Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: രോഹിത് മുംബൈയില്‍ വേണ്ട! സീസണിനു ശേഷം ഒഴിവാക്കണം, മൂന്ന് കാരണങ്ങള്‍

ഐപിഎല്ലില്‍ ക്യാപ്റ്റന്‍സി മാറ്റിനിര്‍ത്തിയാല്‍ അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനു ഏറ്റവും വലിയ ബാധ്യതയായി മാറിക്കൊണ്ടിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ബാറ്റിങില്‍ കാര്യമായി ഒന്നും തന്നെ അദ്ദേഹത്തിനു ഈ സീസണില്‍ ചെയ്യാനായിട്ടില്ല. ക്യാപ്റ്റന്‍സി കൊണ്ടു മാത്രമാണ് ഹിറ്റ്മാന്‍ ഇപ്പോഴും ടീമില്‍ തുടരുന്നത് എന്നതാണ് യാഥാര്‍ഥ്യം. വെറുമൊരു ബാറ്റര്‍ മാത്രമായിരുന്നെങ്കില്‍ രോഹിത്തിനെ ഇതിനകം തന്നെ മുംബൈ കൈവിടുമായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ നില്‍ക്കെയായിരുന്നു രോഹിത് ഈ ഐപിഎല്ലില്‍ മുംബൈയ്‌ക്കൊപ്പം ചേര്‍ന്നത്. പക്ഷെ ബാറ്റിങില്‍ അദ്ദേഹം തികഞ്ഞ പരാജയമായി മാറി. പലപ്പോഴും മോശമല്ലാത്ത തുടക്കങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും അവ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ കഴിയുന്നില്ലെന്നതാണ് രോഹിത്തിന്റെ പ്രധാന പ്രശ്‌നം.

11 മല്‍സരങ്ങളില്‍ നിന്നും 200 റണ്‍സ് പോലും അദ്ദേഹം ഇത്തവണ നേടിയിട്ടില്ല. സീസണിനു ശേഷം രോഹിത്തിനെ മുംബൈ ഒഴിവാക്കുന്നതായിരിക്കും ഏറ്റവും നല്ല തീരുമാനം. ഇതിനുള്ള മൂന്നു കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ROHIT SHARMA

ബാറ്ററെന്ന നിലയില്‍ രോഹിത് ശര്‍മയ്ക്കു വളരെ ചെറിയ സംഭവന മാത്രമേ നല്‍കാന്‍ കഴിയുന്നുളളൂവെന്നതാണ് ആദ്യത്തെ കാരണം. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ നിരവധി ബാറ്റിങ് റെക്കോര്‍ഡുകള്‍ കുറിച്ചിട്ടുള്ള അദ്ദേഹത്തിനു ഇപ്പോള്‍ പഴയ മാജിക്ക് ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ഇത്തവണ 11 മല്‍സരങ്ങളില്‍ നിന്നും 124.83 സ്‌ട്രൈക്ക് റേറ്റില്‍ 193 റണ്‍സ് മാത്രമേ രോഹിത് നേടിയുട്ടുള്ളൂ. 153 ബോളുകളിലാണിത്. 17.36 എന്ന മോശം ശരാശരിയാണ് അദ്ദേഹത്തിനുള്ളത്.

ഒരേയൊരു ഫിഫ്റ്റി മാത്രമേ സീസണില്‍ രോഹിത് നേിയിട്ടുമുള്ളൂ. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ നേടിയ 65 റണ്‍സാണിത്. കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ 7, 0, 0, 3, 2 എന്നിങ്ങനെയാണ് രോഹിത്തിന്റെ സ്‌കോറുകള്‍. ബാറ്റിങില്‍ ഹിറ്റ്മാന്‍ പതറുന്നത് ഈ സീസണില്‍ മാത്രമല്ല.

കഴിഞ്ഞ ആറു സീസണുകളില്‍ അഞ്ചിലും 400ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ രോഹിത്തിനായിട്ടില്ല. മുംബൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു ഫിനിഷ് ചെയ്ത കഴിഞ്ഞ സീസണില്‍ 14 മല്‍സറരങ്ങളില്‍ 120.8 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം നേടിയത് 268 റണ്‍സ് മാത്രമായിരുന്നു.

രോഹിത്തിനെ സീസണിനു ശേഷം ഒഴിവാക്കിയാല്‍ 16 കോടി രൂപ മുംബൈ ഇന്ത്യന്‍സിനു ലാഭിക്കാന്‍ കഴിയുമെന്നതാണ് രണ്ടാമത്തെ കാരണം. 2011ല്‍ ടീമിലെത്തിയതു മുതല്‍ മുംബൈയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരങ്ങൡലൊരാളാണ് അദ്ദേഹം. ഇന്നു ലേലത്തില്‍ 13 കോടിക്കായിരുന്നു രോഹിത്തിനെ ഫ്രാഞ്ചൈസി വാങ്ങിയത്.

പിന്നീട് 12.5 കോടി, 15 കോടി എന്നിങ്ങനെ തുകകള്‍ക്കു നിലനിര്‍ത്തുകയായിരുന്നു. 2022 മുതല്‍ പ്രതിവവര്‍ഷം 16 കോടിയാണ് രോഹിത്തിന്റെ ശമ്പളം. മുംബൈ ഇതു വരെ നേടിയ അഞ്ചു കിരീടങ്ങളും അദ്ദേഹത്തിനു കീഴിലാണ്. അതുകൊണ്ടു തന്നെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ആര്‍ക്കും എതിരഭിപ്രായമില്ല.

പക്ഷെ കരിയറിന്റെ അവസാനത്തോടു അടുക്കുന്ന രോഹിത്തിന്‌റെ സേവനം മുംബൈയ്ക്കു ഇനി അധികം ലഭിക്കില്ല. അതിനാല്‍ തന്നെ അദ്ദേഹത്തെ ഒഴിവാക്കിയാല്‍ വലിയൊരു തുക ലാഭിക്കാനും പകരം പുതിയ ഓപ്ഷനുകള്‍ കൊണ്ടുവരാനും മുംബൈയ്ക്കു കഴിയും.

നിലവില്‍ കാമറൂണ്‍ ഗ്രീന്‍ (17.5 കോടി), ഇഷാന്‍ കിഷന്‍ (15.25 കോടി), ജസ്പ്രീത് ബുംറ (12 കോടി) എന്നിവര്‍ക്കായി വലിയ തുക മുംബൈ മുടക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ രോഹിത്തിനായി ഇപ്പോള്‍ മുടക്കുന്ന 16 കോടി ടീമിനെ സംബന്ധിച്ച് സാമ്പത്തികമായി വലിയ നഷ്ടം തന്നെയാണ്.

ROHIT SHARMA

ആഭ്യന്തര ക്രിക്കറ്റില്‍ നിന്നു സ്‌കൗട്ടിങിലൂടെ മികച്ച യുവതാരങ്ങളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്താറുളള ടീമാണ മുംബൈ ഇന്ത്യന്‍സ്. ഒരുപിടി യുവതാരങ്ങളെ മുംബൈ ഈ തരത്തില്‍ ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്.

ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ക്രുനാല്‍ പാണ്ഡ്യ, നിതീഷ് റാണ, രാഹുല്‍ ചാഹര്‍ ഇപ്പോള്‍ തിലക് വര്‍മ, നെഹാല്‍ വദേര എന്നിവരെല്ലാം ഇതിനു ഉദാഹരണങ്ങളാണ്. കൂടാതെ യുസ്വേന്ദ്ര ചഹല്‍, നിക്കോളാസ് പൂരന്‍, ജിതേഷ് ശര്‍മ, ജോഷ് ഹേസല്‍വുഡ് എന്നിവരും മുംബൈയിലൂടെ തുടങ്ങിയവരാണ്.

അടുത്ത 10 വര്‍ഷത്തേക്കുള്ള ടീമിനെ വാര്‍ത്തെടുക്കുന്നതിലാണ് മുംബൈ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. തിലക്, നെഹാല്‍, ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, ഡെവാള്‍ഡ് ബ്രെവിസ്, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയവരെല്ലാം അടുത്ത തലമുറയിലേക്കുള്ള മുതല്‍ക്കൂട്ടുകളാണ്. അടുത്ത മാസം 36 വയസ്സ് തികയുന്ന രോഹിത് ശര്‍മയെ മുംബൈയ്ക്കു ഇനി അധികം ആശ്രയിക്കാനാവില്ല.

അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഒഴിവാക്കി പുതിയൊരു ടീമിനെ വാര്‍ത്തെടുക്കുകയായിരിക്കും മുംബൈയെ സംബന്ധിച്ച് ഏറ്റവും നല്ല നീക്കം. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരെല്ലാം മുംബൈയുടെ അടുത്ത ക്യാപ്റ്റനാവാന്‍ ശേഷിയുള്ളവരാണ്.

Story first published: Thursday, May 11, 2023, 7:31 [IST]
Other articles published on May 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+