For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: രോഹിത്തിന് എങ്ങനെ ഫോമിലേക്കെത്താം? കോലിയെ പിന്തുടരൂ! ഉപദേശിച്ച് ഗവാസ്‌കര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. രോഹിത് ശര്‍മ നയിക്കുന്ന മുംബൈ അഞ്ച് തവണ ചാമ്പ്യന്മാരായ നിരയാണ്. അവസാന സീസണില്‍ അവസാന സ്ഥാനക്കാരായ മുംബൈ ഇത്തവണയും പോയിന്റ് പട്ടികയില്‍ പിന്നോട്ട് പോവുകയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും മുംബൈക്ക് തലവേദനയേറെ.

പ്രധാന പ്രശ്‌നം നായകന്‍ രോഹിത് ശര്‍മയുടെ മോശം ഫോമാണ്. 28 ഇന്നിങ്‌സില്‍ നിന്ന് ഒരു ഫിഫ്റ്റി മാത്രമാണ് രോഹിത്തിന് നേടാനായത്. വിരാട് കോലിയും ഫഫ് ഡുപ്ലെസിസും 41ാം വയസില്‍ എംഎസ് ധോണിപോലും ഭേദപ്പെട്ട നിലയില്‍ ബാറ്റ് ചെയ്യുന്നു. എന്നാല്‍ രോഹിത് ശര്‍മ ഓരോ മത്സരത്തിലും പിന്നോട്ട് പോകുന്നതാണ് കാണാന്‍ സാധിക്കുന്നത്. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും രോഹിത് നിരാശപ്പെടുത്തുകയാണ്.

sunil gavaskar, rohit sharma

ഇപ്പോഴിതാ രോഹിത്തിന് ഫോമിലേക്കെത്താന്‍ വഴി നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. വിരാട് കോലിയെ മാതൃകയാക്കി ഇടവേളയെടുക്കണമെന്നാണ് ഗവാസ്‌കര്‍ ഉപദേശിക്കുന്നത്. മോശം ഫോമിലായിരുന്ന സമയത്ത് വിരാട് കോലി ഇത്തരത്തില്‍ ഇടവേളയെടുക്കുകയും ഫോമിലേക്ക് തിരിച്ചെത്തി തകര്‍പ്പന്‍ പ്രകടനവും നടത്തി. ഇതുപോലെ രോഹിത്തും ചെയ്യണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

'മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് ഓഡറില്‍ ചില മാറ്റങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ രോഹിത് ശര്‍മ ഇടവേളയെടുത്ത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ഒരുങ്ങുകയാണ് വേണ്ടത്. അവസാന മത്സരങ്ങളുടെ സമയത്ത് രോഹിത്തിന് തിരിച്ചെത്താം. എന്നാല്‍ ഇപ്പോള്‍ രോഹിത് ഇടവേള ആവിശ്യപ്പെടുന്നു. ഇപ്പോള്‍ സമ്മര്‍ദ്ദത്തോടെയാണ് രോഹിത്തിനെ കാണുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെകുറിച്ച് ഓര്‍ത്തിട്ടാകാം. ഇപ്പോഴത്തെ അവസ്ഥയില്‍ രോഹിത്തിന് ഇടവേള അത്യാവശ്യമാണെന്ന് ഉറച്ച് വിശ്വസിക്കുന്നു. അവസാന മത്സരങ്ങള്‍ കളിച്ച് താളം കണ്ടെത്തി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനും സാധിക്കും'-സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. രോഹിത്തിന്റെ ഫിറ്റ്‌നസും പ്രശ്‌നമാണ്. അമിത ശരീരഭാരം രോഹിത്തിന്റെ ബാറ്റിങ്ങിനെ ബാധിക്കുന്നു.

നിലവില്‍ ഓപ്പണറായി ഇറങ്ങി അതിവേഗം റണ്‍സുയര്‍ത്താന്‍ രോഹിത്തിനാവുന്നില്ല. റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന മത്സരങ്ങളില്‍ അത് വലിയ സ്‌കോറിലേക്ക് മാറ്റുന്നതില്‍ രോഹിത് പരാജയപ്പെടുന്നു. നിലവിലെ മുംബൈയുടെ ബൗളിങ് നിര ദുര്‍ബലമാണ്. നായകനെന്ന നിലയില്‍ ഈ ബൗളര്‍മാരെ ഉപയോഗിച്ച് മുന്നോട്ട് പോകുന്നതിന്റെ വലിയ സമ്മര്‍ദ്ദം രോഹിത്തിനുണ്ട്. ഇത് താരത്തിന്റെ ബാറ്റിങ്ങിനെയും ബാധിക്കുന്നു.

വിരാട് കോലിയുടെ ഇതേ അവസ്ഥയിലൂടെ കടന്നുപോയതാണ്. മൂന്ന് വര്‍ഷത്തോളം മോശം ഫോം വേട്ടയാടിയതിനെത്തുടര്‍ന്ന് കോലി ഇടവേളയെടുത്തു. പിന്നീട് തിരിച്ചെത്തി അന്താരാഷ്ട്ര ടി20യിലെ കന്നി സെഞ്ച്വറിയടക്കം നേടാന്‍ കോലിക്കായിരുന്നു. കളിക്കാരനെന്ന നിലയില്‍ എല്ലാ മത്സരങ്ങളും കളിക്കാനും മികച്ച പ്രകടനം നടത്തി ടീമിനെ ജയിപ്പിക്കാനുമാണ് ആഗ്രഹിക്കുന്നത്.

rohit sharma,piyush chawla

എന്നാല്‍ മാനസികമായ വിശ്രമം ആവിശ്യമാണെന്നതിനെക്കുറിച്ച് കോലി തന്നെ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ രോഹിത്തിനും ആവിശ്യം ഇതേ മാനസിക വിശ്രമമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാനിരിക്കെ രോഹിത് ഫോമിലേക്കെത്തേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. സമീപകാലത്തായി ഇടക്കിടെ രോഹിത്തിന് പരിക്കേല്‍ക്കാറുമുണ്ട്. ഫൈനലിന് മുമ്പ് പരിക്കേറ്റാല്‍ ഇന്ത്യക്കത് തിരിച്ചടിയാവും.

മുംബൈ ഇന്ത്യന്‍സ് പതറുന്ന സാഹചര്യത്തില്‍ രോഹിത് ശര്‍മക്ക് വിശ്രമം നല്‍കാന്‍ അവര്‍ അനുവദിച്ചേക്കില്ല. അതുകൊണ്ട് തന്നെ വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് രോഹിത് കടന്നുപോകുന്നത്. ശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ മുംബൈയെ വിജയിപ്പിച്ച് പ്ലേ ഓഫിലേക്കെത്തിക്കാന്‍ രോഹിത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അത്ഭുതങ്ങള്‍ സൃഷ്ടിച്ച നായകനാണ് രോഹിത്. എന്നാല്‍ ഇപ്പോള്‍ ആ പഴയമികവ് കൈമോശം വന്നിരിക്കുന്നു.

Story first published: Wednesday, April 26, 2023, 16:32 [IST]
Other articles published on Apr 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+