For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: രോഹിത് നയിക്കും, റായിഡു നാലാമന്‍- ഈ സീസണിലെ ഫ്‌ളോപ്പ് 11 ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. പ്ലേ ഓഫിനോടടുക്കവെ പോരാട്ടങ്ങള്‍ കൂടുതല്‍ കടുക്കുകയാണ്. ആരൊക്കെ പ്ലേ ഓഫിലെത്തുമെന്ന് കൃത്യമായി പ്രവചിക്കാനാവാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്ലേ ഓഫ് സീറ്റിനായി നടക്കുന്നത്. അതുകൊണ്ട് തന്നെ ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം തീപാറുമെന്നുറപ്പ്.

ഈ സീസണിലെ പോരാട്ടങ്ങള്‍ 10 റൗണ്ട് പിന്നിടവെ ടൂര്‍ണമെന്റിലെ ഫ്‌ളോപ്പ് 11 പരിശോധിച്ചാല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടുമെന്ന് നോക്കാം. നായകനും ഓപ്പണറുമായി രോഹിത് ശര്‍മയെ പരിഗണിക്കാം. രോഹിത്തിനൊപ്പം പൃഥ്വി ഷായാണ് പങ്കാളി. രോഹിത് ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. മുംബൈ ഇന്ത്യന്‍സ് നായകന്‍ 10 മത്സരത്തില്‍ നിന്ന് ആകെ നേടിയത് 184 റണ്‍സാണ്. 18.40 ശരാശരിയും 126.89 സ്‌ട്രൈക്കറേറ്റുമാണ് രോഹിത്തിന്റെ പേരിലുള്ളത്.

rohit, dinesh karthik

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായും സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തി. 6 മത്സരത്തില്‍ നിന്ന് 47 റണ്‍സാണ് പൃഥ്വിക്ക് നേടാനായത്. 7.83 ശരാശരിയും 117.50 സ്‌ട്രൈക്കറേറ്റുമാണ് പൃഥ്വിക്കുള്ളത്. വലിയ പ്രതീക്ഷ വെച്ചിരുന്ന താരമാണെങ്കിലും നിരാശപ്പെടുത്തുന്ന പ്രകടനത്തോടെ ഡല്‍ഹിയുടെ പ്ലേയിങ് 11 പുറത്താണ് പൃഥ്വിയുള്ളത്. ഇനിയൊരു മടങ്ങിവരവും പ്രയാസം.

മൂന്നാം നമ്പറില്‍ നാരായണ്‍ ജഗദീശനെ പരിഗണിക്കാം. 6 മത്സരത്തില്‍ നിന്ന് നേടിയത് 89 റണ്‍സാണ്. 14.83 ശരാശരിയും 109.87 സ്‌ട്രൈക്കറേറ്റുമാണ് ജഗദീശന്റെ പേരിലുള്ളത്. കെകെആറിന്റെ പ്ലേയിങ് 11 പുറത്താണ് നിലവില്‍ ജഗദീശന്‍. നാലാം നമ്പറില്‍ അമ്പാട്ടി റായിഡുവിനെ പരിഗണിക്കാം. ഇത്തവണ ഇംപാക്ട് താരമായി ബാറ്റിങ്ങില്‍ മാത്രമാണ് സിഎസ്‌കെ റായിഡുവിനെ പരിഗണിക്കുന്നത്. 11 മത്സരത്തില്‍ നിന്ന് 95 റണ്‍സാണ് ആകെ താരം നേടിയത്. 15.83 ശരാശരിയും 131.94 സ്‌ട്രൈക്കറേറ്റുമാണ് റായിഡുവിനുള്ളത്.

ഈ സീസണോടെ റായിഡു കളിനിര്‍ത്തുമെന്നുറപ്പാണ്. പ്രായം താരത്തെ തളര്‍ത്തുന്നു. അഞ്ചാം നമ്പറില്‍ ക്രുണാല്‍ പാണ്ഡ്യക്കാണ് അവസരം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഓള്‍റൗണ്ടര്‍ ഐപിഎല്ലില്‍ ഭേദപ്പെട്ട റെക്കോഡുള്ള താരമാണെങ്കിലും നിലവിലെ താരത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. 10 മത്സരത്തില്‍ ബാറ്റ് ചെയ്ത് 122 റണ്‍സ് മാത്രമാണ് ക്രുണാലിന് നേടാനായത്. 17.43 ശരാശരിയും 118.44 സ്‌ട്രൈക്കറേറ്റുമാണ് ക്രുണാലിനുള്ളത്.

ആറാം നമ്പറില്‍ ദിനേഷ് കാര്‍ത്തികിനാണ് അവസരം. സൂപ്പര്‍ ഫിനിഷര്‍ വിശേഷണമുള്ള കാര്‍ത്തിക് ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. 10 മത്സരത്തില്‍ നിന്ന് 110 റണ്‍സാണ് അദ്ദേഹം ആകെ നേടിയത്. 12.22 ശരാശരിയും 132.53 സ്‌ട്രൈക്കറേറ്റുമാണ് കാര്‍ത്തികിന്റെ പേരിലുള്ളത്. ഫിനിഷര്‍ റോളില്‍ ദുരന്തമായി മാറുന്ന കാര്‍ത്തിക് ഈ സീസണോടെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന കാര്യം ഉറപ്പാണ്.

ഏഴാം നമ്പറില്‍ മോയിന്‍ അലിയെ പരിഗണിക്കാം. 10 മത്സരത്തില്‍ നിന്ന് 9 വിക്കറ്റ് നേടിയ താരത്തിന്റെ ഇക്കോണമി 8ന് മുകളിലാണ്. 107 റണ്‍സാണ് താരം ആകെ നേടിയത്. സിഎസ്‌കെ വലിയ പ്രതീക്ഷ വെക്കുന്നുണ്ടെങ്കിലും പതിവ് വെടിക്കെട്ട് ആവര്‍ത്തിക്കാന്‍ മോയിന് ഇത്തവണ സാധിച്ചിട്ടില്ല. എട്ടാം നമ്പറില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ജേസന്‍ ഹോള്‍ഡറെ പരിഗണിക്കാം. പേസ് ഓള്‍റൗണ്ടര്‍ എട്ട് മത്സരത്തില്‍ നിന്ന് നാല് വിക്കറ്റാണ് ആകെ നേടിയത്.

ambati rayudu

9.96 എന്ന മോശം ഇക്കോണമിയിലാണ് ഹോള്‍ഡറിന്റെ മോശം പ്രകടനം. ഒമ്പതാം നമ്പറില്‍ ജോഫ്രാ ആര്‍ച്ചര്‍ക്കാണ് അവസരം. അഞ്ച് മത്സരത്തില്‍ നിന്ന് രണ്ട് വിക്കറ്റ് നേടിയ ആര്‍ച്ചറുടെ ഇക്കോണമി 9.50 ആണ്. മുംബൈ ജസ്പ്രീത് ബുംറയുടെ പകരക്കാരനായി പരിഗണിക്കുമ്പോഴും നിരാശപ്പെടുത്തുകയാണ് ആര്‍ച്ചര്‍ ചെയ്തത്. 10ാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായ സുനില്‍ നരെയ്‌നെ പരിഗണിക്കാം. മികച്ച റെക്കോഡുള്ള താരമാണെങ്കിലും ഇത്തവണ നിരാശപ്പെടുത്തുന്നു.

10 മത്സരത്തില്‍ നിന്ന് 7 വിക്കറ്റാണ് നരെയ്ന്‍ നേടിയത്. ഇക്കോണമി 8.76. 11ാമനായി മുകേഷ് കുമാറിനെ പരിഗണിക്കാം. എട്ട് മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറിന്റെ ഇക്കോണമി 10.42 ആണ്. ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന താരമാണെങ്കിലും ഇത്തവണ അവസരത്തിനൊത്തുയരാന്‍ മുകേഷ് കുമാറിന് സാധിച്ചിട്ടില്ല. ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവരെല്ലാം ഈ സീസണില്‍ ഫ്‌ളോപ്പാണ്.

Story first published: Sunday, May 7, 2023, 10:50 [IST]
Other articles published on May 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+