For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: റിങ്കു ലേറ്റായാല്‍ നടക്കില്ല, നേരത്തേ ക്രീസിലേക്ക് അയക്കൂ; ഇതാ കാരണങ്ങള്‍

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പുതിയ ഹീറോയായി മാറിക്കൊണ്ടിരിക്കുകയാണ് വെടിക്കെട്ട് ബാറ്റര്‍ റിങ്കു സിങ്. ഒരൊറ്റ ഇന്നിങ്‌സ് കൊണ്ടുതന്നെ ലോക ക്രിക്കറ്റിലെ തന്നെ ചര്‍ച്ചാ വിഷയമായി താരം മാറിയിട്ടുണ്ട്. ഫിനിഷറുടെ റോളിലാണ് റിങ്കു കെകെആറിനായി മിന്നിക്കുന്നത്. അദ്ദേഹം ക്രീസിലുണ്ടെങ്കില്‍ ഒന്നും അസാധ്യമല്ലെന്നു കെകെആറും ആരാധകരും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.

നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരേയുള്ള റിങ്കുവിന്റെ അവിശ്വസനീയ ഇന്നിങ്‌സ് ക്രിക്കറ്റ് പ്രേമികള്‍ക്കു ഒരിക്കലും മറക്കാന്‍ സാധിക്കില്ല. തോല്‍വിയുറപ്പായിരുന്ന കളിയിലാണ് അവസാന ഓവറില്‍ തുടര്‍ച്ചയായി അഞ്ചു സിക്‌സറുകളടിച്ച് റിങ്കു ടീമിനെ വിജയിപ്പിച്ചത്. കഴിഞ്ഞ ദിവസം സണ്‍റൈസഴ്‌സ് ഹൈദരാബാദുമായുള്ള മാച്ചിലും റണ്‍ചേസില്‍ റിങ്കു അപരാജിത ഫിഫ്റ്റിയോടെ കസറിയെങ്കിലും ടീമിനെ വിജയിപ്പിക്കാന്‍ സാധിച്ചില്ല. 23 റണ്‍സിന് കെകെആര്‍ പൊരുതി വീഴുകയായിരുന്നു. എങ്കിലും റിങ്കുവിന്റെ പ്രകടനം ഈ മാച്ചിലും കൈയടി നേടി.

RINKU SINGH

റിങ്കു സിങ് ഏഴാം നമ്പറിലായിരുന്നു ഈ മല്‍സരത്തല്‍ ബാറ്റിങിനായി ക്രീസിലെത്തിയത്. അതുകൊണ്ടു തന്നെ അധികം ബോളുകള്‍ നേരിടാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചില്ല. റിങ്കുവിനെ കുറേക്കൂടി നേരത്തേ ക്രീസിലേക്കു കെകെആര്‍ ഇനിയുള്ള മല്‍സരങ്ങളില്‍ കളിപ്പിക്കേണ്ടതുണ്ട്. ഇതിനുളള മൂന്നു പ്രധാനപ്പെട്ട കാരണങ്ങള്‍ എന്താക്കെയാണെന്നു നമുക്ക് പരിശോധിക്കാം.

നിലവില്‍ കരിയര്‍ ബെസ്റ്റ് ഫോിലാണ് റിങ്കു സിങ് കളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇതു പരമാവധി മുതലെടുക്കാനായിരിക്കണം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ശ്രമിക്കേണ്ടത്. ഈ സീസണില്‍ കെകെആറിന്റെ നാലു മല്‍സരങ്ങളലും അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ആദ്യത്തെ മാച്ചില്‍ നാലു റണ്‍സോടെ നിരാശപ്പെടുത്തിയെങ്കിലും ശേഷിച്ച മല്‍സരങ്ങളില്‍ മിന്നിച്ചു. 4, 46, 48*, 58* എന്നിങ്ങനെയാണ് സ്‌കോറുകള്‍. സീസണിലെ തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഫോ തുടരാനായിരിക്കും റിങ്കുവിന്റെ ശ്രമം. ഇതിനായി കെകെആര്‍ താരത്തിനു പരമാവധി ബോളുകള്‍ കളിക്കാനുള്ള അവസരമൊരുക്കി കൊടുക്കുകയും വേണം.

ഇന്നിങ്‌സിനു പുതിയ ഊര്‍ജം പകര്‍ക്കു നല്‍കുവാന്‍ സാധിക്കുന്ന താരമാണ് റിങ്കു സിങ്. സ്പിന്നര്‍മാര്‍ക്കെതിരേയും പേസര്‍മാര്‍ക്കെതിരേയും ഒരുപോലെ അറ്റാക്കിങ് ഷോട്ടുകള്‍ കളിക്കുവാന്‍ താരത്തിനു സാധിക്കും. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേയാണ് റിങ്കു കൂടുതല്‍ അപകടകാരിയായി മാറിയിട്ടുള്ളത്. മധ്യനിരയില്‍ സ്പിന്നര്‍മാരെ കൈകാര്യം ചെയ്യാന്‍ വൈവിധ്യമാര്‍ന്ന ഷോട്ടുകളും താരത്തിന്റെ പക്കലുണ്ട്. ഇടംകൈയന്‍ ബാറ്ററാണന്നതും അദ്ദേഹത്തിനു മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്. നിലവില്‍ 78 ശരാശരിയിലും 175 സ്‌ട്രൈക്ക് റേറ്റിലുമാണ് റിങ്കു ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.

RINKU SINGH BATTING

റിങ്കു സിങിനെ നേരത്തേ ക്രീസിലേക്കു അയക്കേണ്ടതിന്റെ മൂന്നാമത്തെ കാരണം സൂപ്പര്‍ താരം ആന്ദ്രെ റസ്സലിന്റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇതു സഹായിക്കുമെന്നതാണ്. ബാറ്ററെന്ന നിലയില്‍ ഇത്തവണ കളിച്ച മല്‍സരങ്ങളിലൊന്നും റസ്സലിന് തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. 35, 0, 1, 3 എന്നിങ്ങനെയാണ് നാലു മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍. യഥാര്‍ഥ റസ്സലിന്റെ നിഴല്‍ മാത്രമാണ് ഇത്തവണ ഇതുവരെയും കാണാനായത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള കഴിഞ്ഞ മാച്ചില്‍ അദ്ദേഹം ബൗള്‍ ചെയ്യുകയും മൂന്നു വിക്കറ്റെടുക്കുകയും ചെയ്തിരുന്നു. ഈ സീസണില്‍ റസ്സല്‍ ബൗള്‍ ചെയ്ത ആദ്യത്തെ മല്‍സരം കൂടിയായിരുന്നു ഇത്. പക്ഷെ ബൗളിങിനിടെ താരത്തിനു പരിക്കേല്‍ക്കുകയും ഓവര്‍ പൂര്‍ത്തിയാക്കാനാവാതെ ഗ്രൗണ്ട് വിടുകയും ചെയ്തിരുന്നു. റസ്സലില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ കെകെആറിന് ആവശ്യമാണ്. ഇതു അദ്ദേഹത്തിനുമറിയാം. റിങ്കു നേരത്തേ ക്രീസിലേക്കു വന്ന് തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിക്കുകയാണെങ്കില്‍ അതു റസ്സലിന്റെ സമ്മര്‍ദ്ദം കുറയ്ക്കുകയും കുറേക്കൂടി റിലാക്‌സായി കളിക്കാനും സഹായിക്കും.

Story first published: Saturday, April 15, 2023, 11:58 [IST]
Other articles published on Apr 15, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+