Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: രോഹിത് രാജി വയ്ക്കണം! ക്യാപ്റ്റന്‍സി വേണ്ട, കാരണം പറഞ്ഞ് മുന്‍ കിവീസ് താരം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം രോഹിത് ശര്‍മ ഒഴിയുന്നതായിരിക്കും നല്ലതെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ ഫാസ്റ്റ് ബൗളറും ഇപ്പോള്‍ കമന്റേറ്ററുമായ സൈമണ്‍ ഡൂള്‍. ബാറ്റിങില്‍ ഹിറ്റ്മാന്‍ റണ്ണെടുക്കാന്‍ ബുദ്ധിമുട്ടുന്നതാണ് ഈ സീസണിലുടനീളം കണ്ടത്. ഭേദപ്പെട്ട തുടക്കങ്ങള്‍ അദ്ദേഹത്തിനു ലഭിക്കുന്നുണ്ടെങ്കിലും ഇവ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ കഴിയുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം.

13 ഇന്നിങ്‌സുകളില്‍ നിന്നും 19.76 ശരാശരിയില്‍ 257 റണ്‍സ് മാത്രമേ ഈ സീസണില്‍ രോഹിത് നേടിയിട്ടുള്ളൂ. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു ക്യാപ്റ്റന്‍സി രോഹിത്തിന്റെ പ്രകടനങ്ങളെ ബാധിക്കുന്നതായി സൈമണ്‍ ഡൂള്‍ ചൂണ്ടിക്കാട്ടിയത്.

rohit sharma

ഇപ്പോള്‍ രോഹിത് ശര്‍മ മുംബൈയുടെ നായകസ്ഥനമൊഴിയണമെന്നു ആവശ്യപ്പെടുന്നതു പോലെ നേരത്തേ വിരാട് കോലി ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കണമെന്നും ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ രോഹിത് മുംബൈ ടീമിന്റെ മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെയും ക്യാപ്റ്റനാണ്. ഐപില്ലിലെങ്കിലും ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെ രോഹിത് ഫ്രീയായി കളിക്കേണ്ടത് ആവശ്യമാണെന്നു താന്‍ കരുതുന്നതായും സൈമണ്‍ ഡൂള്‍ വ്യക്തമാക്കി.

മുംബൈ ഇന്ത്യന്‍സിന്റെ ഈ സീസണിലെ ഐപിഎല്ലിലെ പ്രകടനം നോക്കുകയാണെങ്കില്‍ തുടക്കം പാളിയെങ്കിലും പിന്നീട് ശക്തമായി ടൂര്‍ണമെന്റിലേക്കു തിരിച്ചുവരികയാണ്. എങ്കിലും പ്ലേഓഫ് സാധ്യത ഇപ്പോഴും തുലാസിലാണ്. അവസാനത്തെ ലീഗ് മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വലിയൊരു മാര്‍ജിനില്‍ പരാജയപ്പെടുത്തുന്നതിനൊപ്പം നെറ്റ് റണ്‍റേറ്റും അനുകൂലമായാല്‍ മാത്രമേ മുംബൈയ്ക്കു ഇനി പ്ലേഓഫ് സാധ്യതയുള്ളൂ. 13 മല്‍സങ്ങളില്‍ നിന്നും ഏഴു ജയവും ആറു തോല്‍വിയുമടക്കം 14 പോയിന്റോടെ ലീഗില്‍ അഞ്ചാംസ്ഥാനത്താണ് മുംബൈ. അവരുടെ നെറ്റ് റണ്‍റേറ്റും (0.128) വളരെ മോശമാണ്.

വിരാട് കോലിയുടെ ആര്‍സിബിയിലെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ഞാന്‍ മുമ്പ് സംസാരിച്ചിട്ടുള്ളതാണ്. മുഴുവന്‍ സമ്മര്‍ദ്ദവും അദ്ദേഹത്തിനു മേലാണെന്നു അന്നു തോന്നിയിരുന്നു. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി കൂടാതെയായിരുന്നു ഐപിഎല്ലില്‍ ആര്‍സിബിയെയും കോലി നയിച്ചത്.

അതു അദ്ദേഹത്തില്‍ നിന്നും എടുത്തു മാറ്റണമെന്ന് കാണാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ കോലി ബഹുമാനിക്കാത്ത ഒരാളിലേക്കു ക്യാപ്റ്റന്‍സി ഒരിക്കലും പോവുകയും ചെയ്യില്ലായിരുന്നു. അതുകൊണ്ടു തന്നെ ലോക ക്രിക്കറ്റില്‍ രണ്ട്-മൂന്ന് പേര്‍ക്കു മാത്രമേ ആര്‍സിബി ക്യാപ്റ്റനാവാന്‍ സാധിക്കുമായിരുന്നുള്ളൂവെന്നും സൈമണ്‍ ഡൂള്‍ വിശദമാക്കി.

ROHIT SHARMA

ഒടുവില്‍ വലിയൊരു തുകയ്ക്കു ഫഫ് ഡുപ്ലെസിയെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ലേലത്തില്‍ സ്വന്തമാക്കുന്നു. നേരത്തേ തന്നെ ആര്‍സിബി നോട്ടമിട്ടു വച്ച താരമായിരിക്കും ഡുപ്ലെസി. ലേലത്തില്‍ അദ്ദേഹത്തിനായി രംഗത്തിറങ്ങും മുമ്പ് വിരാട് കോലിയുടെ ഭാഗത്തു നിന്നുള്ള അനുകൂല പ്രതികരണവും അവര്‍ക്കു ലഭിച്ചിട്ടുണ്ടാവും. അങ്ങനെയാണ് ഡുപ്ലെസി ടീമിലേക്കു വന്നതോടെ കോലി ക്യാപ്റ്റസി വേണ്ടെന്നു വച്ചത്.

അദ്ദേഹത്തിന്റെ അംഗീകാരത്തോടു കൂടി ഡുപ്ലെസിക്കു ചുമതല നല്‍കുകയും ചെയ്തതായി സൈമണ്‍ ഡൂള്‍ ചൂണ്ടിക്കാട്ടി. 2021ലെ സീസണിനു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് കൈവിട്ട ഡൂപ്ലെസിയെ 2022ലെ ലേലത്തില്‍ ഏഴു കോടി രൂപയ്ക്കായിരുന്നു ആര്‍സിബി സ്വന്തമാക്കിയത്.

സീസണില്‍ മാത്രമല്ല മുന്‍ സീസണുകളിലും വലിയ താരനിരയുള്‍പ്പെട്ട ശക്തമായ ടീമുണ്ടായിട്ടും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒരിക്കല്‍പ്പോലും ഐപിഎല്‍ കിരീടം നേടാനായില്ലെന്നത് ഫ്രാഞ്ചൈസിയെ സംബന്ധിച്ച് അപമാനം തന്നെയാണെന്നു സൈമണ്‍ ഡൂള്‍ അഭിപ്രായപ്പെട്ടു. ബാംഗ്ലൂരിന്റെ പക്കല്‍ ഇനിയുമൊരു ഐപിഎല്‍ ട്രോഫിയില്ല.

മുമ്പ് ആര്‍സിബിക്കുണ്ടായിരുന്ന ടീമുകളെയും അവര്‍ക്കുണ്ടായിരുന്ന കളിക്കാരെയും പരിഗണിക്കുമ്പോള്‍ ഇതു ഫ്രാഞ്ചൈസിയെ സംബന്ധിച്ച് അല്‍പ്പം അപമാനമുണ്ടാക്കുന്ന കാര്യം തന്നെയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള കഴിഞ്ഞ മാച്ചിലെ ആര്‍സിബിയുടെ പെര്‍ഫോമന്‍സ് കാണുമ്പോള്‍ ഇതു തങ്ങളുടെ വര്‍ഷമാണോയെന്നു ഫാന്‍സ് ആശ്ചര്യപ്പെടുമെന്നും സൈമണ്‍ ഡൂള്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, May 19, 2023, 16:26 [IST]
Other articles published on May 19, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+