Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ബോള്‍ട്ട് പ്ലേയിങ് 11 ഇല്ല! സാംബക്കായി തഴഞ്ഞതോ? സഞ്ജുവിനെതിരേ ആരാധകര്‍

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ നിര്‍ണ്ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും ആര്‍സിബിയും തമ്മില്‍ നേര്‍ക്കുനേര്‍ മത്സരിക്കുകയാണ്. ടോസ് നേടി ആര്‍സിബി ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. പ്ലേയിങ് 11 പ്രഖ്യാപിച്ചപ്പോള്‍ കൗതുകകരമായ ചില മാറ്റങ്ങളാണ് ഇരു ടീമും പ്ലേയിങ് 11 വരുത്തിയത്. അതില്‍ എടുത്തു പറയേണ്ടത് രാജസ്ഥാന്‍ പ്ലേയിങ് 11 ട്രന്റ് ബോള്‍ട്ടിന്റെ അഭാവമാണ്.

സീസണില്‍ മികച്ച രീതിയില്‍ പന്തെറിയുന്ന ബോള്‍ട്ടിനെ തഴഞ്ഞ് ആദ്യം സാംബയെയാണ് രാജസ്ഥാന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. അവസാന മത്സരത്തിലും രാജസ്ഥാനായി രണ്ട് വിക്കറ്റ് വീഴ്ത്താന്‍ ബോള്‍ട്ടിന് സാധിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ബോള്‍ട്ടിനെ തഴഞ്ഞതെന്ന ചോദ്യം രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിനും പരിശീലകന്‍ കുമാര്‍ സംഗക്കാരക്കും നേരെ ഉയര്‍ന്നുകഴിഞ്ഞു.

sanju samson, trent boult

നിര്‍ണ്ണായക മത്സരത്തില്‍ നിര്‍ണ്ണായക പേസറില്ലാതെ ഇറങ്ങിയത് മണ്ടത്തരമാണെന്നാണ് ആരാധകര്‍ പറയുന്നത്. രാജസ്ഥാനും ആര്‍സിബിക്കും പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്നത്തെ ജയം നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് ബോള്‍ട്ടിന് രാജസ്ഥാന്‍ പുറത്തിരുത്തിയത്. ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍, ആദം സാംബ എന്നീ മൂന്ന് സ്പിന്നര്‍മാരെയാണ് രാജസ്ഥാന്‍ പ്ലേയിങ് 11 പരിഗണിച്ചത്.

പേസറെന്ന നിലയില്‍ സന്ദീപ് ശര്‍മയും കെ എം ആസിഫുമാണുള്ളത്. ജോ റൂട്ടും പ്ലേയിങ് 11ലുള്ളതിനാല്‍ രണ്ടോവര്‍ സ്പിന്നെറിയിക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ മൂന്ന് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെ ഉപയോഗിക്കാതെ ബോള്‍ട്ടിനെ പരിഗണിക്കണമായിരുന്നുവെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ബോള്‍ട്ടിന്റെ അഭാവത്തില്‍ സഞ്ജുവിനെ വിമര്‍ശിച്ചാണ് പലരും രംഗത്തെത്തുന്നത്.

എന്നാല്‍ ബോള്‍ട്ട് കളിക്കാത്തതിന് കാരണം പരിക്കാണെന്ന റിപ്പോര്‍ട്ട് തള്ളുന്ന നിലയിലാണ് സഞ്ജു സാംസണ്‍ ടോസിന്റെ സമയത്ത് സംസാരിച്ചത്. ബോള്‍ട്ടിനെ ഒഴിവാക്കിയത് അധികമായി സ്പിന്നറെ കളിപ്പിക്കാനായാണെന്നാണ് സഞ്ജു പറഞ്ഞത്. തട്ടകത്തിലെ സ്പിന്‍ ആധിപത്യം മുതലാക്കാനാണ് രാജസ്ഥാന്റെ ശ്രമം. രണ്ടാം ഓവര്‍ മുതല്‍ സ്പിന്നര്‍മാരെ രാജസ്ഥാന്‍ ഉപയോഗിക്കുകയും ചെയ്തു.

എന്നാല്‍ പവര്‍പ്ലേക്കുള്ളില്‍ ഒന്നോ രണ്ടോ വിക്കറ്റ് വീഴ്ത്തി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിവുള്ളവനാണ് ബോള്‍ട്ട്. അതുകൊണ്ട് തന്നെ ബോള്‍ട്ട് പ്ലേയിങ് 11 വേണ്ടത് അത്യാവശ്യമായിരുന്നു. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ വിരാട് കോലിയെ ഡെക്കിന് പുറത്താക്കാന്‍ ബോള്‍ട്ടിനായിരുന്നു. ബോള്‍ട്ടിന്റെ പന്തുകളെ ബാറ്റ്‌സ്മാന്‍ ഭയക്കുമെന്നുറപ്പ്. ബോള്‍ട്ടിനെ പുറത്തിരുത്തിയതോടെ മാനസികമായ ആധിപത്യം എതിരാളികള്‍ക്ക് ലഭിക്കുന്നു.

trent boult

ആര്‍സിബിയുടെ നായകനും റണ്‍വേട്ടക്കാരില്‍ ഒന്നാമനുമായ ഫഫ് ഡുപ്ലെസിസ് സ്പിന്നിനെ നന്നായി കളിക്കുന്ന താരമാണ്. ഫോമിലേക്കെത്തിയാല്‍ വിരാട് കോലിയും അടിച്ചുകസറും. അതുകൊണ്ട് തന്നെ ന്യൂബോളില്‍ വിക്കറ്റ് നേടി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശേഷിയുള്ള ബോള്‍ട്ടിനെ തഴഞ്ഞത് വലിയ മണ്ടത്തരമാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. മിക്ക കളികളിലും പവര്‍പ്ലേക്കുള്ള വിക്കറ്റ് നേടാന്‍ രാജസ്ഥാന് സാധിച്ചിട്ടുണ്ട്.

ടീമിനായി ട്രന്റ് ബോള്‍ട്ടാണ് കൂടുതലും ഈ ദൗത്യം നിര്‍വഹിച്ചത്. എന്നാല്‍ ബോള്‍ട്ടിന്റെ അഭാവത്തില്‍ പവര്‍പ്ലേയില്‍ വിക്കറ്റ് നേടാന്‍ രാജസ്ഥാന് സാധിക്കാതെ പോയി. പിച്ചില്‍ സ്പിന്നിന് ആനുകൂലമുണ്ട്. എന്നാല്‍ മികച്ച പേസര്‍മാര്‍ക്ക് മികവ് കാട്ടാനുള്ള അവസരവും പിച്ചിലുണ്ട്. സ്ലോ ബോളുകള്‍ പിച്ചില്‍ നന്നായി ഫലം കാണുന്നു. വിരാട് കോലിയെ കെ എം ആസിഫ് പുറത്താക്കിയതും ഇത്തരമൊരു സ്ലോ ബോളിലൂടെയാണ്.

ബോള്‍ട്ട് നന്നായി സ്ലോ ബോളുകളെറിയുന്ന താരമാണ്. അതുകൊണ്ട് തന്നെ ജയ്പൂരില്‍ വിക്കറ്റ് നേടാനും സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ബോള്‍ട്ടിനെ മാറ്റിനിര്‍ത്തി മൂന്ന് സ്പിന്നര്‍മാരെ പരീക്ഷിക്കാനുള്ള തീരുമാനം ആരാധകര്‍ക്ക് ദഹിച്ചിട്ടില്ലെന്നുറപ്പ്. ആരാധക പക്ഷമോ സഞ്ജുവിന്റെ തീരുമാനമോ ശരിയെന്നത് കണ്ടുതന്നെ അറിയാം.

Story first published: Sunday, May 14, 2023, 16:09 [IST]
Other articles published on May 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+