Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സഞ്ജു ത്യാഗം ചെയ്യുന്നത് നിര്‍ത്തണം, ഇല്ലെങ്കില്‍ റോയല്‍സ് ഇനിയും പൊട്ടും!

ഐപിഎല്ലില്‍ മികച്ച തുടക്കത്തിനു ശേഷം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന് ട്രാക്ക് തെറ്റുകയാണ്. ഈ സീസണില്‍ ആദ്യമായി തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരം തോറ്റിരിക്കുകയാണ് പിങ്ക് ആര്‍മി. വിജയിക്കാന്‍ സാധിക്കുമായിരുന്ന രണ്ടു മല്‍സരങ്ങളാണ് റോയല്‍സ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ കൈവിട്ടിരിക്കുന്നത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു 10 റണ്‍സിന്റെ പരാജയം രുചിച്ച റോയല്‍സ് കഴിഞ്ഞ ദിവസം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു ഏഴു റണ്‍സിനും പരാജയപ്പെടുകയായിരുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിക്കാനുള്ള അവസരവും ഇതോടെ റോയല്‍സ് പാഴാക്കി. മാത്രമല്ല ദിവസങ്ങളോളം ഒന്നാസ്ഥാനത്തു തുടര്‍ന്ന അവര്‍ക്കു ഈ പൊസിഷനും നഷ്ടമായിരിക്കുകയാണ്.

SANJU SAMSON

യഥാര്‍ത്തില്‍ നന്നായി തുടങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് എവിടെയാണ് ഇപ്പോള്‍ പിഴച്ചുകൊണ്ടിരിക്കുന്നത്? പ്രധാന കാരണങ്ങളിലൊന്ന് നായകന്‍ സഞ്ജു തന്റെ ബാറ്റിങ് ഓര്‍ഡറില്‍ വരുത്തിയ മാറ്റം തന്നെയാണ്. സ്ഥിരം പൊസിഷനായ മൂന്നാം നമ്പര്‍ ടീമംഗത്തിനായി അദ്ദേഹം ത്യജിച്ചിരിക്കുകയാണ്.

ടോപ് ഓര്‍ഡര്‍ ബാറ്ററായ ദേവ്ദത്ത് പടിക്കലിനാണ് സഞ്ജു തന്റെ ബാറ്റിങ് പൊസിഷന്‍ വിട്ടുകൊടുത്തത്. സീസണിന്റെ തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ ദേവ്ദത്തിനെ മധ്യനിരയില്‍ റോയല്‍സ് പരീക്ഷിച്ചെങ്കിലും താരം ക്ലിക്കായില്ല. ഇതോടെയാണ് ദേവ്ദത്തിന് ഏറ്റവും യോജിച്ചത് ടോപ് ഓര്‍ഡര്‍ തന്നെയാണ് ബോധ്യമായ റോയല്‍സ് ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തിയത്.

മൂന്നാംനമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച ശേഷം ദേവ്ദത്ത് ഫോമിലേക്കു തിരിച്ചെത്തിയെങ്കിലും അതു ടീമിന്റെ ആകെയുള്ള ഫലത്തില്‍ ദോഷമായി വന്നിരിക്കുകയാണ്. നാലാം നമ്പറിലേക്കു ഇറങ്ങിയതോടെ സഞ്ജുവിനും പ്രതീക്ഷിച്ചതു പോലെയുള്ള പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ക്രീസിലെത്തിയാല്‍ അല്‍പ്പം സമയമെടുത്ത് കളിക്കുന്ന ശൈലിയാണ് ദേവ്ദത്തിന്റേത്.

ഇതു കാരണം ടീമിന്റെ സ്‌കോറിങിനു വേഗത കുറയുകയും ഈ കാരണത്താല്‍ തുടര്‍ന്നു ക്രീസിലേക്കു വരുന്ന സഞ്ജുവടക്കമുള്ളവര്‍ സമ്മര്‍ദ്ദത്തിലാവുകയും ചെയ്യുന്നു. ഇതു റിസ്‌ക്കി ഷോട്ടുകള്‍ കളിക്കാന്‍ ഇവരെ നിര്‍ബന്ധിതരാക്കുകയും അതു വിക്കറ്റ് നഷ്ടപ്പെടുത്താന്‍ ഇടയാക്കുകയും ചെയ്യുന്നതായി കാണാം.

SANJU SAMSON OUT

അതുകൊണ്ടു തന്നെ രാജസ്ഥാന്‍ റോയല്‍സിനു വിജയ വഴിയില്‍ തിരിച്ചെത്തണമെങ്കില്‍ എന്തൊക്കൊ സംഭവിച്ചാലു സഞ്ജു മൂന്നാം നമ്പറില്‍ തന്നെ ബാറ്റ് ചെയ്‌തേ തീരൂ. കാരണം ദേവ്ദത്തിനേക്കാള്‍ വേഗതയില്‍ സ്‌കോര്‍ ചെയ്യാന്‍ മിടുക്കനാണ് അദ്ദേഹം. ഈ കാരണത്താല്‍ റോയല്‍സിന്റെ സ്‌കോറിങിനു വേഗത കൈവരികയും ഇതു മറ്റു ബാറ്റര്‍മാര്‍ക്കു കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാക്കുകയും ചെയ്യും. ദേവ്ദത്തിന്റെ ഭാവിക്കു വേണ്ടി സഞ്ജു തന്റെ സ്ഥാനം ത്യജിക്കുന്നത് തുടര്‍ന്നാല്‍ അതു സഞ്ജുവിന് മാത്രമല്ല ടീമിനും ദോഷം മാത്രമേ വരുത്തുകയുള്ളൂ.

മറ്റൊരു പ്രധാനപ്പെട്ട കാര്യം 2020 മുതലുള്ള സീസണുകളെടുത്താല്‍ മൂന്നാം നമ്പറില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇതിഹാസം വിരാട് കോലി കഴിഞ്ഞാല്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത് സഞ്ജുവാണ്. മാത്രമല്ല കുറഞ്ഞത് 2000 റണ്‍സെങ്കിലും മൂന്നാം നമ്പറില്‍ നേടിയ താരങ്ങളില്‍ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ളതും സഞ്ജുവിന് തന്നെയാണ്.

അതുകൊണ്ടു തന്നെ ദേവ്ദത്തിനെ ഇനിയുള്ള മല്‍സരങ്ങളില്‍ പുറത്തിരുത്തേണ്ടി വന്നാലും അദ്ദേഹം തന്റെ ഏറ്റവും ബെസ്റ്റ് പൊസിഷനായ മൂന്നാം നമ്പറില്‍ തന്നെ ഇറങ്ങണം. അല്ലെങ്കില്‍ അതു റോയല്‍സിനു തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ തിരിച്ചടിയാവുന്നതിനൊപ്പം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള സഞ്ജുവിന്റെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിക്കുകയും ചെയ്യും. പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സുമായിട്ടാണ് വ്യാഴാഴ്ച രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മല്‍സരം.

Story first published: Monday, April 24, 2023, 6:45 [IST]
Other articles published on Apr 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+