For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: പ്രതിഫലം 1 കോടിയില്‍ താഴെ, പക്ഷെ പ്രകടനം അതിഗംഭീരം! ഇവരാണ് ഹീറോസ്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി അവസാനിച്ചിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഇത്തവണ ജേതാക്കളായത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം നല്‍കപ്പെട്ട സീസണായാണ് 16ാം സീസണ്‍ കടന്നുപോയത്. വമ്പന്‍ പ്രതിഫലത്തില്‍ കളിച്ച സാം കറെനും കാമറൂണ്‍ ഗ്രീനുമെല്ലാം പ്രതീക്ഷ കാത്തു.

എന്നാല്‍ ബെന്‍ സ്റ്റോക്‌സും ഹാരി ബ്രൂക്കുമെല്ലാം വാങ്ങിയ വമ്പന്‍ പ്രതിഫലത്തോട് നീതികാട്ടിയുമില്ല. എന്നാല്‍ ഇത്തവണ ചെറിയ പ്രതിഫലത്തില്‍ ടീമിലേക്കെത്തി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ചില താരങ്ങളുണ്ട്. ഒരു കോടിയില്‍ കുറവ് പ്രതിഫലം വാങ്ങുകയും 10 കോടിയുടെ പ്രകടനം നടത്തുകയും ചെയ്ത താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ajinkya rahane

പഞ്ചാബ് കിങ്‌സ് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് ഇതിലൊരാള്‍. 20 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. 14 മത്സരത്തില്‍ നിന്ന് 309 റണ്‍സുമായി പഞ്ചാബിനായി താരം തിളങ്ങി. അടുത്ത സീസണിലും പഞ്ചാബിന്റെ വിക്കറ്റ് കീപ്പറായി ജിതേഷ് തുടര്‍ന്നേക്കും. ഫൈനലില്‍ ഗുജറാത്തിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സായ് സുദര്‍ശനും ഈ പട്ടികയിലെ ഒരാളാണ്.

ഫൈനലില്‍ 96 റണ്‍സ് നേടിയ സായ് എട്ട് മത്സരത്തില്‍ നിന്ന് 362 റണ്‍സാണ് നേടിയത്. 20 ലക്ഷം രൂപ പ്രതിഫലത്തിലാണ് 21കാരനായ താരം കസറിയത്. ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം സൂപ്പര്‍ ഫിനിഷറായി തിളങ്ങാന്‍ റിങ്കു സിങ്ങിന് സാധിച്ചു. അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്കും പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള താരമാണ് റിങ്കു. 55 ലക്ഷം രൂപയാണ് റിങ്കുവിന്റെ പ്രതിഫലം.

14 മത്സരത്തില്‍ നിന്ന് 474 റണ്‍സാണ് റിങ്കു നേടിയത്. ഇതില്‍ ഒരോവറില്‍ അഞ്ച് സിക്‌സറടക്കം പറത്തി കെകെആറിന് അത്ഭുത ജയം നേടിക്കൊടുത്തതും ഉള്‍പ്പെടും. ഇത്തവണ സിഎസ്‌കെയുടെ കിരീടത്തിലേക്കുള്ള കുതിപ്പില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് അജിന്‍ക്യ രഹാനെ. ക്ലാസിക് ബാറ്റ്‌സ്മാനില്‍ നിന്ന് വെടിക്കെട്ട് താരമായി രഹാനെ മാറുന്നതാണ് ഇത്തവണ കണ്ടത്. 50 ലക്ഷം രൂപ പ്രതിഫലത്തിലാണ് രഹാനെ മിന്നിച്ചത്. 14 മത്സരത്തില്‍ നിന്ന് 326 റണ്‍സാണ് അദ്ദേഹം നേടിയത്.

പഞ്ചാബ് കിങ്‌സിന്റെ വെടിക്കെട്ട് ഓപ്പണറായി തിളങ്ങിയ താരമാണ് പ്രഭ്‌സിംറാന്‍ സിങ്. 14 മത്സരത്തില്‍ നിന്ന് 358 റണ്‍സ് നേടിയ താരം സെഞ്ച്വറിയടക്കം നേടിയിരുന്നു. എന്നാല്‍ 60 ലക്ഷം രൂപ മാത്രമായിരുന്നു യുവതാരത്തിന്റെ പ്രതിഫലം. ഈ സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ മികച്ച കണ്ടെത്തുലകളിലൊന്നാണ് നിഹാല്‍ വധേര. 14 മത്സരത്തില്‍ നിന്ന് 241 റണ്‍സാണ് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ നേടിയത്. 20 ലക്ഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം.

rinku singh

ബൗളിങ് നിരയിലും ചിലര്‍ കുറഞ്ഞ പ്രതിഫലം വാങ്ങി മിന്നല്‍ പ്രകടനം നടത്തിയിട്ടുണ്ട്. അതിലൊരാളാണ് മോഹിത് ശര്‍മ. നെറ്റ് ബൗളറായിരുന്ന മോഹിത്തിന് 50 ലക്ഷം നല്‍കിയാണ് ഗുജറാത്ത് കളത്തിലിറക്കിയത്. 14 മത്സരത്തില്‍ നിന്ന് 27 വിക്കറ്റുമായി സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ മോഹിത് രണ്ടാം സ്ഥാനത്തായിരുന്നു. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും.

മുംബൈ ഇന്ത്യന്‍സിനൊപ്പം തിളങ്ങിയ സീനിയര്‍ സ്പിന്നറാണ് പീയൂഷ് ചൗള. 50 ലക്ഷം രൂപ പ്രതിഫലത്തില്‍ കളിച്ച ചൗള 16 മത്സരത്തില്‍ നിന്ന് 22 വിക്കറ്റാണ് നേടിയത്. സിഎസ്‌കെ പേസര്‍ തുഷാര്‍ ദെശപാണ്ഡെയാണ് ഈ പട്ടികയിലെ മറ്റൊരാള്‍. 16 മത്സരത്തില്‍ നിന്ന് 21 വിക്കറ്റുമായി സിഎസ്‌കെ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ തുഷാറിന്റെ പ്രതിഫലം 20 ലക്ഷമാണ്.

സിഎസ്‌കെയുടെ ഡെത്തോവറിലെ വജ്രായുധമായിരുന്നു മതീഷ പതിരണ. 12 മത്സരത്തില്‍ നിന്ന് 19 വിക്കറ്റാണ് യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റായ താരം നേടിയത്. 20 ലക്ഷം രൂപ പ്രതിഫലത്തിലെത്തിയാണ് പതിരണ ഗംഭീര പ്രകടനം കാഴ്ചവെച്ചത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ നൂര്‍ അഹമ്മദ് 13 മത്സരത്തില്‍ നിന്ന് 16 വിക്കറ്റാണ് നേടിയത്. 30 ലക്ഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം.

Story first published: Thursday, June 1, 2023, 6:47 [IST]
Other articles published on Jun 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+