For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: റിങ്കുവോ, ദുബെയോ; ഇന്ത്യന്‍ ടി20 ടീമിലേക്ക് ആരെ വിളിക്കണം?

ഐപിഎല്ലിന്റെ ഈ സീസണ്‍ കഴിയുന്നതോടെ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി മിന്നുന്ന പ്രകടനം നടത്തിയ ചില യുവതാരങ്ങള്‍ക്കു ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിലേക്കു വിളിയെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയ പലരെയും നമുക്ക് ഈ സീസണില്‍ കാണാന്‍ സാധിക്കും. അക്കൂട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രണ്ടു പേരാണ് റിങ്കു സിങും ശിവം ദുബെയും.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി ഫിനിഷറുടെ റോളില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു റിങ്കു സിങ് കാഴ്ചവച്ചത്. തോല്‍വിയുടെ വക്കില്‍ നിന്നും പല തവണ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ താരം കളിച്ചിരുന്നു. സീസണില്‍ കെകെആറിനായി ഏറ്റവുമധികം റണ്ണെടുത്ത താരവും റിങ്കുവായിരുന്നു. ശിവം ദുബെയാവട്ടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഈ സീസണിലെ തുറുപ്പുചീട്ടായി മാറിയിരിക്കുകയാണ്. വമ്പനടികളിലൂടെ താരം ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്നിട്ടുണ്ട്. സിക്‌സറടിക്കുന്നത് ശീലമാക്കി മാറ്റിയ ദുബെ ഇത്തവണ പേസ്-സ്പിന്‍ വ്യത്യാസമില്ലാതെ ബൗളര്‍മാരെ തല്ലിച്ചതച്ചിരുന്നു.

RINKU-DUBE

ഐപിഎല്ലിലെ ഇത്തവണത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റിങ്കു സിങ്, ശിവം ദുബെ ഇവരില്‍ ആരെയാവണം ഇന്ത്യയുടെ ടി20 ടീമിലേക്കു ആദ്യം വിളിക്കേണ്ടത്? പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം. ഇത്തവണത്തെ ഐപിഎല്ലിലെ സര്‍പ്രൈസ് ഹീറോയാണ് റിങ്കുവെന്നതില്‍ അദ്ഭുതമില്ല. ഏതു പ്രതിസന്ധി ഘടത്തിലും ക്രീസിലെത്തി അദ്ദേഹം നടത്തിയിട്ടുള്ള വീരോചിത പ്രകടനങ്ങള്‍ കൈയടിക്കേണ്ടതു തന്നെയാണ്.

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ആദ്യപാദത്തില്‍ റിങ്കുവിന്റെ വെടിക്കെട്ട് എങ്ങനെ മറക്കും? അവസാന ഓവറില്‍ യഷ് ദയാലിനെതിരേ അഞ്ചു സിക്‌സറുകള്‍ പറത്തി അദ്ദേഹം ടീമിനു ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷിങുകളിലൊന്നായാണ് ഇതു വിശേഷിപ്പിക്കപ്പെടുന്നത്.

ഫിനിഷഷായി മാത്രമല്ല ആങ്കറായും ക്രീസിലെത്തി റിങ്കു തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്. സിഎസ്‌കെയ്‌ക്കെതിരേ ചെപ്പോക്കില്‍ നടത്തിയ പ്രകടനം ഇക്കൂട്ടത്തില്‍ ഏറ്റവും മികച്ചവയില്‍ ഒന്നായിരുന്നു. സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും 59.25 ശരാശരിയില്‍ 150നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ റിങ്കു നേടിയത് 474 റണ്‍സാണ്. നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

RINKU SINGH

ശിവം ദുബെയിലേക്കു വന്നാല്‍ അദ്ദേഹം ഇതിനകം തന്നെ ഇന്ത്യക്കയി ടി20യില്‍ കളിച്ചിട്ടുള്ള താരമാണ്. പക്ഷെ വലിയൊരു ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാതെ വന്നതോടെ സ്ഥാനം നഷ്ടമാവുകയായിരുന്നു. ഇത്തവണത്തെ ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം ഗംഭീര തിരിച്ചുവരവാണ് 29 കാരന്‍ നടത്തിയിരിക്കുന്നത്. 14 ഇന്നിങ്‌സുകളില്‍ നിന്നും 160.42 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ 385 റണ്‍സ് ദുബെ നേടിയിരുന്നു. മൂന്നു ഫിഫ്റ്റികളും അദ്ദേഹം സ്‌കോര്‍ ചെയ്തു. ഐപിഎല്ലില്‍ താരത്തിനു ഇതു അഞ്ചാം വര്‍ഷമാണെങ്കിലും ഇത്രയും മികച്ചൊരു സീസണ്‍ നേരത്തേയുണ്ടായിട്ടില്ലെന്നു കാണാം.

റിങ്കുവിന്റെയും ദുബെയുടെയും പ്രകടനങ്ങളെടുത്താല്‍ ടീമില്‍ ഇരുവരുടെയും റോളുകള്‍ വ്യത്യസ്തമായിരുന്നുവെന്നു പറയാം. റിങ്കുവിന് ഏറ്റവും കടുപ്പമായ ഫിനിഷറുടെ റോളായിരുന്നു കെകെആര്‍ നല്‍കിയത്. അദ്ദേഹം അതു പ്രതീക്ഷിച്ചതിനേക്കാള്‍ ഗംഭീരമാക്കുകയും ചെയ്തു. എന്നാല്‍ ദുബെയെ സിഎസ്‌കെ മധ്യനിരയില്‍ 3-4 നമ്പറുകളിലാണ് കയറൂരി വിട്ടത്.

SHIVAM DUBE

സ്പിന്നര്‍മാരെ നേരിടുന്നതില്‍ മിടുക്കനായ അദ്ദേഹത്തിനു കാര്യമായ ഉത്തരവാദിത്വങ്ങളും നല്‍കിയിരുന്നില്ല. കുറഞ്ഞ ബോളില്‍ പരാവധി റണ്‍സ് അടിച്ചുകൂട്ടുകയെന്നതായിരുന്നു ദുബെയുടെ ചുമതല. ഒപ്പം എതിര്‍ ടീമിന്റെ സ്പിന്‍ ബൗളിങ് ആക്രമണത്തെ കശാപ്പ് ചെയ്യുകയും വേണം. അതു നന്നായി ദുബെ നിര്‍വഹിക്കുകയും ചെയ്തു.

പരിചയസമ്പത്ത് ഒട്ടുമില്ലാത്ത ക്യാപ്റ്റന്‍ നിതീഷ് റാണയ്ക്കു കീഴിലാണ് കെകെആറില്‍ റിങ്കു കസറിയതെന്നു എടുത്തു പറയേണ്ട കാര്യമാണ്. എന്നാല്‍ ദുബെയ്ക്കു എംഎസ് ധോണിയെന്ന ഇതിഹാസ നായകന്റെ സഹായം നന്നായി ലഭിച്ചിട്ടുണ്ട്. ധോണി കൃത്യമായ റോള്‍ നിര്‍വഹിച്ച് നല്‍കിയതിനാല്‍ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുക മാത്രമാണ് ദുബെയ്ക്കു വേണ്ടിയിരുന്നത്.

ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ദുബേയേക്കാള്‍ ഒരു പടി മുന്നില്‍ തന്നെയാണ് റിങ്കുവെന്നതില്‍ സംശയമില്ല. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടി20 ടീമിലേക്കു ഏറ്റവുമാദ്യം വിളിക്കേണ്ടതും അദ്ദേഹത്തെ തന്നെയാണ്.

Story first published: Monday, May 22, 2023, 13:23 [IST]
Other articles published on May 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+