For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഏപ്രില്‍ 23 കോലിയുടെ ശാപ ദിനം! മൂന്ന് തവണ ഡെക്കായി- കണക്കുകള്‍ കൗതുകം

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ 32ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ആര്‍സിബി ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ആര്‍സിബിക്ക് ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. നായകന്‍ വിരാട് കോലിയെ ആദ്യ പന്തില്‍ത്തന്നെ ട്രന്റ് ബോള്‍ട്ടാണ് പുറത്താക്കിയത്.

സ്റ്റംപിലേക്കെത്തിയ ബോള്‍ട്ടിന്റെ പന്തിനെ കൃത്യമായി കണക്ട് ചെയ്യാന്‍ കോലിക്ക് സാധിക്കാതെ വന്നതോടെ എല്‍ബിഡബ്ലുവായി മടങ്ങുകയായിരുന്നു. പച്ച ജഴ്‌സിയിലെത്തിയ ആര്‍സിബിക്കായി തട്ടകത്തില്‍ കോലിയുടെ വമ്പന്‍ പ്രകടനമാണ് എല്ലാവരും കാത്തിരുന്നതെങ്കിലും ബോള്‍ട്ടിന്റെ ന്യൂബോള്‍ മികവിന് മുന്നില്‍ ഉത്തരമില്ലാതെ മടങ്ങേണ്ടി വരികയായിരുന്നു. ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് വീഴ്ത്തുന്ന മിടുക്കില്‍ ബോള്‍ട്ട് വമ്പന്‍ നേട്ടവും സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

virat kohli

2020മുതലുള്ള കണക്ക് പ്രകാരം ഐപിഎല്ലില്‍ ആദ്യ ഓവറില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറെന്ന റെക്കോഡ് ഊട്ടിയുറപ്പിച്ചിരിക്കുകയാണ് ബോള്‍ട്ട്. ഇക്കാലയളവില്‍ 21 വിക്കറ്റാണ് ബോള്‍ട്ട് ആദ്യ ഓവറില്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള ജോഫ്രാ ആര്‍ച്ചറും മുകേഷ് ചൗധരിയും അഞ്ച് വിക്കറ്റുകള്‍ വീതമാണ് വീഴ്ത്തിയത്. ഇവരെക്കാള്‍ മൂന്ന് മടങ്ങ് വിക്കറ്റുകളാണ് ബോള്‍ട്ട് നേടിയെടുത്തതെന്നതാണ് ശ്രദ്ധേയം.

ഐപിഎല്‍ 2023ലെ ട്രന്റ് ബോള്‍ട്ടിന്റെ ആദ്യ ഓവറിലെ കണക്കുകള്‍ കണ്ണുതള്ളിക്കുന്നതാണ്. 0,0, വിക്കറ്റ്, 1, 3, 2, 0, 4, 0, 0, 0, 0, 0, വിക്കറ്റ്, വിക്കറ്റ്, 0, 0, വൈഡ്, 0, 4, വിക്കറ്റ്, 1, 0, 0, 0, 0, 0, 0, 0, 0, 0, വിക്കറ്റ്, 0, 1, 0, 0, 1 എന്നിങ്ങനെയാണുള്ളത്.

ന്യൂബോളില്‍ ട്രന്റ് ബോള്‍ട്ടിനെപ്പോലെ വിക്കറ്റ് നേടാന്‍ മിടുക്കുകാട്ടുന്ന മറ്റൊരു ബൗളറും ഇന്ന് ഇല്ലെന്നത് തന്നെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പറയാം. കൂടാതെ ഐപിഎല്ലില്‍ 100 വിക്കറ്റുകളെന്ന നാഴികക്കലും ബോള്‍ട്ട് പിന്നിട്ടു. കോലിയെ പുറത്താക്കിയതോടെയാണ് വമ്പന്‍ നേട്ടത്തിലേക്ക് ബോള്‍ട്ടെത്തിയത്. ഷഹബാസ് അഹമ്മദിനെ മൂന്നാം ഓവറില്‍ പുറത്താക്കാനും ബോള്‍ട്ടിനായി.

1450 ദിവസത്തെ കാത്തിരിപ്പിന് ശേഷം ബംഗളൂരുവില്‍ നയിക്കാനിറങ്ങിയ കോലിക്ക് നാണക്കേട് നേരിടേണ്ടി വന്നിരിക്കുകയാണ്.അവസാനം ഗ്രീന്‍ ജേഴ്‌സിയില്‍ കളിച്ച രണ്ട് മത്സരത്തിലും കോലി ഗോള്‍ഡന്‍ ഡെക്കായി എന്നതാണ് എടുത്തു പറയേണ്ടത്. ഗ്രീന്‍ ജേഴ്‌സിയില്‍ ആര്‍സിബി വമ്പന്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും കോലിക്ക് ഗ്രീന്‍ ജേഴ്‌സിയില്‍ ഇപ്പോള്‍ ശോഭിക്കാനാവുന്നില്ല. കൂടാതെ ഏപ്രില്‍ 23 കോലിയുടെ നിര്‍ഭാഗ്യ ദിനമാണെന്നാണ് ആരാധകര്‍ കണ്ടെത്തുന്നത്. ഏപ്രില്‍ 23ന് കോലി കളിച്ചപ്പോള്‍ മൂന്ന് തവണയാണ് അദ്ദേഹം ഡെക്കിന് പുറത്തായത്.

trnet boult

ഏപ്രില്‍ 23ന് കോലി കളിച്ചപ്പോള്‍ മൂന്ന് തവണയാണ് അദ്ദേഹം ഡെക്കിന് പുറത്തായത്. 2017 ഏപ്രില്‍ 23, 2022 ഏപ്രില്‍ 23, 2023 ഏപ്രില്‍ 23 എന്നീ ദിവസങ്ങളില്‍ കളിച്ച മത്സരങ്ങളിലെല്ലാം കോലി ഗോള്‍ഡന്‍ ഡെക്കാവുകയായിരുന്നു. ഏപ്രില്‍ 23 കലണ്ടറില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് കോലി ആരാധകര്‍ പറയുന്നത്. ഐപിഎല്‍ 2023ല്‍ ഗോള്‍ഡന്‍ ഡെക്കാവുന്ന ആദ്യ താരമെന്ന നാണക്കേടും കോലിയെ തേടിയെത്തിയിരിക്കുന്നു.

ബാബര്‍ അസം ട്രന്റ് ബോള്‍ട്ടിന് മുന്നില്‍ ഗോള്‍ഡന്‍ ഡെക്കായത് കോലി ഓര്‍മ്മിപ്പിച്ചതാണെന്നാണ് ആരാധകരുടെ പരിഹാസം. മികച്ച ഇടം കൈയന്‍ പേസര്‍മാരെത്തിയാല്‍ കോലിയുടെ മുട്ടിടിക്കുമെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. മുഹമ്മദ് അമീര്‍, ട്രന്റ് ബോള്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്കെതിരേയെല്ലാം കോലി വിറക്കുമെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

ഐപിഎല്ലില്‍ കോലി ഇത് ഏഴാം തവണയാണ് ഗോള്‍ഡന്‍ ഡെക്കാവുന്നത്. ഈ റെക്കോഡില്‍ ഹര്‍ഭജന്‍ സിങ്ങിനും സുനില്‍ നരെയ്‌നുമൊപ്പമാണ് കോലി. 10 തവണ ഗോള്‍ഡന്‍ ഡെക്കായ റാഷിദ് ഖാന്‍ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. ഇത് കോലിയെ സംബന്ധിച്ച് നാണക്കേടുണ്ടാക്കുന്ന കണക്കാണ്.

Story first published: Sunday, April 23, 2023, 16:13 [IST]
Other articles published on Apr 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+