്കാരനാണ് ധവാന്‍. രണ്ട് സെഞ്ച്വറിയും 50 അര്‍ധ സെഞ്ച്വറിയും ധവാന്റെ പേരിലുണ്ട്. ഇത്തവണ പഞ്ചാബിനെ പ്ലേ ഓഫിലേക്കെത്തിക്കാന്‍ ധവാന് സാധിച്ചില്ല. അമ്പാട്ടി റായുഡുവാണ് മറ്റൊരു താരം. മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ താരമായിരുന്ന റായിഡു ഈ സീസണോടെ വിരമിക്കും. ഫൈനലിന് ശേഷം വിരമിക്കുമെന്ന് റായുഡു ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

18.58 മാത്രമാണ് റായുഡുവിന്റെ പ്ലേ ഓഫിലെ ശരാശരി. 4329 റണ്‍സ് നേടിയിട്ടുള്ള താരത്തിന്റെ പേരില്‍ അഞ്ച് കിരീടങ്ങളുമുണ്ട്. എന്നാല്‍ പ്ലേ ഓഫ് മത്സരങ്ങളിലെല്ലാം തന്നെ റായുഡു നിരാശപ്പെടുത്തിയെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Story first published: Monday, May 29, 2023, 12:39 [IST]
Other articles published on May 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+