Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: പ്രകടനം മോശം, ടി20യില്‍ ഇനി കളിക്കാനാവില്ല- ഇവര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. പല താരങ്ങളെ സംബന്ധിച്ചും പ്രതീക്ഷിച്ച പ്രകടനമല്ല ടൂര്‍ണമെന്റില്‍ കാഴ്ചവെക്കാന്‍ സാധിച്ചിരിക്കുകയാണ്. ടീമുകള്‍ വലിയ പ്രതീക്ഷവെച്ച പല താരങ്ങളും സീസണില്‍ നിരാശപ്പെടുത്തുകയാണ്. ഇതില്‍ പ്രമുഖരായ ചിലരുമുണ്ടെന്നതാണ് കൗതുകകരമായ കാര്യം.

ഈ സീസണിലെ ഐപിഎല്ലോടെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാന്‍ ചില താരങ്ങള്‍ തയ്യാറെടുക്കുകയാണ്. ടി20യില്‍ ഇനിയും ടീമുകള്‍ക്ക് ബാധ്യതയായി തുടരാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയാം. ആരാധകരും ചിലരുടെ വിരമിക്കല്‍ ആഗ്രഹിക്കുന്നു. ഇത്തരത്തില്‍ വിരമിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ambati rayudu

മുംബെ ഇന്ത്യന്‍സിന്റെ നായകനും ഇന്ത്യന്‍ നായകനുമായ രോഹിത് ശര്‍മ ഈ സീസണോടെ വിരമിക്കല്‍ പ്രഖ്യാപിച്ചാലും അത്ഭുതപ്പെടാനാവില്ല. ടി20 ഫോര്‍മാറ്റിലെ രോഹിത്തിന്റെ പ്രകടനങ്ങളെല്ലാം മോശമാണ്. സമീപകാലത്തൊന്നും സ്ഥിരതയോടെ കളിക്കാന്‍ രോഹിത്തിനാവുന്നില്ല. 2018 മുതലുള്ള രോഹിത്തിന്റെ ബാറ്റിങ് കണക്കുകള്‍ നോക്കുമ്പോള്‍ തീര്‍ത്തും ദയനീയം. അതുകൊണ്ട് തന്നെ ഈ സീസണോടെ രോഹിത് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയേക്കും.

ഫിറ്റ്‌നസും രോഹിത്തിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് മാറിനില്‍ക്കാന്‍ രോഹിത് തയ്യാറാവുന്നുണ്ട്. അതുപോലെ തന്നെ മുംബൈ ഇന്ത്യന്‍സിന് ബാധ്യതയാവാതെയും കൂടുതല്‍ നാണക്കേടുകള്‍ നേരിടാതെയും രോഹിത് വിരമിക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ എന്തുകൊണ്ടും നല്ലതെന്ന് പറയാം. ഈ സീസണില്‍ ഏറ്റവും നിരാശപ്പെടുത്തിയ സൂപ്പര്‍ താരം രോഹിത്താണ്.

എംഎസ് ധോണി ഈ സീസണോടെ വിരമിക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്. ആരാധകരെ ആവേശത്തിലാഴ്ത്താന്‍ വിരമിക്കില്ലെന്ന് പറയുമ്പോഴും 41കാരനായ ധോണി ഈ സീസണോടെ വഴിമാറുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ആര്‍സിബിയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും ഫിനിഷറുമായ ദിനേഷ് കാര്‍ത്തികും ഈ സീസണോടെ വിരമിച്ചേക്കും. ബാറ്റിങ്ങിലും കീപ്പിങ്ങിലും താരം തീര്‍ത്തും നിരാശപ്പെടുത്തുന്നു.

കമന്റേറ്ററായി കരിയര്‍ ആരംഭിച്ച ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ കാര്‍ത്തിക് അവസാന സീസണില്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തിയെങ്കിലും ഈ സീസണില്‍ മികവ് ആവര്‍ത്തിക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണത്തോടെ താരം വിരമിക്കല്‍ പ്രഖ്യാപിക്കും. സിഎസ്‌കെയുടെ സീനിയര്‍ താരം അമ്പാട്ടി റായിഡുവും വിരമിക്കുമെന്നുറപ്പ്. അവസാന സീസണോടെ വിരമിക്കല്‍ പ്രഖ്യാപിച്ച റായിഡുവിനെ സിഎസ്‌കെ നിര്‍ബന്ധിച്ചാണ് ഈ സീസണില്‍ കളിപ്പിച്ചത്.

dinesh karthik

എന്നാല്‍ ഇത് വേണ്ടിയിരുന്നില്ല. ടീമിനായി തീര്‍ത്തും നിരാശപ്പെടുത്തുന്ന റായിഡു ഈ സീസണോടെ കളിനിര്‍ത്തിയേക്കും. മനീഷ് പാണ്ഡെയാണ് കളിനിര്‍ത്താന്‍ സാധ്യതയുള്ള മറ്റൊരു താരം. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായ മനീഷ് നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായിട്ടും നാളുകളേറെയായ മനീഷ് പാണ്ഡെ ഇത്തവണത്തെയോടെ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും.

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമുള്ള സീനിയര്‍ സ്പിന്നര്‍ അമിത് മിശ്രയും ഇത്തവണത്തോടെ കളി മതിയാക്കിയേക്കും. ഐപിഎല്ലില്‍ ഗംഭീര റെക്കോഡുള്ള താരമാണെങ്കിലും പ്രായം മിശ്രയെ തളര്‍ത്തുന്നു. അതുകൊണ്ട് തന്നെ ഇനിയും തുടര്‍ന്നേക്കില്ല. ഉമേഷ് യാദവും ഈ സീസണോടെ കളി മതിയാക്കിയേക്കും. നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിട്ടുള്ള ഉമേഷ് സീസണില്‍ തീര്‍ത്തും നിറം മങ്ങി. നിലവില്‍ കെകെആറിന്റെ പ്ലേയിങ് 11 പുറത്താണ് ഉമേഷുള്ളത്.

ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രം ഉള്‍പ്പെടുന്ന ഉമേഷിന്റെ ടി20 കരിയര്‍ അവസാനിച്ചുവെന്ന് തന്നെ പറയാം. ഇഷാന്ത് ശര്‍മ ഈ സീസണില്‍ ഡല്‍ഹിക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ പ്രായവും ഫിറ്റ്‌നസും താരത്തെ തളര്‍ത്തുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള ഇഷാന്തിന് മടങ്ങിവരവും പ്രയാസം. ഈ സാഹചര്യത്തില്‍ ഇഷാന്തും വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

Story first published: Sunday, May 7, 2023, 13:48 [IST]
Other articles published on May 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+