Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: കാത്തിരിക്കുന്നത് 'റെക്കോഡ്' പെരുമഴ, ആരൊക്കെ നേടും? എല്ലാം അറിയാം

മുംബൈ: ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഐപിഎല്ലിന്റെ 16ാം സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. ഈ മാസം 31ന് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്മാരായ സിഎസ്‌കെയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇത്തവണ വലിയ മാറ്റങ്ങളോടെയെത്തുന്ന ഐപിഎല്‍ ആരാധകര്‍ക്ക് കൂടുതല്‍ ആവേശ കാഴ്ചകള്‍ സമ്മാനിക്കുമെന്നുറപ്പ്. എംഎസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണെന്ന നിലയിലും ഇത്തവണത്തെ സീസണിന് പ്രാധാന്യമേറെ.

1

ഓരോ ഐപിഎല്‍ സീസണിലൂടെയും നിരവധി റെക്കോഡുകളാണ് തകര്‍ക്കപ്പെടുന്നത്. ഇത്തവണയും വലിയ റെക്കോഡുകള്‍ തകര്‍ക്കപ്പെടാനായി കാത്തിരിക്കുന്നുണ്ട്. പല പ്രമുഖ താരങ്ങളെയും കാത്ത് വമ്പന്‍ റെക്കോഡുകളുണ്ട്. ഇതില്‍ ആരൊക്കെ എന്തൊക്കെ റെക്കോഡുകളാവും സ്വന്തമാക്കുകയെന്നതാണ് കാത്തിരുന്ന് തന്നെ കണ്ടറിയേണ്ടതായുണ്ട്. പുതിയ സീസണ്‍ പടിവാതുക്കല്‍ നില്‍ക്കവെ ഇത്തവണ കാത്തിരിക്കുന്ന വമ്പന്‍ റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത് ഡ്വെയ്ന്‍ ബ്രാവോയാണുള്ളത്. 183 വിക്കറ്റാണ് ബ്രാവോ വീഴ്ത്തിയത്. എന്നാല്‍ ഇതിനോടകം അദ്ദേഹം വിരമിച്ചു. യുസ് വേന്ദ്ര ചഹാല്‍ (166), അമിത് മിശ്ര (166) എന്നിവരാണ് പിന്നാലെയുള്ളത്. ഇവര്‍ക്ക് മികച്ച പ്രകടനം നടത്താനായാല്‍ ബ്രാവോയുടെ റെക്കോഡ് തകര്‍ക്കാനുള്ള അവസരമുണ്ട്. ഐപിഎല്ലില്‍ ആദ്യം 250 മത്സരം കളിക്കുന്ന താരമെന്ന റെക്കോഡിന് തൊട്ടടുത്താണ് എംഎസ് ധോണി. നിലവില്‍ 234 മത്സരമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.

1

ഇത്തവണയും സിഎസ്‌കെയുടെ നായകസ്ഥാനത്ത് ധോണിയുള്ളതിനാല്‍ ഈ റെക്കോഡ് സ്വന്തം പേരിലാക്കിയേക്കും. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്ത് വിരാട് കോലിയാണ് (6624). രണ്ടാം സ്ഥാനത്തുള്ള ശിഖര്‍ ധവാന്റെ പേരില്‍ 6244 റണ്‍സുണ്ട്. കോലി ഫ്‌ളോപ്പാവുകയും ശിഖര്‍ ധവാന്‍ മികവ് കാട്ടുകയും ചെയ്താല്‍ റണ്‍വേട്ടക്കാരില്‍ തലപ്പത്തേക്കെത്താനുള്ള അവസരം ധവാന്റെ മുന്നിലുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള ധവാന്റെ ഐപിഎല്ലിലെ പ്രകടനം കണ്ടറിയാം.

ഐപിഎല്ലിലെ സിക്‌സര്‍ വേട്ടക്കാരില്‍ ക്രിസ് ഗെയ്‌ലാണ് തലപ്പത്ത്. 357 സിക്‌സാണ് അദ്ദേഹം നേടിയത്. രണ്ടാം സ്ഥാനത്ത് എബി ഡിവില്ലിയേഴ്‌സാണ് (251). 240 സിക്‌സുമായി രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തുണ്ട്. ഡിവില്ലിയേഴ്‌സ് വിരമിച്ചതിനാല്‍ത്തന്നെ രോഹിത് ശര്‍മക്ക് ആഞ്ഞുശ്രമിച്ചാല്‍ ഐപിഎല്ലിലെ സിക്‌സര്‍ വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്കെത്താനുള്ള അവസരം മുന്നിലുണ്ട്. എന്നാല്‍ ക്രിസ് ഗെയ്‌ലിന്റെ സിക്‌സര്‍ റെക്കോഡിനെ മറികടക്കുക എളുപ്പമല്ല.

1

ഐപിഎല്ലിലെ അര്‍ധ സെഞ്ച്വറി നേട്ടക്കാരില്‍ ഡേവിഡ് വാര്‍ണറാണ് (54) തലപ്പത്ത്. 47 ഫിഫ്റ്റിയുമായി ശിഖര്‍ ധവാന്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇത്തവണ ധവാന്‍ വലിയ പ്രകടനം കാഴ്ചവെക്കുകയും വാര്‍ണര്‍ ഫ്‌ളോപ്പാവുകയും ചെയ്താല്‍ ഈ റെക്കോഡില്‍ ധവാന് തലപ്പത്തേക്കെത്താനാവും. ഐപിഎല്ലില്‍ കൂടുതല്‍ സെഞ്ച്വറി റെക്കോഡ് ക്രിസ് ഗെയ്‌ലിന്റെ (6) പേരിലാണ്. ജോസ് ബട്‌ലര്‍, വിരാട് കോലി എന്നിവര്‍ അഞ്ച് സെഞ്ച്വറി വീതമാണ് നേടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത്തവണ ഗെയ്‌ലിന്റെ സെഞ്ച്വറി റെക്കോഡ് തകര്‍ക്കപ്പെട്ടേക്കും.

നാണംകെട്ട റെക്കോഡും രോഹിത് ശര്‍മയെ കാത്തിരിക്കുന്നു. ഐപിഎല്ലില്‍ 14 തവണ വീതം ഡെക്കായി രോഹിത് ശര്‍മയും മന്ദീപ് സിങ്ങും റെക്കോഡ് പങ്കിടുകയാണ്. ഇത്തവണ ഈ നാണക്കേടില്‍ രോഹിത് തലപ്പത്തേക്കെത്തുമോയെന്ന് കണ്ടറിയാം. ഐപിഎല്ലില്‍ കൂടുതല്‍ ഹാട്രിക് അമിത് മിശ്രയുടെ പേരിലാണ്. മൂന്ന് തവണ ഇതിനോടകം ഹാട്രിക് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അമിത് മിശ്രക്ക് ഈ നേട്ടം നാലാക്കി ഉയര്‍ത്താനുള്ള അവസരമാണ് മുന്നിലുള്ളത്.

ഐപിഎല്ലില്‍ കൂടുതല്‍ ക്യാച്ചെന്ന റെക്കോഡ് സുരേഷ് റെയ്‌നയുടെ (109) പേരിലാണ്. 103 ക്യാച്ചുമായി കറെന്‍ പൊള്ളാര്‍ഡാണ് രണ്ടാം സ്ഥാനത്ത്. 97 ക്യാച്ചുള്ള രോഹിത് ശര്‍മ ഈ റെക്കോഡില്‍ മൂന്നാമതാണ്. ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്കോ ഒന്നാം സ്ഥാനത്തേക്കോ എത്താനുള്ള അവസരം മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മയുടെ പേരിലുണ്ട്.

Story first published: Saturday, March 25, 2023, 16:05 [IST]
Other articles published on Mar 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+